Kerala
1 min read
17.0k

ജനുവരി 16, 2025
0

കലാമണ്ഡലത്തിലെ ചരിത്രത്തിലെ ആദ്യ മലയാളി നൃത്താധ്യാപകനായാണ് അദ്ദേഹം ചരിത്രം കുറിച്ചിരിക്കുന്നത്. കേരളീയനായ നർത്തകനും ചലച്ചിത്ര അഭിനേതാവുമാണ് ഡോ. ആർ.എൽ.വി. രാമകൃഷ്ണൻ. ഭരതനാട്യം വിഭാഗം അസിസ്റ്റൻ്റ പ്രഫസറായാണ് ആർ.എൽ.വി. ചുമതലയേറ്റത്. അസിസ്റ്റൻ്റ പ്രഫസറായി ജോലിയിൽ പ്രവേശിച്ചതിൽ വലിയ സന്തോഷവും അഭിമാനവുമുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറയുന്നു. കലാമണ്ഡലത്തിൻ്റെ ആരംഭ സമയത്ത് ചെന്നൈയിൽനിന്നുള്ള എ.ആർ.ആർ. ഭാസ്‌കർ, രാജരത്നം മാസ്റ്റർ എന്നിവരായിരുന്നു നൃത്താധ്യാപകരായി ഉണ്ടായിരുന്നത്. അവർക്കുശേഷം നൃത്തവിഭാഗത്തിൽ അധ്യാപകനായി ജോലി ലഭിക്കുക എന്നുള്ളത് സൗഭാഗ്യകരമായ കാര്യമായാണ്

Continue Reading
കേക്ക് വിവാദം; ആലോചിച്ച് പ്രതികരിക്കണമായിരുന്നു; വി.എസ് സുനിൽ കുമാറിനെതിരെ CPI എക്സിക്യൂട്ടിവിൽ വിമർശനം
Kerala
0 min read
11.9k

കേക്ക് വിവാദം; ആലോചിച്ച് പ്രതികരിക്കണമായിരുന്നു; വി.എസ് സുനിൽ കുമാറിനെതിരെ CPI എക്സിക്യൂട്ടിവിൽ വിമർശനം

ജനുവരി 16, 2025
0

വി.എസ് സുനിൽ കുമാറിനെതിരെ സിപിഐ എക്സിക്യൂട്ടിവിൽ വിമർശനം. തൃശൂ‍ർ മേയറുടെ കേക്ക് വിവാദവുമായി ബന്ധപ്പെട്ട് സുനിൽകുമാർ നടത്തിയ പ്രതികരണമാണ് വിമർശനത്തിന് ഇടയാക്കിയത്. വി.എസ്.സുനിൽ കുമാറിന് എതിരായ വി‍മർശനത്തിൽ കഴമ്പുണ്ടെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ശരിവെച്ചു. അസി.സെക്രട്ടറി പി.പി സുനീ‍ർ ആണ് സുനിൽകുമാറിനെതിരെ വിമ‍ർശനം ഉന്നയിച്ചത്. തൃശൂരിലെ വിഷയത്തിൽ പാ‍ർട്ടി ആസ്ഥാനത്ത് വെച്ച് മാധ്യമങ്ങളെ കണ്ടത് ശരിയായില്ല. തൃശൂരിലെ ഘടകവുമായി ആലോചിച്ച് പ്രതികരിക്കണമായിരുന്നുവെന്നും വിമ‍ർശനം. വിമ‍ർശനം ശരിവെച്ച് ബിനോയ് വിശ്വം.

