ബാല – അരുൺ വിജയ് ടീമിൻ്റെ ‘വണങ്കാൻ’ ചിത്രം കേരളത്തിൽ റിലീസ് ഫെബ്രുവരി 07 ന്
Entertainment
1 min read
16.0k

ബാല – അരുൺ വിജയ് ടീമിൻ്റെ ‘വണങ്കാൻ’ ചിത്രം കേരളത്തിൽ റിലീസ് ഫെബ്രുവരി 07 ന്

ഫെബ്രുവരി 5, 2025
0

തമിഴിലെ ഹിറ്റ്‌മേക്കർ ബാല സംവിധാനം ചെയ്‌ത ചിത്രമാണ് വണങ്കാൻ. നായകനായി സൂര്യയെ പ്രഖ്യാപിച്ച് ഷൂട്ടിങ് തുടങ്ങി പിന്നീട് അദ്ദേഹം പിന്മാറുകയും ചെയ്‌ത ചിത്രം എന്ന നിലയിൽ വാർത്തകളിൽ സ്ഥാനം പിടിച്ച ചിത്രമാണ് വണങ്കാൻ. തമിഴ്നാട്ടിലെ റിലീസിന് ശേഷം ഫെബ്രുവരി 7 ന് കേരളത്തിലെ തീയേറ്ററുകളിൽ എത്തുന്നു. ചിത്രത്തിൽ നായികയായി റോഷ്‌നി പ്രകാശ് ആണ് എത്തുന്നത്. വളരെ റോ ആയ ഒരു ആക്ഷൻ സിനിമയാണ് വണങ്കാൻ. കേരളത്തിൽ ചിത്രം വിതരണത്തിന് എത്തിക്കുന്നത്

Continue Reading
ചാംപ്യൻസ് ട്രോഫി; നായകൻ പാറ്റ് കമ്മിൻസ് കളിച്ചേക്കില്ല
Sports
0 min read
15.6k

ചാംപ്യൻസ് ട്രോഫി; നായകൻ പാറ്റ് കമ്മിൻസ് കളിച്ചേക്കില്ല

ഫെബ്രുവരി 5, 2025
0

ചാംപ്യൻസ് ട്രോഫി ടൂർണമെൻ്റിനൊരുങ്ങുന്ന ഓസ്ട്രേലിയയ്ക്ക് തിരിച്ചടി. ഇന്ത്യയ്ക്കെ‌തിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ കണങ്കാലിന് പരിക്കേറ്റ നായകൻ പാറ്റ് കമ്മിൻസിന് ചാമ്പ്യൻസ് ട്രോഫി നഷ്ടമാകുമെന്ന് റിപ്പോർട്ട്. ഓസ്ട്രേലിയൻ പരിശീലകൻ ആൻഡ്രൂ മക്ഡൊണാൾഡാണ് ഇക്കാര്യത്തിൽ സംശയം പ്രകടിപ്പിച്ചത്. പരിക്കേറ്റ ജോഷ് ഹേസിൽവുഡിനും ടൂർണമെൻ്റ് നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം അറിയിച്ചു. പാറ്റ് കമ്മിൻസ് ഇനിയും ബൗളിംഗ് തുടങ്ങിയിട്ടില്ല. ഇക്കാരണത്താൽ അദ്ദേഹത്തിന് ചാമ്പ്യൻസ് ട്രോഫി നഷ്ടപ്പെടാനുള്ള സാധ്യതയും ഏറെയാണെന്നാണ് ആൻഡ്രൂമ ക്ഡൊണാൾഡ് ഓസ്ട്രേലിയയിലെ ഒരു റേഡിയോ ചാനലിന്

Continue Reading
നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാറിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്
Kerala
0 min read
16.3k

നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാറിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

ഫെബ്രുവരി 5, 2025
0

നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട് നോട്ടീസ്. കൊച്ചി സിറ്റി പോലീസ് ആണ് ലുക്കൗട്ട് സർക്കുലർ ഇറക്കിയത്. സംവിധായകൻ സനൽകുമാർ ശശിധരൻ അമേരിക്കയിലെന്നാണ് വിവരം. എളമക്കര പൊലീസ് ഭാരതീയ ന്യായ സംഹിത പ്രകാരം 78, ഐ.ടി ആക്‌ട് 67 എന്നിവ ചുമത്തി ആണ് കേസ് എടുത്തിരിക്കുന്നത്. സനൽ കുമാറിൻ്റെ വിദേശയാത്രകളുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് പോലീസ് ഇമിഗ്രേഷൻ വിഭാഗത്തിന് കത്ത് നൽകിയിരുന്നു.പരാതിക്കാരിയായ നടിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. പരാതിയിൽ

