ഇന്ത്യയ്ക്ക് അഭിമാനായി നുറാം റോക്കറ്റ് വിക്ഷേപിച്ച് ചരിത്രമെഴുതി ഐ.എസ്.ആർ.ഒ. ഗതിനിർണയ ഉപഗ്രഹമായ ‘എൻവിഎസ്-02’ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി. ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെൻ്ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നു ബുധനാഴ്‌ച രാവിലെ 6. 23 ന് എൻ.വി.എസ് -02 ഉപഗ്രഹവുമായി ജി.എസ്.എൽ.വി റോക്കറ്റ് വിക്ഷേപണം നടന്നത്. ഉപഗ്രഹത്തെ 19 മിനിറ്റിൽ നിർണായക ഭ്രമണപഥത്തിലെത്തിച്ചു. ശ്രീഹരിക്കോട്ടയിൽ നിന്നുള്ള ഐ.എസ്.ആർ.ഒയുടെ നൂറാമത് വിക്ഷേപണമാണ് ഇത്.

വി. നാരായണൻ ഐ.എസ്.ആർ.ഒ ചെയർമാനായി ചുമതലയേറ്റശേഷമുള്ള ആദ്യ വിക്ഷേപണം ജനുവരി 13 ന് തുടങ്ങിയിരുന്നു. വിക്ഷേപണത്തിനുള്ള 27.30 മണിക്കൂർ കൗണ്ട്ഡൗൺ ചൊവ്വാഴ്ച 2.53ന് തുടങ്ങി. ഐ.എസ്.ആർ.ഒ യുടെ നൂറാം ദൗത്യമാണെന്നും നിർണായകമായ ചുവടുവെപ്പാണെന്നും വിക്ഷേപണത്തിനുശേഷം നാരായണൻ മാധ്യമങ്ങളോട് പ്രതികരിച്ചു.ഉപഗ്രഹ സംവിധാനത്തിൽ ദിശാനിർണയത്തിനുള്ള നിലവിലുള്ളവക്ക് പകരമായി ബഹിരാകാശ ഏജൻസി വികസിപ്പിച്ച അഞ്ച് രണ്ടാം തലമുറ ഉപഗ്രഹങ്ങളിൽ രണ്ടാമത്തേതാണ് എൻ.വി.എസ് -02.

Related Posts