ബെംഗളൂരുവിലെ മലയാളി വിദ്യാർഥികൾക്കിടയിലെ ആത്മഹത്യ; പരിശോധിക്കാൻ നിർദ്ദേശം നൽകി ആരോഗ്യമന്ത്രി
ബെംഗളൂരുവിലേക്ക് പഠിക്കാനായി പോകുന്ന മലയാളി വിദ്യാർഥികൾക്കിടയിൽ നടക്കുന്ന ആത്മഹത്യ ശ്രദ്ധയിൽപ്പെട്ടതിൽ പരിശോധിക്കാൻ നിർദ്ദേശം നൽകി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. എന്തുകൊണ്ടാണ് വിദ്യാർഥികൾക്കിടയിൽ ആത്മഹത്യ കൂടുന്നത് എന്ന് പരിശോധിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത് സംബന്ധിച്ച വിഷയത്തിൽവ്യ വനിതാ ശിശു വികസന വകുപ്പിനോട് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രണയ നൈരാശ്യത്തെ തുടർന്ന് യുവതിയുടെ വീട്ടിലെത്തി 23 കാരൻ തീകൊളുത്തി ആത്മഹത്യ ചെയ്തു
തൃശൂരിൽ പ്രണയ നൈരാശ്യത്തെ തുടർന്ന് യുവതിയുടെ വീട്ടിലെത്തി 23 കാരൻ തീകൊളുത്തി ആത്മഹത്യ ചെയ്തു. കണ്ണാറ സ്വദേശി ലയാനിക്കൽ വീട്ടിൽ അരുൺ ലാലാണ് (23) മരിച്ചത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്. മരണപ്പെട്ട അർജുൻ ലാലും യുവതിയും തമ്മിൽ പ്രണയത്തിലായിരുന്നുവെന്ന് അർജുൻ്റെ സുഹൃത്ത് പറഞ്ഞു. പ്രണയ നൈരാശ്യമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് സുഹൃത്ത് പറയുന്നത്. ഇരുവരും ഒരു വർഷത്തോളമായി അകൽച്ചയിലായിരുന്നു. ഇതിനിടെ അർജുൻ ഈ സോഷ്യൽ മീഡിയയിൽ യുവതിയുടെ ചിത്രം പങ്കുവച്ചു.
ദേശീയ ഗെയിംസ്; നീന്തലിൽ സാജന്‍ പ്രകാശ് ഫൈനലില്‍
ദേശീയ ഗെയിംസിൻ്റെ രണ്ടാം ദിനത്തിൽ കൂടുതൽ മത്സരങ്ങളുമായി കേരളം. ബുധനാഴ്‌ച രാവിലെ നടന്ന 200 മീ ഫ്രീസ്റ്റൈൽ നീന്തലിൽ കേരളത്തിൻ്റെ ഉറച്ച മെഡൽ പ്രതീക്ഷയായ സാജൻ പ്രകാശ് ഒരു മിനിറ്റ് 57 സെക്കൻഡിൽ ഫിനിഷ് ചെയ്‌ത് ഫൈനലിലെത്തി. ബുധനാഴ്‌ച വൈകിട്ടാണ് ഫൈനൽ നടക്കുക. സാജൻ പ്രകാശ് 100 മീറ്റർ ബട്ടർഫ്ളൈയിലും ഫൈനലിൽ കടന്നു. 54.86 സെക്കൻഡിലായിരുന്നു ഫിനിഷ്.
