പ്രേക്ഷകർ ആവേശത്തോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന പ്രാവിൻ കൂട് ഷാപ്പ് ഇന്ന് റിലീസ് ചെയ്യും. ലോകമാകെ തരംഗമായി മാറിയ ‘മഞ്ഞുമ്മൽ ബോയ്‌സി’ന്‍റെ വലിയ വിജയത്തിനു ശേഷം ഷൈജു ഖാലിദ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രം കൂടിയാണിത്. റിലീസിന് മുന്നേ ചിത്രത്തിൻ്റെ ട്രെയിലറും പാട്ടുകളും തരംഗമായി മാറിയിരുന്നു. അൻവർ റഷീദ് എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ അൻവർ റഷീദ് നിർമ്മിച്ച് നവാഗതനായ ശ്രീരാജ് ശ്രീനിവാസനാണ് ചിത്രത്തിൻ്റെ സംവിധാനം.

യുവസംഗീത സംവിധായകരിൽ ശ്രദ്ധേയനായ വിഷ്ണു വിജയ് ഈണമിട്ട മനോഹരമായ നാല് ഗാനങ്ങളുമായി എത്തുന്ന പ്രാവിൻകൂട് ഷാപ്പിലെ ആദ്യ ഗാനമായാണ് ചെത്ത് സോങ്ങ് എത്തിയിരിക്കുന്നത്. ചിത്രത്തിലെ ‘ചെത്ത് സോങ്ങ് ട്രെന്റിംഗ് ലിസ്റ്റിലാണ്.സൗബിൻ ഷാഹിറും ബേസിൽ ജോസഫും ചെമ്പൻ വിനോദ് ജോസും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഡാർക്ക് ഹ്യൂമർ ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിൽ ചാന്ദ്നി ശ്രീധരൻ, സന്ദീപ്, പ്രതാപൻ കെ.എസ്, ശിവജിത് പത്മനാഭൻ, നിയാസ് ബക്കർ, രേവതി, ശബരീഷ് വർമ്മ, വിജോ അമരാവതി, രാംകുമാർ തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Related Posts