വനിതകളുടെ 200 മീറ്റർ ബ്രസ്‌റ്റ്‌സ്‌ട്രോക്കിൽ ഹർഷിതയ്ക്ക് തുടർച്ചയായി രണ്ടാംതവണയും സ്വർണം
Sports
0 min read
12.6k

വനിതകളുടെ 200 മീറ്റർ ബ്രസ്‌റ്റ്‌സ്‌ട്രോക്കിൽ ഹർഷിതയ്ക്ക് തുടർച്ചയായി രണ്ടാംതവണയും സ്വർണം

ജനുവരി 31, 2025
0

വനിതകളുടെ 200 മീറ്റർ ബ്രസ്‌റ്റ്‌സ്‌ട്രോക്കിൽ തുടർച്ചയായ രണ്ടാംതവണയും ഹർഷിത ജയറാമിന് സ്വർണം. തൃശൂരാണ്‌ സ്വദേശമെങ്കിലും ഹർഷിത വളർന്നതും നീന്തൽ താരമായതുമൊക്കെ ബംഗളൂരുവിലാണ്‌. എ സി ജയരാജാണ്‌ ഹർഷിതയുടെ പരിശീലകൻ. ദേശീയ ഗെയിംസ്‌ നീന്തലിൽ കേരളത്തിനായി മൂന്ന്‌ സ്വർണമാണ്‌ ഇതുവരെ നേടിയിട്ടുള്ളത്‌. ഹീറ്റ്‌സിൽ മികച്ച പ്രകടനത്തോടെ ഫൈനലിലേക്ക്‌ മുന്നേറിയ ഹർഷിതയ്‌ക്ക്‌ തമിഴ്‌നാട്ടുകാരി ശ്രീനിധി നടേശൻ കടുത്ത വെല്ലുവിളി നൽകിയെങ്കിലും ഹർഷിത വിട്ടുകൊടുത്തില്ല. നീന്തൽക്കുളത്തിൽ ഒരു റെക്കോഡുകൂടി പിറന്നു. പുരുഷന്മാരുടെ 1500 മീറ്റർ

Continue Reading
സ്വർണവിലയിൽ വൻ വർധനവ്;  പവന് 61840 രൂപ
Kerala
0 min read
15.1k

സ്വർണവിലയിൽ വൻ വർധനവ്; പവന് 61840 രൂപ

ജനുവരി 31, 2025
0

സ്വർണ വിലയിൽ വൻവർധനവ്. പവന് 960 രൂപ കൂടി 61840 രൂപയായി. ഗ്രാമിന് 120 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വർണത്തിന് 7730 രൂപയാണ് ഇന്നത്തെ വില. റെക്കോഡ് വിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.കഴിഞ്ഞ ദിവസം പവന് 60760 രൂപയിലെത്തിയിരുന്നു. കഴിഞ്ഞ ബുധനാഴ്‌ച 60200 രൂപയായിരുന്നു ഒരു പവൻ്റെ വില. നവംബർ മുതൽ ഫെബ്രുവരി വരെ സ്വർണത്തിന് സീസൺ സമയമാണ്. ഈ സീസൺ ഡിമാൻഡ് ആണ് സ്വർണവില ഉയരാൻ പ്രധാന കാരണം.

Continue Reading
അമേരിക്കയിൽ ഹെലികോപ്ടറും യാത്രാവിമാനവും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച 40 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി
Kerala
1 min read
12.2k

അമേരിക്കയിൽ ഹെലികോപ്ടറും യാത്രാവിമാനവും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച 40 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി

ജനുവരി 31, 2025
0

അമേരിക്കയിൽ സൈനിക ഹെലികോപ്ടറും യാത്രാവിമാനവും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച 40 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ചിലരുടെ മൃതദേഹാവശിഷ്ടങ്ങൾ തീരത്തടിഞ്ഞു. താത്ക്കാലികമായി തെരച്ചിൽ നിർത്തിവെച്ചിരിക്കുകയാണ്. കാൻസാസിലെ പരിപാടിയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന ഫിഗർ സ്കേറ്റിംഗ് താരങ്ങളാണ് മരിച്ചവരിൽ പതിനാല് പേർ. റഷ്യൻ ഐസ് സ്കേറ്റിംഗ് ദമ്പതികളായ വാഡിം നൗമോവും ഈവ്ജെനിയ ഷി ഷ്കോവയും അപകടത്തിൽ മരണപ്പെട്ടു. ഹെലികോപ്ട‌റിൻ്റെയും വിമാനത്തിൻ്റെയും ബ്ലാക്ക് ബോക്സ് കണ്ടെടുത്തു. അപകടത്തെത്തുടർന്ന് നിർത്തിവച്ച വിമാന സർവീസുകൾ ഇന്ന് പുനഃരാരംഭിക്കുമെന്ന് അധികൃതർ

