അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തിൽ ചേന്ദമംഗലത്ത് ഒരു വീട്ടിലെ 3 പേരെ വെട്ടിക്കൊലപ്പെടുത്തി
കൊച്ചി പറവൂർ ചേന്ദമംഗലത്ത് അയൽവാസികൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് നാലംഗകുടുംബത്തിലെ മൂന്നുപേരെ വെട്ടിക്കൊലപ്പെടുത്തി. ഉഷ, വേണു. വിനിഷ എന്നിവരാണ് കൊല ചെയ്യപ്പെട്ടത്. വിനിഷയുടെ ഭർത്താവായ ജിതിൻ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. സംഭവത്തിൽ അയൽവാസിയായ റിതു ജയൻ (28) എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ മുൻപും പല കേസുകളിലും പ്രതിയാണ്. കൊലയ്ക്ക് പിന്നാലെ ഇയാൾ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ചേന്ദമംഗലം കിഴക്കുമ്പാട്ടുകരയിൽ ഇന്ന് വൈകിട്ടാണ് കൊലപാതകം നടന്നത്. അയൽവാസികൾ തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിന്
പത്താം ക്ലാസ് പരാജയപ്പെട്ടവർക്ക് ഇനിമുതൽ കെഎസ്ഇബിയിൽ ജോലികിട്ടില്ല;
അടിസ്ഥാന തസ്തികയുടെ കുറഞ്ഞ യോഗ്യത പത്താം ക്ലാസും ഐടിഐയുമായി പരിഷ്കരിക്കാനാണ് തീരുമാനം. വേണ്ടത്ര വിദ്യാഭ്യാസ യോഗ്യതയില്ലാത്തവർ ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന തസ്തികകളിലിരിക്കുന്നുവെന്ന പരാതി ഉയർന്നതോടെയാണ് കെഎസ്ഇബി യുടെ തീരുമാനം. കെഎസ്ഇബിയിലെ എല്ലാ തസ്തികകളും പൊളിച്ചെഴുതുന്ന സ്പെഷ്യൽ റൂളിന് പിഎസ്‌സി മൂന്നു മാസത്തിനകം അംഗീകാരം നൽകിയേക്കും. സ്പെഷ്യൽ റൂളിന് അംഗീകാരം ലഭിച്ച ശേഷം നിയമനം നേടുന്നവർക്ക് മാത്രമായിരിക്കും ഇവ ബാധകം. വൈദ്യുതി മേഖലയിലെ അപകടങ്ങൾ കുറയ്ക്കാൻ സാങ്കേതികമായി അറിവുള്ളവരെ മാത്രം നിയമിക്കണമെന്ന്
ജയിലിൽ ബോബി ചെമ്മണ്ണൂരിനുള്ള വിഐപി പരിഗണന; അന്വേഷിക്കാൻ എഡിജിപി
ലൈംഗികാധിക്ഷേപ കേസിൽ റിമാൻഡിലിരിക്കെ ബോബി ചെമ്മണ്ണൂരിന് ജയിലിൽ വിഐപി പരിഗണന നൽകിയെന്ന ആരോപണത്തിൽ ഉന്നതതല ഡിഐജി കാക്കനാട് ജില്ലാ ജയിലിൽ നേരിട്ടെത്തി അന്വേഷണം തുടങ്ങി. ബോബി ചെമ്മണ്ണൂരിന് ജയിലിൽ വിഐപി പരിഗണന നൽകിയെന്ന വിവാദത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്നാണ് അടിയന്തിര അന്വേഷണത്തിന് തുടക്കം കുറിച്ചത്. രാവിലെ പത്തരയോടെ ഡിജിപിയുടെ നിർദേശപ്രകാരം തിരുവനന്തപുരം ജയിൽ ആസ്ഥാനത്തെ ഡിഐജി വിനോദ് കുമാർ കാക്കനാട് ജില്ലാ ജയിലിൽ എത്തി ജയിൽ അധികൃതരിൽ നിന്ന് വിവരങ്ങൾ
പി വി അൻവറിനും വീടിനും നൽകിയിരുന്ന പോലീസ് സുരക്ഷ പിൻവലിച്ചു
