ദേശീയ ഗെയിംസ്: കേരളത്തിന് ആദ്യ സ്വർണം, ഭാരോദ്വഹനത്തിൽ സ്വർണം നേടി സുഫ്‌ന ജാസ്മിൻ
ഉത്തരാഖണ്ഡിൽ നടക്കുന്ന 38-ാം ദേശീയ ഗെയിംസിൽ ആദ്യ സ്വർണത്തിനായുള്ള കേരളത്തിൻ്റെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് വനിതാ ഭാരോദ്വഹനം 45 കിലോഗ്രാം വിഭാഗത്തിൽ സുഫ്ന ജാസ്മീൻ ചാമ്പ്യനായി. നീന്തലിൽ കഴിഞ്ഞ ദിവസം സജൻ പ്രകാശിലൂടെ കേരളം രണ്ട് വെങ്കലം സ്വന്തമാക്കിയിരുന്നു. പുരുഷന്മാരുടെ 200 മീറ്റർ ഫ്രീസ്റ്റൈലിലും 100 മീറ്റർ ബട്ടർഫ്ളൈയിലുമാണ് സജൻ മൂന്നാംസ്ഥാനം നേടിയത്. വനിത ഷൂട്ടിങ് 10 മീറ്റർ എയർ റൈഫിൾ ഫൈനലിൽ കേരളത്തിൻ്റെ വിദർശ കെ വിനോദ് ആറാം സ്ഥാനത്ത്
മലപ്പുറത്ത് മൂന്നു മാസം പ്രായമുള്ള കുഞ്ഞും അമ്മയും മരിച്ച നിലയിൽ
മലപ്പുറം ഒളമതിലിൽ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ ബക്കറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കുഞ്ഞിൻ്റെ അമ്മയായ മിനിയെ (45) തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. വീട്ടിലെ ശുചിമുറിയിലെ ബക്കറ്റിൽ ആയിരുന്നു കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തിയത്. മിനിയുടെ ആത്മഹത്യാ കുറിപ്പ് പൊലീസിന് ലഭിച്ചിട്ടുണ്ട്. മരണകാരണം വ്യക്തമായിട്ടില്ല. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ഇവര്‍ ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം.
അമേരിക്കയിൽ യാത്രാ വിമാനവും സൈനിക ഹെലികോപ്‌ടറും കൂട്ടിയിടിച്ചു; നദിയിൽ തെരച്ചിൽ തുടരുന്നു
വാഷിംഗ്ടണിലെ റീഗൻ നാഷണൽ എയർപോർട്ടിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ അമേരിക്കൻ എയർലൈൻസിൻ്റെ വിമാനം സൈനിക ഹെലികോപ്ടറിൽ കൂട്ടിയിടിക്കുകയായിരുന്നു. ബുധനാഴ്ച രാത്രി ഒൻപത് മണിയോടെയായിരുന്നു അപകടം. കൻസാസിലെ വിചിതയിൽ നിന്ന് വരികയായിരുന്ന അമേരിക്കൻ എയർലൈൻസിൻ്റെ 5342 ഫ്ളൈറ്റ് ആണ് അപകടത്തിൽപ്പെട്ടത്. വിമാനത്താവളത്തിന് സമീപമുള്ള പൊട്ടോമാക് നദിക്ക് മുകളിലെത്തിയ പ്പോഴായിരുന്നു അപകടമുണ്ടായതെന്ന് അധികൃതർ അറിയിച്ചു. വിമാനത്തിൽ 60 യാത്രക്കാരും നാല് ക്രൂമെമ്പേഴ്‌സും അപകടസമയത്ത് ഉണ്ടായിരുന്നു. അപകടത്തിൽ കാണാതായവർക്ക് വേണ്ടി നദിയിൽ തെരച്ചിൽ തുടരുകയാണ്.
സ്വര്‍ണ വില വീണ്ടും കുതിച്ചുയർന്നു; ഇന്ന് പവന് 60,880 രൂപ
സ്വര്‍ണ വിലയില്‍ കുതിപ്പ് തുടരുന്നു. ഇന്ന് പവൻ്റെ വില 120 രൂപ ഉയര്‍ന്ന് 60,880 രൂപയിലെത്തി. ഗ്രാമിൻ്റെ വിലയാകട്ടെ 15 രൂപ കൂടി 7,610 രൂപയും. ഒരു മാസത്തിനിടെ പവൻ്റെ വിലയിലുണ്ടായ വര്‍ധന 3,680 രൂപയാണ്. ഒരു വര്‍ഷത്തിനിടെയുള്ള വര്‍ധനവാകട്ടെ 14,640 രൂപയും. യുഎസ് ഓഹരി വിപണിയില്‍ നേരിട്ട തിരിച്ചടിയാണ് സ്വര്‍ണം നേട്ടമാക്കിയത്.