Continue Reading
ഗോപൻ സ്വാമിയുടെ മൃതദേഹം; ആന്തരിക അവയവങ്ങൾ രാസപരിശോധനയ്ക്ക് അയയ്ക്കും
Kerala
0 min read
13.0k

ഗോപൻ സ്വാമിയുടെ മൃതദേഹം; ആന്തരിക അവയവങ്ങൾ രാസപരിശോധനയ്ക്ക് അയയ്ക്കും

ജനുവരി 16, 2025
0

മക്കൾ പിതാവിനെ സമാധി ഇരുത്തിയ കല്ലറ തുറന്ന് പൊലീസ് മൃതദേഹം പുറത്തെടുത്തു. കല്ലറയ്ക്കുളിൽ ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ തന്നെ പൊലീസ് നടപടികൾ ആരംഭിച്ചിരുന്നു. മൃതദേഹത്തിന് ചുറ്റും ഭസ്മവും സുഗന്ധദ്രവ്യങ്ങളുമുണ്ടായിരുന്നു. മൃതദേഹം അഴുകിയ നിലയിലാണ് കാണപ്പെട്ടത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായത്തിനു ശേഷം മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. തിരുവനന്തപുരം സബ് കളക്ടർ ഒ വി ആൽഫ്രഡിൻ്റെ നേതൃത്വത്തിലാണ് നടപടി പുരോഗമിക്കുന്നത്. പോലീസ് കല്ലറയിലേക്കുള്ള വഴികൾ അടച്ചു. 200

Continue Reading
പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രാവിൻ കൂട് ഷാപ്പ് ഇന്ന് റിലീസ്
Entertainment
1 min read
14.4k

പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രാവിൻ കൂട് ഷാപ്പ് ഇന്ന് റിലീസ്

ജനുവരി 16, 2025
0

പ്രേക്ഷകർ ആവേശത്തോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന പ്രാവിൻ കൂട് ഷാപ്പ് ഇന്ന് റിലീസ് ചെയ്യും. ലോകമാകെ തരംഗമായി മാറിയ ‘മഞ്ഞുമ്മൽ ബോയ്‌സി’ന്‍റെ വലിയ വിജയത്തിനു ശേഷം ഷൈജു ഖാലിദ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രം കൂടിയാണിത്. റിലീസിന് മുന്നേ ചിത്രത്തിൻ്റെ ട്രെയിലറും പാട്ടുകളും തരംഗമായി മാറിയിരുന്നു. അൻവർ റഷീദ് എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ അൻവർ റഷീദ് നിർമ്മിച്ച് നവാഗതനായ ശ്രീരാജ് ശ്രീനിവാസനാണ് ചിത്രത്തിൻ്റെ സംവിധാനം. യുവസംഗീത സംവിധായകരിൽ ശ്രദ്ധേയനായ വിഷ്ണു വിജയ് ഈണമിട്ട മനോഹരമായ

Continue Reading
തൃശൂർ ചില്‍ഡ്രന്‍സ് ഹോമിൽ 15 കാരന്‍ 17 കാരനെ തലയ്ക്കടിച്ചുകൊന്നു
Kerala
0 min read
15.6k

തൃശൂർ ചില്‍ഡ്രന്‍സ് ഹോമിൽ 15 കാരന്‍ 17 കാരനെ തലയ്ക്കടിച്ചുകൊന്നു

ജനുവരി 16, 2025
0

തൃശൂർ ചിൽഡ്രൻസ് ഹോമിൽ 17കാരനെ 15കാരന്‍ തലക്കടിച്ചുകൊന്നു. ഇരിങ്ങാലക്കുട സ്വദേശി അഭിഷേകിനെ (17) മറ്റൊരു അന്തേവാസിയായ 15 കാരൻ തലക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഉറങ്ങിക്കിടക്കുകയായിരുന്ന അഭിഷേകിനെ മറ്റെ കുട്ടി തലക്ക് ചുറ്റിക കൊണ്ട് അടിക്കുകയായിരുന്നു. ഇരുവരും തമ്മിൽ ചെറിയ തർക്കങ്ങൾ ഉണ്ടായിരുന്നതാണ് കൊലപാതകത്തിലേക്കെത്തിച്ചത് എന്നാണ് വിവരം. രാവിലെ 6.30നാണ് സംഭവം. അഭിഷേകിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപ്രതിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടമായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Continue Reading
ഒന്നേകാൽ വർഷം നീണ്ട യുദ്ധത്തിന് അറുതിയായി ഗസ്സ സമാധാനാന്തരീക്ഷത്തിലേക്ക്
World
1 min read
11.4k