അൻവറിന്റെ സുരക്ഷാ ഡ്യൂട്ടിയിലുള്ള ആറു പേരെയാണ് സർക്കാർ പിൻവലിച്ചിട്ടുള്ളത്. പിവി അൻവർ ഡിജിപിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വീടിന് സുരക്ഷ ഒരുക്കിയിരുന്നത്. സുരക്ഷക്കായി വീടിന് സമീപം പോലീസ് പിക്കറ്റ് പോസ്റ്റും പിൻവലിച്ചു. പി വി അൻവർ കഴിഞ്ഞ ദിവസമാണ് കാലാവധി തീരാൻ ഒരു വർഷം ബാക്കിനിൽക്കെ അൻവർ എംഎൽഎ സ്ഥാനം രാജി വെച്ചത്. സ്പീക്കർ എ എൻ ഷംസീറിനെ കണ്ട് അൻവർ രാജിക്കത്ത് കൊടുക്കുകയായിരുന്നു. എംഎൽഎ ബോർഡ് നീക്കം ചെയ്‌ത
ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ കുത്തിയ പ്രതിക്ക് വീട്ടിലെ ജോലിക്കാരി വാതിൽ തുറന്നു കൊടുത്തു; മുംബൈ പൊലീസ്
ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ കുത്തിയ പ്രതിക്ക് നടൻ്റെ വീട്ടിലെ തന്നെ ജോലിക്കാരി വാതിൽ തുറന്നു കൊടുത്തെന്നു പൊലീസ്. ഏഴുപേരടങ്ങുന്ന പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. “വീട്ടുജോലിക്കാരിയെ കാണാനെത്തിയ അക്രമിക്ക് അവരാണ് വാതിൽ തുറന്നുകൊടുത്തത് പിന്നാലെ ഇരുവരും തമ്മിൽ വീട്ടിൽ വച്ച് വാക്കുതർക്കമുണ്ടായി. ഇതിനിടെ ജോലിക്കാരിയെ അക്രമി ഉപദ്രവിക്കാൻ ശ്രമിച്ചു. അപ്പോഴാണ് സെയ്‌ഫ് അലി ഖാൻ എത്തിയത് വീടിനുള്ളിൽ അപരിചിതചനെ കണ്ട സെയ്‌ഫ് ഇയാളെ ചോദ്യം ചെയ്യുകയും അത്
രാഷട്രീയത്തിലും റിട്ടയർമെൻറ്റ് വേണം : ജി സുധാകരൻ
സർക്കാർ സംവിധാനം പോലെ രാഷ്ട്രീയത്തിലും റിട്ടയർമെന്റ്റ് വേണമെന്ന് മുൻ മന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരൻ. ആലപ്പുഴയിൽ കേരള ബാങ്ക് റിട്ടയറീസ് അസോസിയേഷൻ സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. താൻ 62 വർഷമായി പാർട്ടിയിൽ എന്നും ഇവിടെ പെൻഷനും ഗ്രാറ്റിവിറ്റിയുമൊന്നുമില്ലെന്നും അദ്ദേഹം പ്രംസഗത്തിൽപറഞ്ഞു. രാഷ്ട്രീയത്തിൽ ഉള്ള പ്രായപരിധി കഴിഞ്ഞവർ എങ്ങനെ ജീവിക്കുന്നു എന്നറിയണമെന്നും തനിക്ക് പ്രശ്‌നമില്ല, പെൻഷനും കിട്ടും. ചികിത്സാ സഹായവും കിട്ടും. ഇതൊന്നും ഇല്ലാത്തവർ
നാല് ജങ്ഷനില്‍ പ്രത്യേക ബൈപ്പാസ്; എം.സി.റോഡും കെ.കെ.റോഡും തമ്മില്‍ ബന്ധിപ്പിക്കും
കൊല്ലം-ദിണ്ടിക്കല്‍ ദേശീയപാതയില്‍ (എന്‍.എച്ച്. 183, കെ.കെ.റോഡ്) പുതിയ ബൈപ്പാസ് നിര്‍മിക്കാന്‍ ഏകദേശധാരണ ആയി. മുളങ്കുഴയിൽനിന്ന് തുടങ്ങി ഈരയിൽക്കടവ് റോഡുവഴി കോട്ടയം-കറുകച്ചാൽ, പുതുപ്പള്ളി-മണർകാട്, പുതുപ്പള്ളി-പയ്യപ്പാടി, പയ്യപ്പാടി-കൊച്ചുമറ്റം റോഡുകൾ മറികടന്ന് പാമ്പാടി എട്ടാംമൈലിൽ എത്തുന്ന വിധത്തിലാണ് രൂപരേഖ. ഫ്രാൻസിസ് ജോർജ് എം.പി. കളക്‌ടറേറ്റിൽ വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം. ദേശീയപാത വിഭാഗം തയ്യാറാക്കിയ ബൈപ്പാസിൻ്റെ രൂപരേഖ യോഗത്തിൽ അവതരിപ്പിച്ചു. ഫലത്തിൽ, എം.സി.റോഡും കെ.കെ. റോഡും തമ്മിൽ ബന്ധിപ്പിക്കും നിലവിലുള്ള ഈരയിൽക്കടവ് റോഡ് മുന്നോട്ടുനീട്ടി കാക്കൂർ
