വാഷിങ്ടണ്‍ വിമാനാപകടത്തില്‍ എല്ലാവരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്; കണ്ടെടുത്തത് 28 മൃതദേഹങ്ങള്‍
Uncategorized
1 min read
10.8k

വാഷിങ്ടണ്‍ വിമാനാപകടത്തില്‍ എല്ലാവരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്; കണ്ടെടുത്തത് 28 മൃതദേഹങ്ങള്‍

ജനുവരി 30, 2025
0

അമേരിക്കയിലെ വാഷിങ്‌ടൺ റീഗൻ നാഷണൽ എയർപോർട്ടിന് സമീപം വിമാനവും സൈനിക ഹെലികോപ്റ്ററും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എല്ലാവരും മരണപ്പെട്ടതായി റിപ്പോർട്ട്. വിമാനത്തിൽ നിന്നും 27 പേരുടെ മൃതദേഹവും ഹെലികോപ്റ്ററിൽ നിന്നും ഒരാളുടേതും കണ്ടെടുത്തിട്ടുണ്ട്. അപകടത്തിൽ ആരും രക്ഷപ്പെട്ടതായി വിശ്വസിക്കുന്നില്ലെന്ന് വാഷിങ്‌ടൺ ഫയർ ആൻഡ് എമർജൻസി മെഡിക്കൽ സർവീസസ് മേധാവി ജോൺ ഡോണലിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്‌തു. വിമാനത്തില്‍ അറുപതിലേറെ യാത്രക്കാര്‍ ഉണ്ടായിരുന്നതായാണ് വിവരം. പരിശീലന പറക്കല്‍ നടത്തുകയായിരുന്ന

Continue Reading
കുട്ടിയെ കൊലപ്പെടുത്തിയത് ഹരികുമാർ തന്നെ അറസ്റ്റ് രേഖപ്പെടുത്തി; അമ്മ ശ്രീതുവിനെ തത്കാലം വിട്ടയക്കും
Kerala
0 min read
15.5k

കുട്ടിയെ കൊലപ്പെടുത്തിയത് ഹരികുമാർ തന്നെ അറസ്റ്റ് രേഖപ്പെടുത്തി; അമ്മ ശ്രീതുവിനെ തത്കാലം വിട്ടയക്കും

ജനുവരി 30, 2025
0

ബാലരാമപുരത്ത് രണ്ടു വയസ്സുകാരിയെ കൊലപ്പെടുത്തിയത് അമ്മാവനെന്ന സ്ഥിരീകരണത്തിലേക്ക് പോലീസെത്തി. കുട്ടിയുടെ അമ്മ ശ്രീതുവിന് കൃത്യത്തിൽ പങ്കുണ്ടെന്നും ചോദ്യം ചെയ്യലിന് ശേഷം ശ്രീതുവിനെ താത്കാലികമായി വിട്ടയക്കനാണ് തീരുമാനമെന്നും നെയ്യാറ്റിൻകര ഡിവൈഎസ്‌പി ഷാജി പറഞ്ഞു. അമ്മാവൻ ഹരികുമാറാണ് കുട്ടിയെ കിണറ്റിലെറിഞ്ഞതെന്നാണ് നിഗമനം. ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തി. പ്രതിയെ വെള്ളിയാഴ്‌ച കോടതിയിൽ ഹാജരാക്കുമെന്നും ഡിവൈഎസ്പി പറഞ്ഞു. ശ്രീതുവിന് പങ്കുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ അന്വേഷണം നടത്തുമെന്നും എപ്പോൾ വിളിച്ചാലും സ്റ്റേഷനിലെത്തണമെന്നതടക്കമുള്ള നിബന്ധനകളുടെ അടിസ്ഥാനത്തിലായിരിക്കും ശ്രീതുവിനെ

Continue Reading
ബാലരാമപുരം കൊലപാതകം; നിർണായക വാട്സ്ആപ്പ് ചാറ്റ് ലഭിച്ചതായി റിപ്പോർട്ട്, അമ്മയെയും പ്രതി ചേർക്കും
Kerala
0 min read
13.1k

ബാലരാമപുരം കൊലപാതകം; നിർണായക വാട്സ്ആപ്പ് ചാറ്റ് ലഭിച്ചതായി റിപ്പോർട്ട്, അമ്മയെയും പ്രതി ചേർക്കും

