രാജ്യത്തിൻ്റെ അഭിമാനകരമായ പദ്ധതിയായി കൊച്ചി മെട്രോ മാറിക്കഴിഞ്ഞിരിക്കുന്നു എന്നും പ്രവർത്തന ലാഭമുണ്ടാക്കുന്ന ഒരു സ്ഥാപനമായി കൊച്ചി മെട്രോക്ക് മാറാൻ കഴിഞ്ഞത് വളരെ അഭിമാനകരമാണെന്നും മന്ത്രി പി. രാജീവ് പറഞ്ഞു. കൊച്ചി മെട്രോ ഇലക്ട്രിക് ബസ് സർവീസ് കളമശേരി ബസ്സ്റ്റാൻഡിൽ ഫ്ലാഗ് ഓഫ് ചെയ്യുകയായിരുന്നു അദ്ദേഹം. മെട്രോയുടെ തുടക്കത്തിൽ പാർക്കിംഗിനുള്ള സ്ഥലം വേണ്ടത്ര ഏറ്റെടുക്കാൻ കഴിഞ്ഞിരുന്നില്ല. ആ പോരായ്മ പരിഹരിക്കാനാണ് ഇപ്പോൾ കണക്‌ടിവിറ്റി സംവിധാനത്തിന് കൊച്ചി മെട്രോ നേതൃത്വം നൽകുന്നത്. ലോകത്ത് ഒരിടത്തും മെട്രോ സാമ്പത്തികമായി ലാഭത്തിൽ ഓടുന്നില്ല. എന്നാൽ മറ്റുപല ഘടകങ്ങളും പരിഗണിക്കുമ്പോഴാണ് ഇത്തരം പദ്ധതികൾ ലാഭത്തിലാണ് എന്ന് പറയാൻ കഴിയുക.. ഇത്തരം സേവന പദ്ധതികൾ പ്രവർത്തിക്കുമ്പോൾ ഉൽപ്പാദനക്ഷമത കൂടും, കാര്യക്ഷമത വർധിക്കും, മലീനികരണം കുറയും അങ്ങനെയുള്ള സാമൂഹ്യ ഘടകങ്ങൾ പരിഗണിക്കുമ്പോഴാണ് സമൂഹത്തിന് ഒരു പദ്ധതി ലാഭകരമാണ് എന്ന് കണക്കാക്കുന്നത്. പി രാജീവ് ചൂണ്ടിക്കാട്ടി വാട്ടർ മെട്രോ ഇപ്പോൾ ദേശീയതലത്തിൽ തുടങ്ങാൻ പോവുകയാണ് എന്നത് കേരളത്തിന് അഭിമാനക്കാവുന്ന കാര്യമാണ് എന്നും അദ്ദേഹം പറഞ്ഞു. ഈ പ്രദേശം വലിയ മാറ്റത്തിനാണ് സാക്ഷ്യം വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കളമശേരി മെഡിക്കൽ കോളജിൽ പുതിയ ബ്ലോക്ക് ഉൽഘാടനം ചെയ്യാൻ പോവുകയാണ്. ജുഡിഷ്യൽ സിറ്റിയുടെ രൂപരേഖക്ക് തത്വത്തിൽ അംഗീകാരമായി. സീ പോർട്ട് എയർപോർട്ട് റോഡ് ജില്ലയിലെ മുൻഗണനാ പദ്ധതിയായി മാറ്റി. കൊച്ചി മെട്രോ നഗരവാസികൾക്ക് മാത്രമല്ല ഉൾപ്രദേശങ്ങളിൽ ഉള്ളവർക്ക് കുടി പ്രയോജനപ്പെടണം എന്നും അതിന് ഇലക്‌ടിക് ബസ് സർവ്വീസ് ഏറെ സഹായിക്കുമെന്നും ഹൈബി ഈഡൻ എം.പി പറഞ്ഞു 900 കോടിയുടെ ലോജിസ്റ്റിക് പാർക്ക് തയാറായിക്കൊണ്ടിരിക്കുന്നു. ഇലക്ട്രിക് ബസുകളുടെ കണക്ടിവിറ്റി വരുന്നതോടെ ജനങ്ങൾക്ക് വളരെ സൗകര്യപ്രദമാകും എന്നുമാത്രമല്ല മെട്രോക്കും അത് ലഭാകരമാകും എന്നും പി. രാജീവ് പറഞ്ഞു. എം.എൽ.എ മാരായ അൻവർ സാദത്ത് കളമശേരി മുനിസിപ്പൽ ചെയർപേഴ്സൺ സീമ കണ്ണൻ, കെ.എൻ. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ഫ്ലാഗ് ഓഫിനു ശേഷം മന്ത്രി പി രാജീവ്, ഹൈബി ഈഡൻ എം പി, എം.എൽ മാർ തുടങ്ങിയവർ ഇലക്ട്രിക് ബസിൽ കളമശേരി മെട്രോ സ്റ്റേഷൻ വരെ യാത്ര ചെയ്തു. വ്യാഴാഴ്ച രാവിലെ മുതൽ ആലുവ എയർപോർട്ട് റൂട്ടിലും കളമശേരി റൂട്ടിലും സർവീസ് ലഭ്യമാണ്. തുടർന്ന് ഘട്ടം ഘട്ടമായി മറ്റ് റൂട്ടുകളിലും സർവീസ് ആരംഭിക്കും.
Check latest article from this author !
വനിതാ സംവരണബിൽ ലോകസഭയിൽ പരാജയപ്പെട്ടു
April 17, 2026
Related Posts
പാപം ചെയ്യാത്തവർ കല്ലെറിയട്ടെ; പാപികളുടെ നേരെ മാത്രം: ജയസൂര്യ
September 9, 2024
എഡിജിപിയെ കൈ വിടാതെ മുഖ്യമന്ത്രി
September 12, 2024
ഹേമ കമ്മിറ്റി റിപ്പോർട്ട് , മൊഴി നൽകിയവരുടെ സ്വകാര്യത ഉറപ്പാക്കണം
September 12, 2024
Recent Posts
- വാൽപ്പാറയ്ക്കു സമീപമുണ്ടായ ദാരുണമായ വാഹനാപകടത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി
- വാൽപ്പാറ അപകടം, പരുക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കും, മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ സഹായം നൽകും; മുഖ്യമന്ത്രി
- വനിതാ സംവരണബിൽ ലോകസഭയിൽ പരാജയപ്പെട്ടു
- ബിജെപി പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസ്; 10 സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍, ശിക്ഷാ വിധി നാളെ
- തമിഴ്നാട് വാൽപ്പാറയിൽ മലയാളികൾ സഞ്ചരിച്ച ടെമ്പോ ട്രാവലർ മറിഞ്ഞ് ഒമ്പത് പേർക്ക് ദാരുണാന്ത്യം
Recent Comments
No comments to show.