15-കാരിയെ താലിചാര്‍ത്തി, മൂന്നാറിലെത്തിച്ച് പീഡനം
പത്തനംതിട്ട അമ്മയുടെ അറിവോടെ പതിനഞ്ചുവയസ്സുകാരിയെ താലി ചാര്‍ത്തി മൂന്നാറിലെത്തിച്ച് പീഡിപ്പിക്കുകയും ചെയ്ത കേസില്‍ യുവാവ് പിടിയില്‍. ഇലന്തൂര്‍ ഇടപ്പരിയാരം വല്യകാലയില്‍ വീട്ടില്‍ അമല്‍ പ്രകാശി (25) നെയാണ് മലയാലപ്പുഴ പോലീസ് അറസ്റ്റുചെയ്തത്. ഫോണിൽ വിളിച്ചും സന്ദേശങ്ങള്‍ അയച്ചുമാണ് അമല്‍ പെണ്‍കുട്ടിയോട് അടുത്തത്. ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് കുട്ടിയെ വീട്ടില്‍നിന്നും കാണാതായത്. അമ്മയുടെ അറിവോടും സമ്മതത്തോടുംകൂടി പെൺകുട്ടിയെ വീട്ടിൽനിന്നും ചുട്ടിപ്പാറയിലെത്തിച്ചു. അമ്മയുടെ സാന്നിധ്യത്തിൽ കുട്ടിക്ക് താലിചാർത്തി. വിവാഹം കഴിച്ചെന്നു വിശ്വസിപ്പിച്ചശേഷം
സ്കൂൾ കലോത്സവ റിപ്പോര്‍ട്ടിങ്ങിനിടെ പെൺകുട്ടിയോട് ദ്വയാർഥ പ്രയോഗം; റിപ്പോർട്ടർ ചാനലിനെതിരെ പോക്സോ കേസ്
സംസ്ഥാന സ്കൂൾ കലോത്സവ റിപ്പോർട്ടിങ്ങിനിടെ പെൺകുട്ടിയോട് ദ്വയാർഥ പ്രയോഗം നടത്തിയ കേസിൽ റിപ്പോർട്ടർ ചാനലിനെതിരേ പോക്സോ വകുപ്പ് ചുമത്തി. റിപ്പോർട്ടർ ചാനൽ കൺസൾട്ടിംഗ് എഡിറ്റർ അരുൺകുമാർ ഒന്നാം പ്രതിയും റിപ്പോർട്ടർ ഷഹബാസ് രണ്ടാം പ്രതിയുമായാണ് കേസ് . കണ്ടാൽ അറിയാവുന്ന ഒരാളെ മൂന്നാം പ്രതിയായും ചേർത്തിട്ടുണ്ട്. തിരുവനന്തപുരം ജില്ലാ ശിശു ക്ഷേമ സമിതി ഡിജിപിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. തിരുവനന്തപുരം കൻറോൺമെൻറ് പോലീസ് ആണ് കേസ് ഏറ്റെടുത്തത്. സംസ്ഥാന
തൃപ്പങ്ങോട്ടൂർ വിവാഹവീട്ടിൽ പടക്കം പൊട്ടിച്ചതിനെ തുടർന്ന് അയൽവീട്ടിലെ നവജാത ശിശുവിന് ആരോഗ്യപ്രശ്നം
പാനൂരിനടുത്ത് തൃപ്പങ്ങോട്ടൂർ വിവാഹവീട്ടിൽ പടക്കം പൊട്ടിച്ചതിനെ തുടർന്ന് അയൽവീട്ടിലെ 18 ദിവസം പ്രായമായ കുഞ്ഞിന് ആരോഗ്യപ്രശ്നമുണ്ടായി. കുട്ടിയെ ഉടനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. കൊളവല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വിവാഹം നടന്നത്. ഞായറാഴ്ച രാത്രി ബാൻഡ് മേളവും ചെറിയ തോതിലുള്ള പടക്കം പൊട്ടിക്കലും ഉണ്ടായിരുന്നു. ഈ ശബ്ദം കേട്ട് കുഞ്ഞ് പേടിച്ച് വിറക്കുകയും പ്രത്യേക ശബ്ദം ഉണ്ടാക്കുകയും ചെയ്തതായി കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറഞ്ഞു. ഏറെനേരം