Continue Reading
ഭാസ്‌കര കാരണവര്‍ കൊലക്കേസ് പ്രതി ഷെറിനെ മോചിപ്പിക്കാനുളള നീക്കത്തിന് പിന്നില്‍ മന്ത്രി ഗണേഷ് കുമാറാണെന്ന് കോണ്‍ഗ്രസ് നേതാവ് ജ്യോതി കുമാര്‍ ചാമക്കാല
Kerala
0 min read
10.3k

ഭാസ്‌കര കാരണവര്‍ കൊലക്കേസ് പ്രതി ഷെറിനെ മോചിപ്പിക്കാനുളള നീക്കത്തിന് പിന്നില്‍ മന്ത്രി ഗണേഷ് കുമാറാണെന്ന് കോണ്‍ഗ്രസ് നേതാവ് ജ്യോതി കുമാര്‍ ചാമക്കാല

ജനുവരി 31, 2025
0

തിരുവനന്തപുരം ചെങ്ങന്നൂരിലെ ഭാസ്‌കര കാരണവര്‍ കൊലക്കേസിലെ ഒന്നാം പ്രതി ഷെറിനെ ജയിലില്‍ നിന്ന് മോചിപ്പിക്കാന്‍ ഇടപെട്ടത് മന്ത്രി ഗണേഷ് കുമാറാണെന്ന് കോണ്‍ഗ്രസ് നേതാവ് ജ്യോതി കുമാര്‍ ചാമക്കാല. ഷെറിനെ മോചിപ്പിക്കണമെന്ന ആവശ്യം മന്ത്രി സഭാ യോഗത്തില്‍ അവതരിപ്പിച്ചതും അനുകൂല തീരുമാനം ഉണ്ടായതിനും പിന്നില്‍ ഗണേഷ് കുമാറാണ്. ഗണേഷ് കുമാറിൻ്റെ സന്തത സഹചാരി പ്രദീപ് കോട്ടാത്തലയാണ് മുമ്പ് ഷെറിന് പരോള്‍ കിട്ടുമ്പോള്‍ പൊലീസ് സ്റ്റേഷനില്‍ ഒപ്പുവയ്‌ക്കാന്‍ ഒപ്പം പോയിരുന്നത് എന്ന് ജ്യോതികുമാര്‍

Continue Reading
കൊച്ചിയിൽ അനധികൃതമായി താമസിച്ച് ജോലി ചെയ്‌തിരുന്ന 27 ബംഗ്ലാദേശികൾ പിടിയിൽ
Kerala
0 min read
15.5k

കൊച്ചിയിൽ അനധികൃതമായി താമസിച്ച് ജോലി ചെയ്‌തിരുന്ന 27 ബംഗ്ലാദേശികൾ പിടിയിൽ

ജനുവരി 31, 2025
0

കൊച്ചിയിൽ അനധികൃതമായി താമസിച്ച് ജോലി ചെയ്‌തിരുന്ന 27 ബംഗ്ലാദേശികൾ, പൊലീസിൻ്റെ ഓപ്പറേഷൻ ക്ലീനിൻ്റെ ഭാഗമായി നടത്തിയ പരിശോധനയിൽ പിടിയിലായി. മുനമ്പത്ത് നിന്നാണ് ഇവരെ പിടികൂടിയത്. ഇതര സംസ്ഥാന തൊഴിലാളികളെന്ന വ്യാജേന മുനമ്പത്തെ ലേബർ ക്യാമ്പിൽ താമസിച്ച് വരികയായിരുന്നു ഇവർ. പിടിയിലായവരിൽ സ്ത്രീകളും ഉൾപ്പെടുന്നുണ്ട്. ബംഗ്ലാദേശ് ശക്തിപുർ സ്വദേശി കുൽസും അക്തർ (23) , ബരിസാൽ ചുങ്കല സ്വദേശി സുബിന (20), എന്നിവരിൽനിന്ന് വ്യാജ ആധാർ കാർഡ് പൊലീസ് കണ്ടെടുത്തു. രണ്ടുപേരും

Continue Reading
രണ്ടര വയസുകാരിയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയ കേസിലെ പ്രതി ഹരികുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും
Kerala
0 min read
9.4k

രണ്ടര വയസുകാരിയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയ കേസിലെ പ്രതി ഹരികുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

