ടാറ്റാ സ്റ്റീല്‍ ചെസ്; ഇന്ത്യയുടെ ദൊമ്മരാജു ഗുകേഷിന് വിജയം, ഒന്നാം സ്ഥാനത്ത്
പത്താം റൗണ്ടിലും വിജയം കൊയ്ത് ഇന്ത്യയുടെ ദൊമ്മരാജു ഗുകേഷ്, ടാറ്റാ സ്റ്റീല്‍ ചെസ്സില്‍ തൻ്റെ പടയോട്ടം തുടരുകയാണ്. ഇപ്പോള്‍ ഏഴര പോയിന്‍റോടെയാണ് ഗുകേഷ് ആണ് മുന്നിലുള്ളത്. ഇനി മൂന്ന് റൗണ്ട് കൂടിയേ ബാക്കിയുള്ളൂ. ലോക ചെസ് കിരീടം നേടിയ ശേഷം ഗുകേഷ് പങ്കെടുക്കുന്ന ആദ്യ ടൂര്‍ണ്ണമെന്‍റാണ് നെതര്‍ലാന്‍റ്സില്‍ ഇപ്പോള്‍ നടന്നുവരുന്ന ടാറ്റാ സ്റ്റീല്‍ ചെസ്. പത്താം റൗണ്ടില്‍ മാക്സ് വാര്‍ഡര്‍ഡാമിനെയാണ് ഗുകേഷ് തോല്‍പിച്ചത്.പത്താം റൗണ്ടിൽ മൂന്നാം സ്ഥാനത്ത് നിന്നിരുന്ന റഷ്യന്‍
കുംഭമേള തിരക്കിൽ മരിച്ചവരിൽ നാല് കർണാടക സ്വദേശികളും
ബുധനാഴ്‌ച നടന്ന മഹാ കുംഭമേളക്കിടെ തിക്കിലും തിരക്കിലുംപെട്ട് അമ്മയും മകളും ഉൾപ്പെടെ കർണാടക ബെളഗാവി ജില്ലയിൽ നിന്നുള്ള നാല് പേർ മരിച്ചു. അരുൺ നാരായൺ ഖോപാർഡെ(60), മഹാദേവി ഹനുമന്ത് ബാവനൂർ(40) ജ്യോതി ഹത്തർവാദ(50), മകൾ മേഘ ഹത്തർവാദ്(25), എന്നിവരാണ് മരിച്ചത്. മഹാകുംഭ മേളയിൽ പങ്കെടുക്കാൻ ബെളഗാവിയിൽ നിന്നുള്ള ഭക്തരുടെ സംഘം ഞായറാഴ്‌ച പ്രയാഗ്‌രാജിലേക്ക് പോയിരുന്നു. മൊബൈൽ നെറ്റ്‌വർക്ക് കണക്റ്റിവിറ്റി ഇല്ലാത്തതിനാൽ ബുധനാഴ്‌ച രാവിലെ മുതൽ ജ്യോതി ഹത്തർവാദിൻ്റെ കുടുംബാംഗങ്ങൾക്ക് ജ്യോതിയെയോ
ട്വന്റി20 റാങ്കിങ്: തിലക് വർമ രണ്ടാം സ്ഥാനത്ത്, സഞ്ജുവിന് കനത്ത തിരിച്ചടി
രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിൻ്റെ (ഐസിസി) ട്വന്റി20 റാങ്കിങ്ങിൽ ഇന്ത്യയുടെ തിലക് വർമ രണ്ടാം സ്ഥാനത്ത്. ഓസീസ് താരം ട്രാവിസ് ഹെഡാണ് ഒന്നാമത്. ഹെഡിന് 855ഉം തിലകിന് 832 ഉം പോയിന്റാണുള്ളത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിലും ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിലെയും തകർപ്പൻ പ്രകടനമാണ് തിലക് വർമ കാഴ്ചവെച്ചത്.ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ മോശം ഫോമം മലയാളി താരം സഞ്ജുവിന് തിരിച്ചടിയായി. സഞ്ജു 12 സ്ഥാനങ്ങൾ താഴേക്കിറങ്ങി 29–ാം സ്ഥാനത്തായി. ഇംഗ്ലണ്ടിനെതിരെ ആദ്യ മൂന്ന് ടി20 മത്സരങ്ങളിൽ
മൂന്ന് വർഷത്തിനുള്ളിൽ തുരങ്കപാത യാഥാർഥ്യമാകും, ടെൻഡർ ഉടനെന്ന് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ
