തൃശൂർ ചിൽഡ്രൻസ് ഹോമിൽ 17കാരനെ 15കാരന്‍ തലക്കടിച്ചുകൊന്നു. ഇരിങ്ങാലക്കുട സ്വദേശി അഭിഷേകിനെ (17) മറ്റൊരു അന്തേവാസിയായ 15 കാരൻ തലക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഉറങ്ങിക്കിടക്കുകയായിരുന്ന അഭിഷേകിനെ മറ്റെ കുട്ടി തലക്ക് ചുറ്റിക കൊണ്ട് അടിക്കുകയായിരുന്നു. ഇരുവരും തമ്മിൽ ചെറിയ തർക്കങ്ങൾ ഉണ്ടായിരുന്നതാണ് കൊലപാതകത്തിലേക്കെത്തിച്ചത് എന്നാണ് വിവരം. രാവിലെ 6.30നാണ് സംഭവം. അഭിഷേകിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപ്രതിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടമായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Posts