ഒന്നേകാൽ വർഷം നീണ്ട യുദ്ധത്തിന് അറുതിയായി ഗസ്സ സമാധാനാന്തരീക്ഷത്തിലേക്ക്

ജനുവരി 16, 2025
0

ഒന്നേകാൽ വർഷം നീണ്ട യുദ്ധത്തിന് അറുതിയായി ഗസ്സ സമാധാനാന്തരീക്ഷത്തിലേക്ക്. മാസങ്ങൾ നീണ്ട മധ്യസ്ഥ ദൗത്യത്തിനൊടുവിൽ ഗസ്സയിലെ ബന്ദിമോചനവും വെടിനിർത്തലും ഉറപ്പു നൽകുന്ന സമാധാന കരാർ ജനുവരി 19 മുതൽ പ്രാബല്യത്തിൽ വന്നതായി ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ്’മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി പ്രഖ്യാപിച്ചു. അവസാനത്തെ രണ്ടാഴ്ചയിൽ അമേരിക്കയുടെയും ഖത്തറിയും മധ്യസ്ഥയിൽ നടന്ന സജീവമായ ഇടപെടലുകളാണ് വെടിനിർത്തൽ കരാറിലെത്തിച്ചത്.42 ദിവസം നീണ്ടു നിൽക്കുന്ന ആദ്യ ഘട്ടത്തിൽ 33 ബന്ദികളെ ഹമാസ് വിട്ടയക്കുന്നതിന്

Continue Reading
വീണ്ടും വര്‍ധിച്ച് സ്വര്‍ണ വില;      പവന് 59,120 രൂപയായി
Kerala
0 min read
13.9k

വീണ്ടും വര്‍ധിച്ച് സ്വര്‍ണ വില; പവന് 59,120 രൂപയായി

ജനുവരി 16, 2025
0

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന് 400 രൂപ കൂടി 59,120 രൂപയായി. ഗ്രാമിന് 7390 രൂപയുമായി. രാജ്യത്തെ കമ്മോഡിറ്റി എക്‌സ്‌ചേഞ്ച് ആയ എംസിഎക്സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണ വില ₹ 80123 രൂപയാണ്. അന്താരാഷ്ട്ര വിപണിയില്‍ സ്‌പോട് ഗോള്‍ഡിന് ട്രോയ് ഔണ്‍സിനു 2,697.18 ഡോളര്‍ നിലവാരത്തിലുമാണ് വ്യാപാരം.

Continue Reading
ഐ.എസ്.ആർ.ഒയുടെ ‘സ്‌പെയ്‌ഡെക്‌സ്’ ദൗത്യം വിജയകരം; ഔദ്യോഗികപ്രഖ്യാപനം ഉടന്‍
India
1 min read
10.3k

