രാജ്ഭവനിലെ ഭാരതമാതാവിൻ്റെ ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി മന്ത്രി വി.ശിവൻകുട്ടി. ഗവർണർ തെറ്റ് തിരുത്തുകയാണ് വേണ്ടതെന്നും അതിന് പകരം കേരളത്തെ വെല്ലുവിളിക്കുകയാണ് അദ്ദേഹം ചെയ്തതെന്നും ശിവൻകുട്ടി പ്രതികരിച്ചു. രാഷ്ട്രീയ മുതലെടുപ്പിന് പെരുന്നാൾ അവധിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ശ്രമം നടക്കുന്നുവെന്നും ശിവൻകുട്ടി ആരോപിച്ചു. സർക്കാരിന് അവധി പ്രഖ്യാപിക്കുന്നതിൽ ഒരു വിമുഖതയും ഇല്ല. സർക്കാരിന് മറ്റാരെക്കാളും താത്പര്യമുള്ള വിഷയമാണത്. പ്രതിപക്ഷം നിലമ്പൂർ തിരഞ്ഞെടുപ്പിൽ പരാജയം അറിഞ്ഞു കൊണ്ടിരിക്കുന്നു. അതുകൊണ്ട് പ്രതിപക്ഷം രാഷ്ട്രീയം മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു

Related Posts