ജനുവരി 30, 2025
0

ബാലരാമപുരത്ത് രണ്ടു വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിൽ അമ്മ ശ്രീതുവിനെയും പ്രതി ചേർക്കാനൊരുങ്ങുന്നു പോലീസ്. പോലീസ് ചോദ്യം ചെയ്യുമ്പോൾ ലഭിച്ച മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നാണ് വിവരം. ശ്രീതുവിൻ്റെ ഫോൺ പരിശോധിച്ചതിൽ സഹോദരൻ ഹരികുമാറുമായുള്ള ചാറ്റുകളിൽ നിന്ന് നിർണായക വിവരം ലഭിച്ചെന്നും റിപ്പോർട്ടുണ്ട്. മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്നാണ് വിവരം. എന്തിനാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നതിലും പ്രതി വ്യക്തമായ മറുപടി നൽകിയിട്ടില്ലെന്നാണ് പോലീസിൻ്റെ റിപ്പോർട്ട്. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയരാക്കുമെന്നും വിവരമുണ്ട്. സാമ്പത്തിക ബാധ്യതക്ക് അപ്പുറം മറ്റെന്തൊക്കെയോ

Continue Reading
മാർക്കോയുടെ വിജയത്തിന് ശേഷം ‘ഗെറ്റ് സെറ്റ് ബേബി’ യുമായി ഉണ്ണി മുകുന്ദൻ
Entertainment
0 min read
10.6k

മാർക്കോയുടെ വിജയത്തിന് ശേഷം ‘ഗെറ്റ് സെറ്റ് ബേബി’ യുമായി ഉണ്ണി മുകുന്ദൻ

ജനുവരി 30, 2025
0

മാർക്കോയുടെ വൻ വിജയത്തിന് ശേഷം ഉണ്ണി മുകുന്ദൻ നായകനാകുന്ന ഗെറ്റ് സെറ്റ് ബേബി റിലീസിനൊരുങ്ങുന്നു. കോഹിനൂറിന് ശേഷം വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗെറ്റ് സെറ്റ് ബേബി. കേരളത്തിലെ ചിത്രത്തിൻ്റെ വിതരണാവകാശം ആശീർവാദ് സിനിമാസ് ആണ് നിർവഹിക്കുന്നത്. ഉണ്ണി മുകുന്ദനും നിർമ്മാതാവ് ആൻ്റണി പെരുമ്പാവൂരും ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.നിഖില വിമലാണ് ചിത്രത്തിലെ നായിക. സ്‌കന്ദാ സിനിമാസും കിംഗ്സ്മെൻ പ്രൊഡക്ഷൻസും സംയുക്തമായി നിർമ്മിക്കുന്ന ചിത്രത്തിൽ സുനിൽ ജെയിൻ, സജീവ്

Continue Reading
പോക്സോ കേസിൽ നടൻ കുട്ടിക്കൽ ജയചന്ദ്രൻ പോലീസ് സ്റ്റേഷനിൽ ഹാജരായി
Kerala
0 min read
13.6k

പോക്സോ കേസിൽ നടൻ കുട്ടിക്കൽ ജയചന്ദ്രൻ പോലീസ് സ്റ്റേഷനിൽ ഹാജരായി

ജനുവരി 30, 2025
0

പോക്സോ കേസിൽ നടൻ കുട്ടിക്കൽ ജയചന്ദ്രൻ പോലീസ് സ്റ്റേഷനിൽ ഹാജരായി. കോഴിക്കോട് കസബ സ്‌റ്റേഷനിൽ വ്യാഴാഴ്‌ച രാവിലെ ഹാജരായ നടനെ പോലീസ് ചോദ്യം ചെയ്‌തുവരികയാണ്. ആറുമാസത്തിലധികം നീണ്ട ഒളിവു ജീവിതത്തിനു ശേഷമാണു ജയചന്ദ്രൻ പോലീസിനു മുന്നിലെത്തിയത്. ജയചന്ദ്രനെ ഫെബ്രുവരി 28 വരെ അറസ്റ്റ് ചെയ്യരുതെന്നു സുപ്രീംകോടതി ഉത്തരവുണ്ട്. മുൻകൂർ ജാമ്യാപേക്ഷയിൽ ഉത്തരവുണ്ടാകുന്നത് വരെ അറസ്റ്റ് പാടില്ലെന്നാണു നിർദേശം. അന്വേഷണവുമായി സഹകരിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് നടൻ പോലീസ് സ്‌റ്റേഷനിലെത്തി