ജനുവരി 31, 2025
0

ബാലരാമപുരത്തെ കൊലപാതക കേസിൽ പ്രതിയായ ഹരികുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഹരികുമാർ മുൻപും കുട്ടികളെ ഉപദ്രവിച്ചിരുന്നതായി അമ്മയുടെ മൊഴി. കൊല്ലപ്പെട്ട ദേവേന്ദുവിനേയും സഹോദരിയെയും ഹരികുമാർ ഉപദ്രവിച്ചിരുന്നു. കുട്ടികളെ ഹരികുമാറിന് ഇഷ്ടമായിരുന്നില്ലെന്നും താൻ ശുചിമുറിയിൽ പോയ സമയത്ത് കുട്ടിയെ എടുത്തെറിഞ്ഞെന്നും അമ്മ ശ്രീതു പൊലീസിന് മൊഴി നൽകി. ദേവേന്ദു ജനിച്ചതിനുശേഷമാണ് സാമ്പത്തിക പ്രതിസന്ധി കുടുംബത്തിന് ഉണ്ടായത് എന്നായിരുന്നു ഹരികുമാർ വിശ്വസിച്ചിരുന്നത്. ശ്രീതു ശുചിമുറിയിൽ പോയ സമയത്ത് ഹരികുമാർ കുട്ടിയെ എടുത്തെറിയുകയും അതിനുശേഷം

Continue Reading
ചെന്നൈയിൻ എഫ്‌സിയെ വീഴ്‌ത്തി ബ്ലാസ്‌റ്റേഴ്‌സ്‌;  നിർണായകം ഇനിയുള്ള മത്സരങ്ങൾ
Sports
1 min read
13.2k

ചെന്നൈയിൻ എഫ്‌സിയെ വീഴ്‌ത്തി ബ്ലാസ്‌റ്റേഴ്‌സ്‌; നിർണായകം ഇനിയുള്ള മത്സരങ്ങൾ

ജനുവരി 30, 2025
0

ഐഎസ്‌എല്ലിൽ പ്ലേ ഓഫ്‌ പ്രതീക്ഷകൾ നിലനിർത്തി കേരള ബ്ലാസ്‌റ്റേഴ്‌സ്‌. ലീഗിലെ സൗത്ത്‌ ഇന്ത്യൻ ഡെർബിയിൽ ചെന്നൈയിൻ എഫ്‌സിയെ 3-1നാണ്‌ ബ്ലാസ്‌റ്റേഴ്‌സ്‌ വീഴ്‌ത്തിയത്‌. ജയത്തോടെ 19 കളിയിൽ 24 പോയിന്റുമായി എട്ടാമത്‌ തുടരുകയാണ്‌ ബ്ലാസ്‌റ്റേഴ്‌സ്‌. ജെസ്യൂസ്‌ ഹിമിനെസ്‌, കോറോ സിങ്‌, ക്വാമി പെപ്ര എന്നിവർ കൊമ്പൻമാർക്കായി ലക്ഷ്യം കണ്ടു. രണ്ട്‌ ഗോളിന്‌ വഴിയൊരുക്കി ക്യാപ്‌റ്റൻ അഡ്രിയാൻ ലൂണയും തിളങ്ങി. പരിക്കുസമയം വിൻസി ബരെറ്റൊയാണ്‌ ചെന്നൈയിനായി ആശ്വാസ ഗോൾ നേടിയത്‌. ബ്ലാസ്റ്റേറ്റേഴ്സിന് ആദ്യ

Continue Reading
ക്രിസ്ത്യൻ റൈറ്റേഴ്‌സ് ട്രസ്റ്റിൻ്റെ ജോസഫ് വന്നേരി സ്‌മാരക പുരസ്‌കാരം വിഷ്ണുമംഗലം കുമാറിന്
Association News
1 min read
11.1k

ക്രിസ്ത്യൻ റൈറ്റേഴ്‌സ് ട്രസ്റ്റിൻ്റെ ജോസഫ് വന്നേരി സ്‌മാരക പുരസ്‌കാരം വിഷ്ണുമംഗലം കുമാറിന്

