ബാലരാമപുരത്തെ കൊലപാതക കേസിൽ പ്രതിയായ ഹരികുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഹരികുമാർ മുൻപും കുട്ടികളെ ഉപദ്രവിച്ചിരുന്നതായി അമ്മയുടെ മൊഴി. കൊല്ലപ്പെട്ട ദേവേന്ദുവിനേയും സഹോദരിയെയും ഹരികുമാർ ഉപദ്രവിച്ചിരുന്നു. കുട്ടികളെ ഹരികുമാറിന് ഇഷ്ടമായിരുന്നില്ലെന്നും താൻ ശുചിമുറിയിൽ പോയ സമയത്ത് കുട്ടിയെ എടുത്തെറിഞ്ഞെന്നും അമ്മ ശ്രീതു പൊലീസിന് മൊഴി നൽകി. ദേവേന്ദു ജനിച്ചതിനുശേഷമാണ് സാമ്പത്തിക പ്രതിസന്ധി കുടുംബത്തിന് ഉണ്ടായത് എന്നായിരുന്നു ഹരികുമാർ വിശ്വസിച്ചിരുന്നത്.
ശ്രീതു ശുചിമുറിയിൽ പോയ സമയത്ത് ഹരികുമാർ കുട്ടിയെ എടുത്തെറിയുകയും അതിനുശേഷം സ്വന്തം കട്ടിൽ മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയുമായിരുന്നു. പ്രതി ഹരികുമാറിനെ സംഭവത്തിൽ ഇന്നലെ വൈകുന്നേരത്തോടെ അറസ്റ്റ് പോലീസ് ചെയ്തിരുന്നു. ഇന്നലെ രാവിലെയാണ് രണ്ടര വയസുകാരിയായ ദേവേന്ദുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉറങ്ങി കിടക്കുന്ന കുഞ്ഞിനെ കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്.