മദ്യ നിർമാണ പ്ലാൻറുകൾ ആരോടും ചർച്ച ചെയ്യാതെയാണ് ഒയാസിസ് കമ്പനിക്ക് അനുവദിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ,
മദ്യ നിർമാണ പ്ലാൻറുകൾ ആരോടും ചർച്ച ചെയ്യാതെയാണ് ഒയാസിസ് കൊമേർഷ്യൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് അനുവദിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ഇതു സംബന്ധിച്ച കാബിനറ്റ് നോട്ട് പ്രതിപക്ഷ നേതാവ് പുറത്തുവിട്ടു. പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചരണം നടക്കവെ ഫയൽ മന്ത്രിസഭ യോഗത്തിന് സമർപ്പിക്കാനുള്ള ഉത്തരവ് നവംബർ 8 നാണ് മുഖ്യമന്ത്രി നൽകുന്നത്. മറ്റു വകുപ്പുകളുമായി ആശയവിനിമയം നടത്തുകയോ മറ്റ് ഒരു വകുപ്പിൻ്റെയും അനുമതി തേടുകയോ ചെയ്തിട്ടില്ലെന്ന് ഈ ഫയൽ വ്യക്തമാക്കുന്നുണ്ട്.
സംസ്ഥാനത്തെ ദേശീയപാതകളിൽ എ.ഐ കാമറകൾ സ്ഥാപിക്കാനൊരുങ്ങി കർണാടക
ദേശീയപാതകളിൽ വാഹനാപകടങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ അമിത വേഗത്തിലോടുന്ന വാഹനങ്ങളെ കണ്ടെത്താൻ എ.ഐ കാമറകൾ സ്ഥാപിക്കാനൊരുങ്ങി കർണാടക. ദേശീയപാതകളിൽ നിയമലംഘനവും അപകടങ്ങൾ വർധിക്കുന്നതും ഇരട്ടിയായ സാഹചര്യത്തിലാണ് സർക്കാരിൻ്റെ ഈ തീരുമാനം. ആദ്യഘട്ടത്തിൽ ബംഗളൂരു റൂറൽ, രാമനഗര, കോലാർ, തുമകൂരു തുടങ്ങി ബംഗളുരുവിലും സമീപ പ്രദേശങ്ങളിലുമാണ് മോട്ടോർ വാഹന വകുപ്പ് കാമറകൾ സ്ഥാപിക്കുക. ഗതാഗത നിയമലംഘനങ്ങൾക്കായി സർക്കാറിന് കഴിഞ്ഞവർഷം 120 മുതൽ 160 കോടി രൂപവരെയാണ് പിഴയായി ലഭിച്ചത്. ബംഗളൂരു റുറലിൽ നെലമംഗല,
സ്വർണവില വീണ്ടും വർധിച്ച് റെക്കോഡിൽ
കഴിഞ്ഞ ദിവസങ്ങളിൽ ചെറിയ കുറവുണ്ടായിരുന്ന സ്വർണവില വീണ്ടും വർധിച്ച് റെക്കോഡിൽ. ഇന്ന് പവന് 680 രൂപയാണ് വർധിച്ച് 60,760 രൂപയായി. ഗ്രാമിന് 85 രൂപ വർധിച്ച് 7,595 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ പവന് 60,080 രൂപയും ഗ്രാമിന് 7,510 രൂപയുമായിരുന്നു. കേരളത്തിൽ ഈ മാസം ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് ഒന്നാം തീയതിയാണ്. പവന് 572000 രൂപയായിരുന്നു അന്നത്തെ വില.
