അടിസ്ഥാന തസ്തികയുടെ കുറഞ്ഞ യോഗ്യത പത്താം ക്ലാസും ഐടിഐയുമായി പരിഷ്കരിക്കാനാണ് തീരുമാനം. വേണ്ടത്ര വിദ്യാഭ്യാസ യോഗ്യതയില്ലാത്തവർ ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന തസ്തികകളിലിരിക്കുന്നുവെന്ന പരാതി ഉയർന്നതോടെയാണ് കെഎസ്ഇബി യുടെ തീരുമാനം. കെഎസ്ഇബിയിലെ എല്ലാ തസ്തികകളും പൊളിച്ചെഴുതുന്ന സ്പെഷ്യൽ റൂളിന് പിഎസ്സി മൂന്നു മാസത്തിനകം അംഗീകാരം നൽകിയേക്കും. സ്പെഷ്യൽ റൂളിന് അംഗീകാരം ലഭിച്ച ശേഷം നിയമനം നേടുന്നവർക്ക് മാത്രമായിരിക്കും ഇവ ബാധകം. വൈദ്യുതി മേഖലയിലെ അപകടങ്ങൾ കുറയ്ക്കാൻ സാങ്കേതികമായി അറിവുള്ളവരെ മാത്രം നിയമിക്കണമെന്ന് കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ നിർദേശമുണ്ട്. ഇനിമുതൽ പിഎസ്സി വഴി നിയമനം ലഭിക്കുന്നവർ ഭാവിയിൽ സ്ഥാനക്കയറ്റം നേടി ചീഫ് എൻജിനീയർ തസ്തിക വരെയെത്തുമ്പോൾ അതുവരെയുള്ള എല്ലാ തസ്തികകളുടെയും പേരും ചുമതലകളും മാറും. ജീവനക്കാർക്ക് സേവനകാലം പരിഗണിച്ച് കുറഞ്ഞത് മൂന്ന് ഗ്രേഡ് പ്രമോഷൻ ഉറപ്പാക്കുമെങ്കിലും യോഗ്യത അനുസരിച്ച് പരമാവധി പ്രമോഷൻ ലഭിക്കാവുന്ന ഗ്രേഡും നിശ്ചയിക്കും. തസ്തികകളുടെ എണ്ണം കുറയുന്നതിനാൽ ജീവനക്കാരെ കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാൻ വ്യത്യസ്ത ചുമതലകളും നൽകും
Check latest article from this author !
വനിതാ സംവരണബിൽ ലോകസഭയിൽ പരാജയപ്പെട്ടു
April 17, 2026
Related Posts
പാപം ചെയ്യാത്തവർ കല്ലെറിയട്ടെ; പാപികളുടെ നേരെ മാത്രം: ജയസൂര്യ
September 9, 2024
എഡിജിപിയെ കൈ വിടാതെ മുഖ്യമന്ത്രി
September 12, 2024
ഹേമ കമ്മിറ്റി റിപ്പോർട്ട് , മൊഴി നൽകിയവരുടെ സ്വകാര്യത ഉറപ്പാക്കണം
September 12, 2024
Recent Posts
- വാൽപ്പാറയ്ക്കു സമീപമുണ്ടായ ദാരുണമായ വാഹനാപകടത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി
- വാൽപ്പാറ അപകടം, പരുക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കും, മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ സഹായം നൽകും; മുഖ്യമന്ത്രി
- വനിതാ സംവരണബിൽ ലോകസഭയിൽ പരാജയപ്പെട്ടു
- ബിജെപി പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസ്; 10 സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍, ശിക്ഷാ വിധി നാളെ
- തമിഴ്നാട് വാൽപ്പാറയിൽ മലയാളികൾ സഞ്ചരിച്ച ടെമ്പോ ട്രാവലർ മറിഞ്ഞ് ഒമ്പത് പേർക്ക് ദാരുണാന്ത്യം
Recent Comments
No comments to show.