കോൺഗ്രസിലെ ആഭ്യന്തര തർക്കം കൂടുതൽ ശക്തമാകുന്നതിനിടെ മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ പരാതിയുമായി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ കണ്ടു. താൻ ഉന്നയിച്ച പരാതികൾ ഖാർഗെയ്ക്ക് കൈമാറിയതായി അടൂർ പ്രകാശ് വ്യക്തമാക്കി. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ കാണാനും അദ്ദേഹം സമയം തേടിയിട്ടുണ്ട്. നാളെ കൂടിക്കാഴ്ച നടക്കുമെന്നാണ് വിവരം. എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയുമായും അടൂർ പ്രകാശ് ഇന്ന് കൂടിക്കാഴ്ച നടത്തി.
മുഖ്യമന്ത്രിക്കെതിരായ പരാതിയിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് അടൂർ പ്രകാശ്. സർക്കാരും പാർട്ടിയും തമ്മിലുള്ള ഏകോപനത്തിലെ വീഴ്ചകളും മുന്നണിയിൽ ചർച്ച ചെയ്യാതെ മുഖ്യമന്ത്രി തീരുമാനങ്ങൾ കൈക്കൊള്ളുന്നുവെന്ന ആരോപണങ്ങളും ഉൾപ്പെടുത്തിയുള്ള വിശദമായ പരാതിയാണ് കൈമാറിയത്.