ബെംഗളൂരുവിൻ്റെ ഗതാഗത സംവിധാനത്തിന് കരുത്തുപകരാനുള്ള തുരങ്കപാത പദ്ധതിയുമായി കർണാടക സർക്കാർ മുന്നോട്ട്. ഹെബ്ബാളിനും സിൽക്ക് ബോർഡ് ജങ്ഷനും ഇടയിലുള്ള ടണൽ റോഡ് പദ്ധതി പൂർത്തിയാക്കാൻ മൂന്ന് വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ. റോഡിനുള്ള ടെൻഡർ നടപടികൾ ഫെബ്രുവരിയോടെ ആരംഭിക്കും. രണ്ട് ഘട്ടങ്ങളായി ടണൽ റോഡ് പദ്ധതി (തുരങ്കപാത) പൂർത്തിയാക്കും. ബിബിഎംപിയും സർക്കാരും ഈ പദ്ധതിക്ക് ഫണ്ട് അനുവദിക്കും. ഒട്ടനവധി ധനകാര്യ സ്ഥാപനങ്ങൾ പദ്ധതിക്ക് ധനസഹായം നൽകാൻ മുന്നോട്ട്
തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഡൽഹിയിൽ പ്രകടനപത്രിക പുറത്തിറക്കി കോൺഗ്രസ്
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഡൽഹിയിൽ പ്രകടനപത്രിക പുറത്തിറക്കി കോൺഗ്രസ്. ജനങ്ങൾക്ക് അഞ്ച് പ്രധാന വാഗ്ദാനങ്ങൾ മുന്നോട്ടുവെയ്ക്കുന്ന പ്രകടനപത്രികയാണ് കോൺഗ്രസ് പുറത്തിറക്കിയിരിക്കുന്നത്. പാവപ്പെട്ട കുടുംബത്തിലെ ഒരു സ്ത്രീ അംഗത്തിന് പ്രതിമാസം 2500 രൂപ നൽകുമെന്നതാണ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനം. രാജസ്ഥാനിൽ ആവിഷ്കരിച്ചതിന് സമാനമായ സൗജന്യ ആരോഗ്യപരിരക്ഷാ പദ്ധതിയാണ് മറ്റൊന്ന്. എല്ലാ ഡൽഹി നിവാസികൾക്കും 25 ലക്ഷം രൂപവരെ വരുന്ന ആരോഗ്യ കവറേജാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. തൊഴിൽ രഹിതരായ യുവാക്കൾക്ക് 8500 രൂപ
തന്നെ 100വർഷം ജയിലിൽ അടക്കണമെന്നു നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര
നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര തന്നെ 100വർഷം ജയിലിൽ അടക്കാനും എത്രയും പെട്ടെന്ന് തന്നെ ശിക്ഷിക്കണമെന്നും മജിസ്ട്രേറ്റിനോട് പറഞ്ഞു.ഒറ്റയ്ക്കാണ് എല്ലാം ചെയ്തത് എന്നും പ്രതി കോടതിയോട് പറഞ്ഞു. മകളുടെയും മരുമകൻ്റെയും മുന്നിൽ തല കാണിക്കാൻ പറ്റില്ലെന്നും ചെന്താമര പറഞ്ഞു. മകൾ എഞ്ചിനിയറാണെന്നും മരുമകൻ ക്രൈംബ്രാഞ്ചിലാണെന്നും ചെന്താമര മജിസ്ട്രേറ്റിനോട് പറഞ്ഞു. അടുത്തമാസം പന്ത്രണ്ട് വരെ ഇയാളെ റിമാൻഡ് ചെയ്തു. ഉടൻ ആലത്തൂർ ജയിലിലേക്ക് കൊണ്ടുപോകും. കൃത്യമായ ആസൂത്രണത്തോടെയായിരുന്നു അരുംകൊലകൾ നടത്തിയത്. പുറത്തിറങ്ങിയാൽ
കണ്ണൂരിൽ കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ സ്കൂൾ വിദ്യാർഥി ഒഴുക്കിൽപ്പെട്ട് മരിച്ചു