അന്തരിച്ച മുൻ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ പേരിലുള്ള 1562 ഏക്കർ ഭൂമിയുടെ രേഖകളടക്കമുള്ള സ്വത്തുക്കൾ തമിഴ്‌നാട് അഴിമതി വിരുദ്ധ വകുപ്പിന് കൈമാറാൻ ബംഗളൂരു പ്രത്യേക കോടതി ഉത്തരവിട്ടു
തമിഴ്‌നാട് മുൻ മുഖ്യമന്ത്രി അന്തരിച്ച ജയലളിതയുടെ പേരിലുള്ള 1562 ഏക്കർ ഭൂമിയുടെ രേഖകൾ, 27 കിലോ സ്വർണം, വജ്രാഭരണങ്ങൾ, വെള്ളി തുടങ്ങിയവ തമിഴ്‌നാട് അഴിമതി വിരുദ്ധ വകുപ്പിന് കൈമാറാൻ ബംഗളൂരു പ്രത്യേക കോടതി ഉത്തരവിട്ടു. കേസിൻ്റെ വിചാരണ നടന്നത് കർണാടകയിലായിരുന്നു. അനധികൃത സ്വത്ത് സമ്പാദന കേസിൻ്റെ ഭാഗമായി പരിശോധനയിൽ പിടിച്ചെടുത്ത വസ്‌തുക്കൾ കൈമാറാനാണ് ബംഗളൂരു പ്രത്യേക കോടതി ജഡ്‌ജി എച്ച്.എ. മോഹൻ്റെ ഉത്തരവ്. 1991-96 കാലഘട്ടത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതക്കെതിരെ
ബാലരാമപുരത്ത് നിന്ന് ഇന്നലെ കാണാതായ രണ്ടുവയസുകാരിയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി
തിരുവനന്തപുരം ബാലരാമപുരത്ത് നിന്ന് ഇന്നലെ കാണാതായ രണ്ടുവയസുകാരിയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. ശ്രീജിത്ത് – ശ്രീതു ദമ്പതികളുടെ മകളായ ദേവേന്ദുവാണ് മരിച്ചത്. ഇന്ന് രാവിലെയാണ് കുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയത്. ഇതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വീട്ടിലെ കിണറ്റിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസിൻ്റെ നിഗമനം. രാത്രി ഉറങ്ങാൻ കിടന്ന കുട്ടിയെയാണ് രാവിലെ കാണാതാകുന്നത്. അന്വേഷണം നടക്കുകയാണെന്നും സംഭവത്തിൽ രണ്ടുപേരെ ചോദ്യം ചെയ്തുവരികയാണെന്നും നെയ്യാറ്റിൻകര
കാരുണ്യത്തെ രാഷ്ട്രീയ പ്രവർത്തനത്തിൻ്റെ അടിസ്ഥാനപ്രമാണമാക്കി മാറ്റിയ ജനനേതാവായിരുന്നു കെഎം മാണി: സ്പീക്കർ എ.എൻ ഷംസീർ
കാരുണ്യത്തെ രാഷ്ട്രീയ പ്രവർത്തനത്തിൻ്റെ അടിസ്ഥാനപ്രമാണമാക്കി മാറ്റിയ ജനനേതാവായിരുന്നു കെഎം മാണിയെന്ന് നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ. കെ എം മാണിയുടെ ജന്മദിനത്തോടനുബന്ധിച്ച് കേരള കോൺഗ്രസ് (എം) സംസ്ഥാന വ്യാപകമായി 1000 കേന്ദ്രങ്ങളിൽ ‘കരുണയുടെ കയ്യൊപ്പ്’ എന്ന ആശയവുമായി സംഘടിപ്പിക്കുന്ന കാരുണ്യദിനത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പഴവങ്ങാടിയിലുള്ള ശ്രീചിത്രഹോമിൽ നിർവ്വഹിക്കുകയായിരുന്നു സ്പീക്കർ. 13 ബജറ്റുകൾ അവതരിപ്പിക്കുകയും ഏറ്റവും കൂടുതൽ നിയമനിർമ്മാണ ബില്ലുകൾ അവതരിപ്പിക്കുകയും ചെയ്‌ത കെ.എം മാണി നിയമസഭാപ്രവർത്തനത്തെ ഏറെ ഗൗരവത്തോടെ
