മഹാകുംഭമേളയിലെ മൗനി അമാവാസി ആചരണത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 15 മരണം. നിരവധി പേർക്ക് പരിക്കേറ്റു. അഭൂതപൂർവമായ തിരക്കാണ് ഇന്നലെ ഉണ്ടായത്. മൗനി അമാവാസിയിലെ അമൃത് സ്നാൻ നിർവഹിക്കാനെത്തിയവരാണ് ദുരന്തത്തിൽ പെട്ടത്. പുലർച്ചെ 1.30ഓടെയാണ് സംഭവം.
പ്രധാനമന്ത്രി നരേന്ദ്ര മോദി സംഭവത്തിൽ വിശദാംശങ്ങൾ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മരിച്ചവരുടെയോ പരിക്കേറ്റവരുടെയോ വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല. തിരക്കിനിടിയിൽപ്പെട്ട് നിരവധി സ്ത്രീകൾക്കും കുട്ടികൾക്കും ശ്വാസതടസം അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. അപകടമുണ്ടായ ഉടൻ തന്നെ ആംബുലൻസുകൾ അയക്കുകയും ഒട്ടേറെപേരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

അപകടം നടന്ന പശ്ചാത്തലത്തിൽ അമാവാസി ചടങ്ങ് ദിവസത്തെ അമൃത സ്നാനം ഉപേക്ഷിച്ചതായി അഖില “ഭാരതീയ അഖാഡ പരിഷത്ത് പ്രസിഡണ്ട് മഹന്ദ് രവീന്ദ്ര പുരി അറിയിച്ചു. ഗംഗാനദിയിലെ സ്നാനം അവസാനിച്ച് മടങ്ങാനും ഭക്തർക്ക് നിർദേശം നൽകിയിട്ടുണ്ട്.

Related Posts