ക്രിസ്ത്യൻ റൈറ്റേഴ്‌സ് ട്രസ്റ്റിൻ്റെ ജോസഫ് വന്നേരി സ്‌മാരക പുരസ്‌കാരം വിഷ്ണുമംഗലം കുമാറിന് സമ്മാനിക്കും. വിഷ്ണുമംഗലം കുമാർ എഴുതിയ ‘സ്നേഹസാന്ദ്രം രവിനിവേശം’ എന്ന നോവലിനാണ് പുരസ്കാരം. 2022 – 23 വർഷത്തെ ബെംഗളൂരുവിലെ എഴുത്തുകാരുടെ നോവൽ, ചെറുകഥാസമഹാരം, ലേഖനങ്ങൾ എന്നിവയിൽ നിന്നുള്ള മികച്ച രചനക്കാണ് അവാർഡ്.

കോഴിക്കോട് നാദാപുരം സ്വദേശിയായ വിഷ്‌ണുമംഗലം കുമാർ വർഷങ്ങളായി ബെംഗളൂരുവിലാണ്‌ താമസം. കേരളശബ്ദം, നാനാ തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ ലേഖകനായി പ്രവർത്തിക്കുന്നു.
ഫ്രാൻസിസ് ആൻ്റണി ഐ.ടി.എസ്, ജോമോൻ ജോബ്, ദിവ്യ ടെറൻസ് എന്നിവർ അടങ്ങിയ ജഡ്‌ജിംഗ് കമ്മിറ്റിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.
10,000 രൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരം മാർച്ച് ആദ്യവാരം സമ്മാനിക്കുന്നതാണെന്ന് ക്രിസ്‌ത്യൻ റൈറ്റേഴ്‌സ് ട്രസ്റ്റ് പ്രസിഡണ്ട് ടി.എ.കലിസ്റ്റസ്, ജനറൽ സെക്രട്ടറി സി.ഡി.ഗബ്രിയേൽ എന്നിവർ അറിയിച്ചു.

Related Posts