Continue Reading
മനുഷ്യർ വന്യജീവികളാൽ കൊലചെയ്യപ്പെടുമ്പോൾ ​കോഴിക്കോട്ടെ ഒരു മന്ത്രി ഫാഷൻ ഷോയിലാണെന്ന് പി.വി. അൻവർ
Kerala
1 min read
10.9k

മനുഷ്യർ വന്യജീവികളാൽ കൊലചെയ്യപ്പെടുമ്പോൾ ​കോഴിക്കോട്ടെ ഒരു മന്ത്രി ഫാഷൻ ഷോയിലാണെന്ന് പി.വി. അൻവർ

ജനുവരി 30, 2025
0

വന്യജീവികളാൽ മനുഷ്യർ കൊലചെയ്യപ്പെടുമ്പോൾ കോഴിക്കോട്ടെ ഒരു മന്ത്രി ഫാഷൻ ഷോയിലാണെന്ന് മുൻ എം.എൽ.എ പി.വി അൻവർ. യു.ഡി.എഫിൻ്റെ മലയോര സമര യാത്രയിൽ സൗഹാർദ്ധ പ്രതിനിധിയായി സംസാരിക്കുകയായിരുന്നു അൻവർ. എങ്ങനെയെങ്കിലും ഈ നാട്ടിൽ ജീവിക്കണമെന്നത് കൊണ്ടാണ് ഈ നട്ടുച്ചയിലും സ്ത്രീകളുൾപ്പെടെ ജാഥയുടെ ഭാഗമാകുന്നത്. വന്യമൃഗ ഭീഷണി എത്രമാത്രം ഗൗരവമുള്ളതാണെന്ന് ബോധ്യമില്ലാത്തവരിൽ ഒന്നാമത് മുഖ്യമന്ത്രി പിണറായി വിജയനാണ്. രണ്ടാമൻ ഞാൻ പറയാതെ തന്നെ നിങ്ങൾക്കറിയാം അത്, വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രനാണ്.

Continue Reading
അയനം – എ.അയ്യപ്പൻ കവിതാപുരസ്കാരം ടി.പി.വിനോദിന്
Kerala
1 min read
13.2k

അയനം – എ.അയ്യപ്പൻ കവിതാപുരസ്കാരം ടി.പി.വിനോദിന്

ജനുവരി 30, 2025
0

അയനം – എ.അയ്യപ്പൻ കവിതാപുരസ്കാരത്തിന് ടി.പി.വിനോദൻ അർഹനായി. കവി എ. അയ്യപ്പന്‍റെ ഓർമ്മയ്ക്കായി അയനം സാംസ്കാരിക വേദി ഏർപ്പെടുത്തിയ പുര സ്‌കാരത്തിനാണ് ടി. പി. വിനോദ് അർഹനായത്. ഡി.സി.ബുക്സ് പ്രസിദ്ധീകരിച്ച ‘സത്യമായും ലോകമേ’ എന്ന കവിതാ സമാഹാരത്തിനാണ് പുരസ്‌കാരം ലഭിച്ചത്. 11111 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. ഫെബ്രുവരി 12 ന് കേരള സാഹിത്യ അക്കാദമിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.

Continue Reading
വാഷിങ്ടൺ വിമാനാപകടം; ഇതുവരെ കണ്ടെടുത്തത് 18 മൃതദേഹങ്ങൾ
World
1 min read
15.3k