ഐ.എസ്.ആർ.ഒയുടെ ‘സ്‌പെയ്‌ഡെക്‌സ്’ ദൗത്യം വിജയകരം; ഔദ്യോഗികപ്രഖ്യാപനം ഉടന്‍

ജനുവരി 16, 2025
0

ഭൂമിയുടെ ഭ്രമണപഥത്തിൽ വെച്ച് ബഹിരാകാശ പേടകങ്ങളെ കൂട്ടിയോജിപ്പിക്കുന്ന സ്പേസ് ഡോക്കിങ് എക്‌സിപിരിമെൻ്റ് (സ്പെയ്ഡെക്സ്) ദൗത്യം ഐ.എസ്.ആർ.ഒ. വിജയകരമായി പൂർത്തിയാക്കി. ബഹിരാകാശത്തുവെച്ച് രണ്ട് ഉപഗ്രഹ ഭാഗങ്ങളെ കൂട്ടിയോജിപ്പിക്കാനുള്ള (ഡോക്കിങ് ) സാങ്കേതിക വിദ്യ സ്വന്തമാക്കാനുള്ള ഇന്ത്യയുടെ ദൗത്യമാണ് സ്പെയ്ഡെക്സ്. കഴിഞ്ഞ ഞായറാഴ്‌ച പേടകങ്ങളെ മൂന്ന് മീറ്റർ അകലത്തിൽ എത്തിക്കാൻ സാധിച്ചതായി ഐ.എസ്.ആർ.ഒ. അറിയിച്ചിരുന്നു. നിലവിൽ ഐ.എസ്.ആർ.ഒ. സംഘം സ്പെയ്ഡെക്സ് ദൗത്യവുമായി ബന്ധപ്പെട്ട ഡാറ്റ വിശകലനം ചെയ്തുവരികയാണ്. ഇതു കഴിഞ്ഞാൽ മാത്രമേ ഇതുസംബന്ധിച്ച

Continue Reading
എയർ കേരള യാഥാർഥ്യമാകുന്നു:ജൂണിൽ പറന്നുയരും, ആദ്യ സർവീസ് കൊച്ചിയിൽ നിന്ന്
Kerala
1 min read
17.4k

എയർ കേരള യാഥാർഥ്യമാകുന്നു:ജൂണിൽ പറന്നുയരും, ആദ്യ സർവീസ് കൊച്ചിയിൽ നിന്ന്

ജനുവരി 16, 2025
0

എയർ കേരളയുടെ വിമാന സർവീസ് ജൂണിൽ ആരംഭിക്കും. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളമാണ് എയര്‍ കേരളയുടെ ഹബ്ബ്. ആദ്യഘട്ടത്തില്‍ അഞ്ച് വിമാനങ്ങളാണ് സര്‍വീസിനായി ഉപയോഗിക്കുക. 76 സീറ്റുകളുള്ള വിമാനമായിരിക്കും സര്‍വീസ് നടത്തുക. കൊച്ചിയില്‍ നിന്നായിരിക്കും ആദ്യ സര്‍വീസ്. പാട്ടത്തിനെടുത്താണ് സര്‍വീസ് തുടങ്ങുന്നത്. വിമാനങ്ങള്‍ ലഭ്യമാക്കുന്നതിന് ഐറിഷ് കമ്പനിയുമായി കരാര്‍ ഒപ്പുവെച്ചു. രണ്ട് വര്‍ഷത്തിനുള്ളില്‍ 20 വിമാനങ്ങള്‍ സ്വന്തമാക്കുകയാണ് ലക്ഷ്യം. കേരളത്തിലെ ആദ്യ സ്വകാര്യ വിമാന കമ്പനിയായ എയര്‍ കേരളയില്‍ കേരള സർക്കാരിനും

Continue Reading
ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റു
India
0 min read
11.6k

ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റു

ജനുവരി 16, 2025
0

ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് മോഷ്ടാവിൻ്റെ കുത്തേറ്റു. നടൻ്റെ ബാന്ദ്രയിലെ വീട്ടിൽ വച്ചാണ് കുത്തേറ്റത്. പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. നടനെ മുംബയിലെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടനെ ഉടൻ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും. സെയ്ഫ് അലി ഖാന് ആറ് മുറിവുകൾ ഉള്ളതായി ആശുപത്രി അധികൃതർ അറിയിച്ചു. ഒരു മുറിവ് നട്ടെല്ലിന് അടുത്താണെന്നും അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. വീട്ടിൽ അതിക്രമിച്ച് കയറിയ മോഷ്ടാവ് പല തവണ

Continue Reading