ടെസ്റ്റ് ക്രിക്കറ്റിൽ 10,000 തികച്ച് സ്റ്റീവ് സ്മിത്ത്
ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൻ്റെ ആദ്യദിനം ചരിത്രനേട്ടം കുറിച്ചിരിക്കുകയാണ് ഓസ്ട്രേലിയൻ ക്യാപ്റ്റനും സ്റ്റാർ ബാറ്ററുമായ സ്റ്റീവ് സ്മിത്ത്. ഇന്ത്യയ്ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ബോർഡർ-ഗാവസ്കർ ട്രോഫി പരമ്പരയ്ക്കെക്കൊടുവിൽ 9,999 റൺസിൽ ചരിത്ര നേട്ടത്തിന് ഒരു റൺസകലെ താരം വീണ സ്മിത്ത് ശ്രീലങ്കയ്ക്കെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റിൽ 10,000 റൺസ് ക്ലബ്ബിൽ ഇടം പിടിച്ചു. ടെസ്റ്റ് പരമ്പരയിലെ നേരിട്ട ആദ്യ പന്തിൽ തന്നെ താരം റൺസ് കണ്ടെത്തിയതോടെ നാഴിക കല്ല് പിന്നിട്ടു. സ്റ്റീവ്
മീഡിയ അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്ത ഗ്രാമീണ മാധ്യമപ്രവർത്തകർക്ക് സൗജന്യ ബസ് പാസ് സൗകര്യം: സിദ്ധരാമയ്യ
മീഡിയ അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്ത ഗ്രാമീണ മാധ്യമപ്രവർത്തകർക്ക് സൗജന്യ ബസ് പാസ് സൗകര്യം ഏർപ്പെടുത്തിയതായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചു. പദ്ധതി ഫലപ്രദമായി നടപ്പിലാക്കിക്കൊണ്ട് സർക്കാർ ബജറ്റ് പ്രഖ്യാപനം നിറവേറ്റിയതായി അദ്ദേഹം പറഞ്ഞു. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന് കീഴിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ഇലക്‌ട്രോണിക് അല്ലെങ്കിൽ പ്രിൻ്റ് മീഡിയയിൽ സ്ഥിരമായി ജോലി ചെയ്യുന്നവരും കുറഞ്ഞത് നാല് വർഷത്തെ പരിചയവുമുള്ള മാധ്യമപ്രവർത്തകർക്ക് അപേക്ഷിക്കാൻ അർഹതയുണ്ട് – തൻ്റെ ഔദ്യോഗിക എക്‌സ്
യൂണിയൻ ബജറ്റ് 2025: പ്രൊഫഷണൽ ടാക്സ് സ്ലാബ് പരിഷ്കരിക്കണമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ
വരാനിരിക്കുന്ന ബജറ്റിൽ പ്രൊഫഷണൽ നികുതിയുടെ വാർഷിക പരിധി 2,500 രൂപയിൽ നിന്ന് 6,000 രൂപയായി ഉയർത്തണമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനോട് ആവശ്യപ്പെട്ടു. 2025-26 ബജറ്റിന് മുന്നോടിയായി അടുത്തിടെ നടന്ന എല്ലാ ധനമന്ത്രിമാരുടെയും പ്രീ-ബജറ്റ് യോഗത്തിൽ സിദ്ധരാമയ്യ സീതാരാമനു മുന്നിൽ വെച്ച 22 ആവശ്യങ്ങളിൽ ഒന്നാണിത്.ഏതാനും ദശാബ്ദങ്ങളായി ഉണ്ടായിട്ടുള്ള സാമ്പത്തിക വളർച്ചയുടെയും പണപ്പെരുപ്പ സമ്മർദങ്ങളുടെയും വെളിച്ചത്തിൽ, പ്രൊഫഷണൽ നികുതിയുടെ ഉയർന്ന പരിധി ഉയർത്തുന്നത് നിർണായകമാണ് –