ജനുവരി 30, 2025
0

ക്രിസ്ത്യൻ റൈറ്റേഴ്‌സ് ട്രസ്റ്റിൻ്റെ ജോസഫ് വന്നേരി സ്‌മാരക പുരസ്‌കാരം വിഷ്ണുമംഗലം കുമാറിന് സമ്മാനിക്കും. വിഷ്ണുമംഗലം കുമാർ എഴുതിയ ‘സ്നേഹസാന്ദ്രം രവിനിവേശം’ എന്ന നോവലിനാണ് പുരസ്കാരം. 2022 – 23 വർഷത്തെ ബെംഗളൂരുവിലെ എഴുത്തുകാരുടെ നോവൽ, ചെറുകഥാസമഹാരം, ലേഖനങ്ങൾ എന്നിവയിൽ നിന്നുള്ള മികച്ച രചനക്കാണ് അവാർഡ്. കോഴിക്കോട് നാദാപുരം സ്വദേശിയായ വിഷ്‌ണുമംഗലം കുമാർ വർഷങ്ങളായി ബെംഗളൂരുവിലാണ്‌ താമസം. കേരളശബ്ദം, നാനാ തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ ലേഖകനായി പ്രവർത്തിക്കുന്നു.ഫ്രാൻസിസ് ആൻ്റണി ഐ.ടി.എസ്, ജോമോൻ ജോബ്,

Continue Reading
വെടിനിർത്തൽ കരാറിൻ്റെ ഭാഗമായി എട്ട് ബന്ദികളെ കൂടി ഹമാസ് മോചിപ്പിച്ചു; കുടുതൽ ഫലസ്തീൻ തടവുകാരെ വിട്ടയക്കും
World
0 min read
14.7k

വെടിനിർത്തൽ കരാറിൻ്റെ ഭാഗമായി എട്ട് ബന്ദികളെ കൂടി ഹമാസ് മോചിപ്പിച്ചു; കുടുതൽ ഫലസ്തീൻ തടവുകാരെ വിട്ടയക്കും

ജനുവരി 30, 2025
0

വെടിനിർത്തൽ കരാറിൻ്റെ ഭാഗമായി ഹമാസ് ബന്ദികളാക്കിയ എട്ടുപേരെ കൂടി മോചിപ്പിച്ചു. വ്യാഴാഴ്ച സൈനിക ഉദ്യോഗസ്ഥ അടക്കം മൂന്നു ഇസ്രായേലികളെയും അഞ്ചു തായ് ലാൻഡ് സ്വദേശികളെയുമാണ് മോചിപ്പിച്ചത്. ഇസ്രായേൽ തടവിലുള്ള കുടുതൽ ഫലസ്ഥീനികളെ രാത്രിയോടെ മോചിപ്പിക്കും ബന്ദികളെ റെഡ് ക്രോസിനു കൈമാറുമ്പോൾ റോഡിലും തകർന്ന കെട്ടിടങ്ങളുടെ മട്ടുപ്പാവിലുമായി ആയിരക്കണക്കിന് ഫലസ്തീനികൾ കൂടിനിന്ന് മുദ്രാവാക്യം മുഴക്കി. യുദ്ധത്തിൽ രക്തസാക്ഷിയായ ഹമാസ് നേതാവ് യഹ്‌യ സിൻവാറിൻ്റെ ഗസ്സ സിറ്റിയിലെ തകർന്ന വീടിനു മുന്നിൽ നൂറുകണക്കിന്

Continue Reading
നഗരമാലിന്യത്തിൻ്റെ പേരിൽ സ്വാതി മാലിവാള്‍ എംപി കെജ്‌രിവാളിൻ്റെ വീടിന് മുന്നില്‍ മാലിന്യം തള്ളി
India
1 min read
12.9k

നഗരമാലിന്യത്തിൻ്റെ പേരിൽ സ്വാതി മാലിവാള്‍ എംപി കെജ്‌രിവാളിൻ്റെ വീടിന് മുന്നില്‍ മാലിന്യം തള്ളി

ജനുവരി 30, 2025
0

നഗരമാലിന്യത്തിൻ്റെ പേരിൽ ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാളിൻ്റെ വസതിക്ക് പുറത്ത് മാലിന്യം തള്ളി എംപി സ്വാതി മാലിവാൾ. എഎപിയുടെ രാജ്യസഭാ എംപിയാണ് സ്വാതി മാലിവാൾ. മാലിന്യം തള്ളുന്ന ഡൽഹി വികാസ്‌പുരിയിലെ സ്ഥലം സന്ദർശിച്ച ശേഷം നഗരത്തിലെ ശുചിത്വത്തിൻ്റെയും അടിസ്ഥാന സൗകര്യങ്ങളുടെയും പേരിൽ അവർ കെജ്‌രിവാളിനെ വിമർശിച്ചിരുന്നു. അതിനു പിന്നാലെയാണ് അവർ മാലിന്യം അദ്ദേഹത്തിൻ്റെ വസതിക്ക് മുന്നിൽ തള്ളി പ്രതിഷേധിമറിയിച്ചത്. കെജ്‌രിവാളുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ കാരണം ഏറെ നാളായി സ്വാതി പാർട്ടിയുമായി അകൽച്ചയിലായിരുന്നു.

Continue Reading