ഇരിക്കൂർ ആയിപ്പുഴയിൽ കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ സ്കൂൾ വിദ്യാർഥി ഒഴുക്കിൽപ്പെട്ട് മരിച്ചു. ആയിപ്പുഴ പാറമ്മൽ ഏരിയനാക്കരപ്പെട്ടി ഹൗസിൽ ഔറംഗസീബിൻ്റെയും എൻ. റഷീദയുടെയും മകനായ സി. മുഹമ്മദ് ഷാമിൽ (14) ആണ് മരിച്ചത്. ഇരിക്കൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് മുഹമ്മദ് ഷാമിൽ. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. സ്‌കൂളിൽ മറ്റൊരു പരീക്ഷ നടക്കുന്നതിനാൽ ഷാമിലിൻ്റെ ക്ലാസ് അവധിയായതിനാൽ കൂട്ടുകാരോടൊപ്പം കുളിക്കാൻ പോയപ്പോൾ വഴുതി വീണ്
സ്കൂൾ ബസിനുള്ളിൽ വെച്ച് പ്ലസ് വൺ വിദ്യാർത്ഥി ഒമ്പതാം ക്ലാസുകാരനെ കുത്തിപ്പരിക്കേൽപിച്ചു
സ്കൂൾ ബസ്സിനുള്ളിൽ വിദ്യാർത്ഥികൾ തമ്മിൽ കത്തിക്കുത്ത്. പ്ലസ് വൺ വിദ്യാർഥി ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ കുത്തിപ്പരിക്കേൽപ്പിച്ചു. തിരുവനന്തപുരം മലമുകളിലെ സ്വകാര്യ സ്കൂളിലെ ബസ്സിലാണ് സംഭവം. പരിക്കേറ്റ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
യുഎസ് പാകിസ്‌താനുള്ള വിദേശ സഹായം താൽക്കാലികമായി നിർത്തിവെച്ചു
പാകിസ്‌താനുള്ള വിദേശ സഹായം യുഎസ് താൽക്കാലികമായി നിർത്തിവച്ചതായി റിപ്പോർട്ട്. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പുറപ്പെടുവിച്ച എക്സിക്യൂട്ടീവ് ഉത്തരവിനെത്തുടർന്ന് പുനരാലോചനയുടെ ഭാഗമായാണ് നടപടിയെന്ന് കറാച്ചിയിലെ യുഎസ് കോൺസുലേറ്റിലെ ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ തീരുമാനത്തിൻ്റെ ഫലമായി ഊർജ മേഖലയുമായി ബന്ധപ്പെട്ട പദ്ധതികളും നിലച്ചുവെന്നാണ് വിവരം. പാകിസ്‌താനിലെ യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജൻസി ഫോർ ഇൻ്റർനാഷണൽ ഡവലപ്മെൻ്റ് (യുഎസ്എഐഡി) പദ്ധതികൾ ഇതോടെ നിർത്തിവച്ചതായി ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു.
എ.ഡി.എം നവീൻ ബാബുവിന് കൈക്കൂലി നൽകിയെന്ന ആരോപണത്തിൽ നുണ പരിശോധനയ്ക്ക് വിധേയമാക്കണം എന്ന് ആവശ്യപ്പെട്ട് പെട്രോൾ പമ്പ് ഉടമ പ്രശാന്തൻ
കണ്ണൂർ എ.ഡി.എം നവീൻ ബാബുവിന് കൈക്കൂലി നൽകിയെന്ന ആരോപണത്തിൽ നുണ പരിശോധനയ്ക്ക് വിധേയമാക്കണം എന്ന് ആവശ്യപ്പെട്ട് ചെങ്ങളായിയിലെ പെട്രോൾ പമ്പ് ഉടമയായ പ്രശാന്തൻ. ഈ ആവശ്യം ഉന്നയിച്ച് പ്രശാന്തൻ സംസ്ഥാന പോലീസ് മേധാവിക്ക് കത്ത് നൽകി. നേരത്തെ തന്നെ പോലീസ് മേധാവിക്ക് താൻ ഉന്നയിച്ച ആരോപണങ്ങളിൽ വിശദമായ അന്വേഷണം നടത്തണം എന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നുണപരിശോധനയ്ക്ക് വിധേയനാക്കണം എന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയതെന്ന് പ്രശാന്തൻ പറഞ്ഞു.