വീടിനുള്ളിൽ അർദ്ധനഗ്നയായി 19 കാരിയെ അബോധാവസ്ഥയിൽ കണ്ടെത്തി; ആൺസുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ
എറണാകുളം ചോറ്റാനിക്കരയിൽ വീടിനുള്ളിൽ അർദ്ധനഗ്നയായി അവശനിലയിൽ പെൺകുട്ടിയെ കണ്ടെത്തി. വീടിനുള്ളിൽ നിന്നുമാണ് 19 വയസ് പ്രായമുള്ള പെൺകുട്ടി ക്രൂരപീഡനത്തിന് ഇരയായതെന്നു പോലീസ് അറിയിച്ചു. പെൺകുട്ടിയുടെ നില ഗുരുതമാണ്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ കഴുത്തിൽ കയർ മുറുക്കിയതിൻ്റെ പാടുകളുണ്ട്. കൈയ്യിലെ മുറിവിൽ ഉറുമ്പ് അരിച്ച നിലയിൽ ആയിരുന്നു. പെൺകുട്ടി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിൽ തുടരുകയാണ്. ഞായറാഴ്ച്ചയാണ് പെൺകുട്ടിയെ വീട്ടിൽ അവശനിലയിൽ കണ്ടെത്തിയത്. കൊലപ്പെടുത്താൻ ശ്രമം നടന്നതായും പൊലീസ്
നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമര പിടിയിൽ; ചെന്താമരയെ ഇന്ന് കോടതിയില്‍ ഹാജരാക്കും
ആലത്തൂര്‍ നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയെ വൈകുന്നേരം നാലിന് കോടതിയില്‍ ഹാജരാക്കും. ചൊവ്വാഴ്ച രാത്രി 10.30 ഓടെ ബോയന്‍ കോളനിയിലെ വീട്ടിലേക്കുവരുന്ന വഴിയിലാണ് പ്രതിയെ പോലീസ് പിടികൂടിയത്. ജനരോഷം ശക്തമായതോടെ പ്രതിയെ നെന്മാറ സ്റ്റേഷനില്‍ നിന്ന് ആലത്തൂര്‍ ഡി.വൈ.എസ്.പി ഓഫീസിലേക്ക് മാറ്റുകയായിരുന്നു. സുധാകരനുമായി തലേ ദിവസമുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതിയുടെ മൊഴി. തലേ ദിവസം സുധാകരനുമായി തര്‍ക്കമുണ്ടായി. ഭാര്യയെ കൊന്നതിന് കാണിച്ചു തരാം എന്ന് സുധാകരന്‍ പറഞ്ഞത്രേ ഇതോടെയാണ്
മൂന്നാം ട്വന്‍റി 20 യിൽ ഇംഗ്ലണ്ടിന് 26 റൺസ് ജയം; ഇന്ത്യക്കു തോൽവി
മൂന്നാം ട്വന്‍റി 20 യിൽ ഇംഗ്ലണ്ടിന് 26 റൺസ് ജയം, ഇന്ത്യക്കു തോൽവി. 172 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യക്ക് 20 ഓവറിൽ 145 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഇന്ത്യ 20 ഓവറിൽ ഒമ്പത് വിക്കറ്റിന് 145 ഉം ഇംഗ്ലണ്ട് 20 ഓവറിൽ ഒമ്പത് വിക്കറ്റിന് 171 മാണ് നേടിയത്. തോറ്റെങ്കിലും പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്. ഇന്ത്യക്ക് തിരിച്ചടിയായത് മുൻനിര ബാറ്റർമാർ വേഗത്തിൽ മടങ്ങിയതാണ്. ഇന്ത്യയുടെ ടോപ് സ്കോറർ ഹാർദിക്
ഇന്ത്യയ്ക്ക് അഭിമാനം; നൂറാം റോക്കറ്റ് വിക്ഷേപണത്തിലൂടെ ചരിത്രനേട്ടം കുറിച്ച് ഐഎസ്ആർഒ
ഇന്ത്യയ്ക്ക് അഭിമാനായി നുറാം റോക്കറ്റ് വിക്ഷേപിച്ച് ചരിത്രമെഴുതി ഐ.എസ്.ആർ.ഒ. ഗതിനിർണയ ഉപഗ്രഹമായ ‘എൻവിഎസ്-02’ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി. ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെൻ്ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നു ബുധനാഴ്‌ച രാവിലെ 6. 23 ന് എൻ.വി.എസ് -02 ഉപഗ്രഹവുമായി ജി.എസ്.എൽ.വി റോക്കറ്റ് വിക്ഷേപണം നടന്നത്. ഉപഗ്രഹത്തെ 19 മിനിറ്റിൽ നിർണായക ഭ്രമണപഥത്തിലെത്തിച്ചു. ശ്രീഹരിക്കോട്ടയിൽ നിന്നുള്ള ഐ.എസ്.ആർ.ഒയുടെ നൂറാമത് വിക്ഷേപണമാണ് ഇത്. വി. നാരായണൻ ഐ.എസ്.ആർ.ഒ ചെയർമാനായി ചുമതലയേറ്റശേഷമുള്ള ആദ്യ