Continue Reading
തെന്നിന്ത്യൻ നടി പുഷ്പലത അന്തരിച്ചു
India
1 min read
16.9k

തെന്നിന്ത്യൻ നടി പുഷ്പലത അന്തരിച്ചു

ഫെബ്രുവരി 5, 2025
0

തെന്നിന്ത്യൻ നടി പുഷ്പലത (87) അന്തരിച്ചു. ചെന്നൈ ടി നഗറിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിൽ വെള്ളിത്തിരയിൽ തിളങ്ങിയ പുഷ്പലത നൂറിലേറെ സിനിമകളിൽ നായികയായി അഭിനയിച്ചിട്ടൂണ്ട്. നടനും നിർമാതാവുമായ എവിഎം രാജൻ്റെ ഭാര്യയാണ്. 1955 മുതൽ 1987 വരെ സിനിമ രംഗത്ത് സജീവമായിരുന്നു. ശാരദ, പാർ മകളേ പാർ, കർപ്പൂരം, നാനും ഒരു പെൺ എന്നിവയാണ് ശ്രദ്ധേയ

Continue Reading
വീട് മകള്‍ക്ക് നൽകണം; പൊലീസിനോട് ആഗ്രഹം വെളിപ്പെടുത്തി നെന്മാറ കൊലക്കേസ് പ്രതി ചെന്താമര
Kerala
0 min read
15.6k

വീട് മകള്‍ക്ക് നൽകണം; പൊലീസിനോട് ആഗ്രഹം വെളിപ്പെടുത്തി നെന്മാറ കൊലക്കേസ് പ്രതി ചെന്താമര

ഫെബ്രുവരി 5, 2025
0

നെന്മാറ കൊലപാതക കേസില്‍ പ്രതി ചെന്താമരയുമായി പൊലീസ് തെളിവെടുപ്പ് പൂര്‍ത്തിയായപ്പോൾ പുറത്തു വന്നത് കൂസലില്ലായ്മ നിറഞ്ഞ പ്രതിയുടെ ഇടപെടലിൻ്റെ ഞെട്ടിക്കുന്ന വസ്തുതകൾ . തൻ്റെ മകളാണ് ഏറ്റവും പ്രീയപ്പെട്ടതെന്നും അതിനാല്‍ ഇനി ഒരിക്കല്‍ പോലും പുറത്തിറങ്ങിയില്ലെങ്കിലും വീട് മകള്‍ക്ക് നല്‍കണമെന്ന് ചെന്താമര പൊലീസിനോട് പറഞ്ഞു. പ്രതി കൊലക്കായി ആയുധം വാങ്ങിയ കടയിലെത്തിച്ചായിരുന്നു ഇന്ന് തെളിവെടുപ്പ്. പുഷ്പയെ നോക്കി പല്ലുകടിച്ചതെന്തിനെന്ന പൊലീസിൻ്റെ ചോദ്യത്തിന് പുഷ്പ കയ്യീന്ന് പോയി എന്നായിരുന്നു ചെന്താമരയുടെ മറുപടി.

Continue Reading
ഗാസ അമേരിക്ക ഏറ്റെടുക്കും ട്രംപ്; നിർദേശം തള്ളി ഹമാസ്
World
1 min read
12.6k

ഗാസ അമേരിക്ക ഏറ്റെടുക്കും ട്രംപ്; നിർദേശം തള്ളി ഹമാസ്

ഫെബ്രുവരി 5, 2025
0

ഹമാസ്-ഇസ്രയേൽ യുദ്ധത്തിൽ തകർന്ന ഗാസ അമേരിക്ക ഏറ്റെടുക്കുമെന്നു പ്രസിഡൻ്റ ഡോണൾഡ് ട്രംപ്. വാസയോഗ്യമല്ലാതായിരിക്കുകയാണ് ഗാസ. മേഖലയിൽ നിന്നു പലസ്‌തീൻ ജനത ഒഴിഞ്ഞുപോകണം. ഗാസയെ പുനർനിർമ്മിച്ച് മനോഹരമാക്കാൻ അമേരിക്കയ്ക്ക് കഴിയും. ഗാസയിൽനിന്ന് ഒഴിഞ്ഞു പോകുന്നവരെ ജോർദാൻ, ഈജിപ്ത് തുടങ്ങിയ അറബ് രാജ്യങ്ങൾ സ്വീകരിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. വൈറ്റ് ഹൗസിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനൊപ്പമുള്ള കൂടിക്കാഴ്ചയ്ക്കുശേഷം നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. അതേസമയം പലസ്‌തീൻകാർ ഗാസ വിടണമെന്ന ട്രംപിൻ്റെ

Continue Reading
കർണാടകയിൽ മലയാളി നഴ്സിങ് വിദ്യാർഥിനിയെ ഹോസ്റ്റൽമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
Kerala
0 min read
14.0k

കർണാടകയിൽ മലയാളി നഴ്സിങ് വിദ്യാർഥിനിയെ ഹോസ്റ്റൽമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

ഫെബ്രുവരി 5, 2025
0

മലയാളി നഴ്സിങ് വിദ്യാർഥിനിയെ കർണാടകയിൽ ഹോസ്റ്റൽമുറിയിൽ മരിച്ച നിലയിൽ കാണപ്പെട്ടു. കർണാടക രാമനഗരയിലെ ദയാനന്ദ സാഗർ കോളജിൽ ഒന്നാം വർഷ ബി.എസ്.സി നഴ്‌സിങ് വിദ്യാർഥിയായ അനാമിക (19) ആണ് മരിച്ചത്. കണ്ണൂർ സ്വദേശിയാണ് അനാമിക.ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു കണ്ടത്. കോളജ് അധികൃതരുടെ മാനസിക പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് അനാമികയുടെ സഹപാഠികളുടെ മൊഴി.

