മാർക്കോയുടെ വൻ വിജയത്തിന് ശേഷം ഉണ്ണി മുകുന്ദൻ നായകനാകുന്ന ഗെറ്റ് സെറ്റ് ബേബി റിലീസിനൊരുങ്ങുന്നു. കോഹിനൂറിന് ശേഷം വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗെറ്റ് സെറ്റ് ബേബി. കേരളത്തിലെ ചിത്രത്തിൻ്റെ വിതരണാവകാശം ആശീർവാദ് സിനിമാസ് ആണ് നിർവഹിക്കുന്നത്.
ഉണ്ണി മുകുന്ദനും നിർമ്മാതാവ് ആൻ്റണി പെരുമ്പാവൂരും ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.നിഖില വിമലാണ് ചിത്രത്തിലെ നായിക. സ്കന്ദാ സിനിമാസും കിംഗ്സ്മെൻ പ്രൊഡക്ഷൻസും സംയുക്തമായി നിർമ്മിക്കുന്ന ചിത്രത്തിൽ സുനിൽ ജെയിൻ, സജീവ് സോമൻ, പ്രക്ഷാലി ജെയിൻ എന്നിവർ നിർമ്മാണ പങ്കാളികളാണ്.
ഇവരുടെ ആദ്യനിർമ്മാണ സംരംഭമാണ് ഗെറ്റ് സെറ്റ് ബേബി. ജോണി ആൻ്റണി, ചെമ്പൻ വനോദ്, സുരഭി, ശ്യാം മോഹൻ, അഭിരാം, മുത്തുമണി, സുധീഷ്, പുണ്യ എലിസബത്ത, മീര വാസുദേവ്, ഷിബില ഫറ, ദനേശ് പ്രഭാകർ, ഭഗത് മാനുവൽ, വർഷ രമേഷ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