ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് മോഷ്ടാവിൻ്റെ കുത്തേറ്റു. നടൻ്റെ ബാന്ദ്രയിലെ വീട്ടിൽ വച്ചാണ് കുത്തേറ്റത്. പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. നടനെ മുംബയിലെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടനെ ഉടൻ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും. സെയ്ഫ് അലി ഖാന് ആറ് മുറിവുകൾ ഉള്ളതായി ആശുപത്രി അധികൃതർ അറിയിച്ചു. ഒരു മുറിവ് നട്ടെല്ലിന് അടുത്താണെന്നും അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. വീട്ടിൽ അതിക്രമിച്ച് കയറിയ മോഷ്ടാവ് പല തവണ നടനെ കുത്തുകയായിരുന്നു. ശേഷം മോഷ്ടാവ് ഓടിരക്ഷപ്പെട്ടു. പ്രതിയെ കണ്ടെത്തുന്നതിന് നിരവധി സംഘങ്ങളായി തിരിഞ്ഞ് പൊലീസ് തെരച്ചിൽ ആരംഭിച്ചു.

Related Posts