വാഷിങ്ടൺ വിമാനാപകടം; ഇതുവരെ കണ്ടെടുത്തത് 18 മൃതദേഹങ്ങൾ

ജനുവരി 30, 2025
0

അമേരിക്കയിലെ വാഷിങ്‌ടൺ റീഗൻ നാഷണൽ എയർപോർട്ടിന് സമീപമുണ്ടായ വിമാനാപകടത്തിൽ 18 മൃതദേഹങ്ങൾ കണ്ടെടുത്തു. ലാൻഡിങ്ങിന് ശ്രമിക്കുന്നതിനിടെ സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചാണ് അമേരിക്കൻ എയർലൈൻസിൻ്റെ സിആർജെ – 700 എന്ന വിമാനം നദിയിലേക്ക് വീണത്. വിമാനത്താവളത്തിന് സമീപത്തെ പോടോമാക് നദിയിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. അപകടത്തില്‍ ആരും രക്ഷപ്പെട്ടതായി സൂചനയില്ലെന്ന് വാഷിങ്ടണ്‍ ഡി.സി ഫയര്‍ ചീഫ് പറഞ്ഞു. ഫയര്‍ ഡിപ്പാര്‍ട്ട്‌മെൻ്റു എഫ്.ബി.ഐ, ആര്‍മി നീന്തല്‍ വിദഗ്ധരും ചേര്‍ന്നാണ് നദിയിലെ തിരച്ചില്‍ നടത്തുന്നത്.

Continue Reading
ബാലരാമപുരത്തെ രണ്ട് വയസുകാരിയുടെ മരണം; കുഞ്ഞിനെ കൊന്നത് അമ്മാവൻ ഹരികുമാർ
Kerala
0 min read
13.4k

ബാലരാമപുരത്തെ രണ്ട് വയസുകാരിയുടെ മരണം; കുഞ്ഞിനെ കൊന്നത് അമ്മാവൻ ഹരികുമാർ

ജനുവരി 30, 2025
0

തിരുവനന്തപുരം ബാലരാമപുരത്തെ രണ്ട് വയസുകാരിയെ കൊലപ്പെടുത്തിയത് അമ്മാവൻ ഹരികുമാറെന്ന് പൊലീസ്. പ്രതി കുറ്റം സമ്മതിച്ചെന്ന് പൊലീസ് അറിയിച്ചു. രാവിലെ 5.30 ന് കുഞ്ഞിനെ ജീവനോടെ കിണറ്റിലെറിഞ്ഞെന്ന് ഹരികുമാര്‍ കുറ്റസമ്മതം നടത്തി. ക്രൂരകൃത്യം ഒറ്റയ്ക്കായിരുന്നെന്നും ഹരികുമാര്‍ മൊഴി നല്‍കി. കൊലപാതകത്തിന് അമ്മ ശ്രീതുവിൻ്റെ സഹായം ലഭിച്ചെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇന്നലെ കുഞ്ഞിൻ്റെ അമ്മയ്ക്കും അച്ഛനും പുറമെ അമ്മാവനും അമ്മൂമ്മയും വീട്ടില്‍ ഉണ്ടായിരുന്നു. നാല് പേരെയും കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്തുവരികയാണ്. അമ്മ

Continue Reading
കൊല്ലത്ത് വഴക്കിനിടെ ഭാര്യയുടെ തലയ്‌ക്ക് വെട്ടിയ ഭർത്താവ് പോലീസ് കസ്റ്റഡിയിൽ; ആക്രമണം തടയാനെത്തിയ മറ്റ് രണ്ടുപേർക്കും വെട്ടേറ്റു
Kerala
0 min read
12.5k

കൊല്ലത്ത് വഴക്കിനിടെ ഭാര്യയുടെ തലയ്‌ക്ക് വെട്ടിയ ഭർത്താവ് പോലീസ് കസ്റ്റഡിയിൽ; ആക്രമണം തടയാനെത്തിയ മറ്റ് രണ്ടുപേർക്കും വെട്ടേറ്റു

ജനുവരി 30, 2025
0

കൊല്ലം ശക്തികുളങ്ങരയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് വെട്ടേറ്റു. ശക്തികുളങ്ങര സ്വദേശി രമണി, സഹോദരി സുഹാസിനി, മകൻ സൂരജ് എന്നിവർക്കാണ് വെട്ടേറ്റത്. സംഭവത്തിൽ രമണിയുടെ ഭർത്താവ് അപ്പുക്കുട്ടനെ പോലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിന് കാരണം കുടുംബ പ്രശ്നമാണെന്നാണ് നിഗമനം. വ‍്യാഴാഴ്ച രാവിലെ 8:30 ന് ശക്തികുളങ്ങരിയിലെ രമണിയുടെ വീട്ടിൽ വച്ചായിരുന്നു ആക്രമണമുണ്ടായത്. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ രമണിയെ തിരുവനന്തപുരം മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മറ്റ് രണ്ട് പേരും കൊല്ലം ജില്ലാ ആശുപത്രിയിൽ

Continue Reading