ഡൽഹി തെരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെ ഡൽഹിയിൽ ബി.ജെ.പി അധികാരത്തിൽ എത്തുമെന്ന പ്രവചനവുമായി അഭിപ്രായ സർവേ ഫലങ്ങൾ. ജെ.വി.സിയുടെ സർവേ പ്രകാരം 45 സീറ്റുകൾ ബി.ജെ.പിക്ക് ലഭിക്കുമ്പോൾ എ.എ.പി 31ൽ ഒതുങ്ങും.
ചാണക്യസ്ട്രാറ്റജീസിൻ്റെ സർവേ പ്രകാരം 38 സീറ്റുകൾ എ.എ.പി നേടുമ്പോൾ 44 വരെ സീറ്റുകളിൽ ബി.ജെ.പി വിജയിക്കും. കോൺഗ്രസിന് പരാമവധി രണ്ട് സീറ്റ് മാത്രമാവും ലഭിക്കുക. ഇഞ്ചോടിഞ്ച് പോരാട്ടമാണ് മാട്രിസിൻ്റെ സർവേ പ്രകാരം പ്രവചിക്കുന്നത്.
ഏജൻസി പരമാവധി 40 സീറ്റുകൾ ബി.ജെ.പിക്ക് പ്രവചിക്കുമ്പോൾ എ.എ.പി 37 എണ്ണത്തിൽ വിജയിക്കും. പിമാർക് സർവേ ബി.ജെ.പിക്ക് പരമാവധി 49 സീറ്റുകളാണ് പ്രവചിക്കുന്നത്. എ.എ.പിക്ക് 31 സീറ്റുകൾ കിട്ടുമെന്നും പറയുന്നു
പീപ്പിൾ ഇൻസെറ്റും സമാനമായി ബി.ജെ.പിക്ക് 44 സീറ്റുകൾ കിട്ടുമെന്ന് പ്രവചിക്കുമ്പോൾ 60 മണ്ഡലങ്ങളിൽ താമര തന്നെ എന്നാണ് വ്യക്തമാക്കുന്നത്. ഇരു സർവേകളും എ.എ.പിക്ക് 30 ൽ കൂടുതൽ സീറ്റുകൾ പ്രവചിക്കുന്നില്ല.
എന്നാൽ തെരഞ്ഞെടുപ്പിൽ 52 സീറ്റുകളിൽ എ.എ.പി വിജയിക്കുമെന്നാണ് വിപ്രിസൈഡ് സർവേ പറയുന്നത്. വിപ്രിസൈഡ് സർവേ തെരഞ്ഞെടുപ്പിൽ എ.എ.പി മുന്നേറ്റം ആണ് പ്രവചിക്കുന്നത്. ബി.ജെ.പി പരമാവധി 23 സീറ്റിൽ ഒതുങ്ങും. ഒരു സർവേയും കോൺഗ്രസിന് രണ്ടിൽ കൂടുതൽ സീറ്റുകൾ പ്രവചിക്കുന്നില്ല.