Continue Reading
കോഴിക്കോട് ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്, ഹോട്ടൽ ഉടമ പിടിയിൽ
Kerala
0 min read
12.0k

കോഴിക്കോട് ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്, ഹോട്ടൽ ഉടമ പിടിയിൽ

ഫെബ്രുവരി 5, 2025
0

കോഴിക്കോട് മുക്കത്ത് പീഡന ശ്രമത്തിനിടെ ജീവനക്കാരിയായ യുവതി കെട്ടിടത്തിൽ നിന്ന് ചാടി പരിക്കേറ്റ സംഭവത്തിൽ പ്രതികളിൽ ഒരാൾ പിടിയിൽ. കോഴിക്കോട് മുക്കത്തെ ഹോട്ടൽ ഉടമയായ ദേവദാസ് ആണ് പിടിയിലായത്. സംഭവം നടന്ന് നാലു ദിവസത്തിനു ശേഷമാണ് പ്രതികളില്‍ ഒരാളെ പൊലീസ് പിടികൂടുന്നത്. കുന്നംകുളത്ത് ബസ് യാത്രക്കിടെയാണ് നിന്നാണ് പൊലീസ് ദേവദാസിനെ പിടികുടി കസ്റ്റഡിയിലെടുത്തത്. കേസിലെ മറ്റു രണ്ടു പ്രതികളായ സുരേഷ്, റിയാസ് എന്നിവര്‍ ഒളിവിലാണ്. ഇവർക്കായുള്ള തിരച്ചിൽ ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ്

Continue Reading
പാലായിൽ കുടുംബ വഴക്കിനിടെ യുവാവ് ഭാര്യാമാതാവിനെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊന്നു; പൊള്ളലേറ്റ മരുമകനും മരിച്ചു
Kerala
0 min read
10.9k

പാലായിൽ കുടുംബ വഴക്കിനിടെ യുവാവ് ഭാര്യാമാതാവിനെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊന്നു; പൊള്ളലേറ്റ മരുമകനും മരിച്ചു

ഫെബ്രുവരി 5, 2025
0

പാലായിൽ കുടുംബ വഴക്കിനിടെ യുവാവ് ഭാര്യാമാതാവിനെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊന്നു. പൊള്ളലേറ്റ മരുമകനും മരിച്ചു. അന്ത്യാളം പരവൻപറമ്പിൽ സോമൻ്റെ ഭാര്യ നിർമല (58), മരുമകൻ കരിങ്കുന്നം സ്വദേശി മനോജ് (42) എന്നിവരാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് രണ്ടുപേരും മരിച്ചത്. ചൊവ്വാഴ്ച രാത്രി ഏഴരയോടെ അന്ത്യാളത്താണ് സംഭവം നടന്നത്. കുടുംബ വഴക്കാണ് സംഭവത്തിനു പിന്നിലെന്നാണ് പോലീസ് പറയുന്നത്. മനോജിനെതിരേ വീട്ടുകാർ മുമ്പ് പോലീസിൽ പരാതി നൽകിയിരുന്നു.

Continue Reading
സ്വർണവില കുതിച്ചുയരുന്നു; വീണ്ടും സർവകാല റെക്കോഡിൽ, പവന് 63,240 രൂപ
Kerala
0 min read
16.9k

സ്വർണവില കുതിച്ചുയരുന്നു; വീണ്ടും സർവകാല റെക്കോഡിൽ, പവന് 63,240 രൂപ

ഫെബ്രുവരി 5, 2025
0

അന്താരാഷ്ട്ര വിപണിക്കൊപ്പം സംസ്ഥാനത്തും സ്വർണവില കുതിച്ചുയരുന്നു. ഇന്ന് ഗ്രാമിന് 95 രൂപയും പവന് 760 രൂപയും കൂടി വീണ്ടും സർവകാല റെക്കോഡിലെത്തി. ഒരു ഗ്രാമിന് 7905 രൂപയും പവന് 63,240 രൂപയുമാണ് ഇന്നത്തെ വില. ലോകവിപണിയിൽ കഴിഞ്ഞ ദിവസം സ്പോട്ട് ഗോൾഡിൻ്റെ വിലയിൽ 0.9 ശതമാനം വർധനയാണ് ഉണ്ടായത്. ഔൺസിന് 2,897.29 ഡോളറായാണ് വില വർധിച്ചത്. വില 2,845.14 ഡോളർ എന്ന റെക്കോഡ് ഉയരത്തിലെത്തിയതിന് ശേഷം പിന്നീട് നേരിയ ഇടിവ്

Continue Reading