കിഫ്ബി കാരണം എങ്ങോട്ടു തിരിഞ്ഞാലും ടോൾപ്പിരിവ് ആകുമെന്നും വരുമാനമില്ലെങ്കിൽ എന്തിനാണ് കിഫ്ബി എന്നും മുസ്‌ലിം ലീഗ്‌ ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. സംസ്ഥാന സർക്കാരിൻ്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരേ എസ്.ടി.യു. സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു.ഡി.എഫ്. ഭരിക്കുന്ന കാലത്ത് എത്ര പൊതുമേഖലാ സ്ഥാപനങ്ങളിൽ ശമ്പളം മുടങ്ങിയിട്ടുണ്ടെന്നായിരുന്നു ചർച്ചയെങ്കിൽ ഇപ്പോൾ പൊതുമേഖലാ സ്ഥാപനങ്ങളിൽ ശമ്പളം കൊടുക്കുന്നുണ്ടോ എന്നായിരിക്കുന്നു ചർച്ച എന്നും അദേഹം പറഞ്ഞു. എൽ.ഡി.എഫ്. സർക്കാർ തോന്നിയതൊക്കെ ചെയ്യാനാണ് ശ്രമിക്കുന്നത്. അമേരിക്കൻ പ്രസിഡണ്ട് ട്രംപ് ഭരണത്തിലെത്തിയപ്പോൾ എന്തൊക്കെയോ കാണിക്കുന്നത് പോലെ ഇടതുസർക്കാർ കിഫ്‌ബി എന്ന പേരിൽ എന്തൊക്കെയോ കാട്ടിക്കൂട്ടുകയാണെന്നു അദ്ദേഹം പറഞ്ഞു.

Related Posts