വ്യക്തിപൂജയ്ക്ക് നിന്നുകൊടുക്കില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ, വാഴ്ത്തുപാട്ട് വേദിയിലിരുന്ന് കേട്ട് മുഖ്യമന്ത്രി
വ്യക്തിപൂജയ്ക്ക് നിന്നുകൊടുക്കില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ, ധനകാര്യ വകുപ്പിലെ താത്കാലിക ജീവനക്കാരനെഴുതിയ ‘വാഴ്ത്തുപാട്ട് “വേദിയിലിരുന്ന് കേട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള സെക്രട്ടേറിയറ്റ് എംപ്ളോയീസ് അസോസിയേഷൻ സുവർണ ജൂബിലി ആഘോഷച്ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. സെക്രട്ടേറിയറ്റ് ജീവനക്കാർ “ചെമ്പടയ്ക്കു കാവലായ് ചെങ്കനൽ കണക്കൊരാൾ, ചെങ്കൊടി കരത്തിലേന്തി കേരളം നയിക്കയായ് തൊഴിലിനായി പൊരുതിയും ജയിലറകൾ നേടിയും ശക്തമായ മർദ്ദനങ്ങളേറ്റ ധീരസാരഥി” എന്നു തുടങ്ങുന്ന ഗാനമാണ് ആലപിച്ചത്. സമരധീര സാരഥി, ഫീനിക്സ് പക്ഷി, പടനായകൻ തുടങ്ങിയ
റെക്കോർഡ് വിലയിൽ സ്വർണം; വിലയിൽ വൻ വർധനവ്
സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധനവ്. ഇന്ന് ഗ്രാമിന് 60 രൂപയുടെ വർധനയാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിൻ്റെ വില 7450 രൂപയായി വർധിച്ചു. ഗ്രാമിന് 7455 രൂപയാണ് റെക്കോഡ്. പവൻ്റെ വില 480 രൂപ വർധിച്ച് 59,600 രൂപയിലേക്ക് ഉയർന്നു. സ്വർണവില കഴിഞ്ഞ ഒന്നരമാസത്തിനിടയിലെ റെക്കോഡ് നിരക്കിലേക്ക് എത്തിയിരുന്നു. സ്പോട്ട് ഗോൾഡിൻ്റെ വില 0.8 ശതമാനത്തിൻ്റെ വർധനയുണ്ടായി. ഔൺസിന് 2,716 ഡോളറായാണ് സ്വർണവില വർധിച്ചത്. 2,790 ഡോളറാണ് അന്താരഷ്ട്ര വിപണിയിലെ
ഷാരോൺ വധക്കേസിൽ ഗ്രീഷ്മ കുറ്റക്കാരിയാണെന്ന് കോടതി
ഷാരോൺ വധക്കേസിൽ ഗ്രീഷ്മ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി ഷാരോണിനെ കൊലപ്പെടുത്തിയെന്നാണ് കേസിലാണ് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി വിധി പറഞ്ഞത്. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് ജഡ്‌ജ് എ.എം.ബഷീറാണ് വിധി പറഞ്ഞത്. ഷാരോണിനെ തട്ടിക്കൊണ്ട് പോയി, ഷാരോണിനെ വിഷം കൊടുത്ത് കൊലപ്പെടുത്തി, ഗ്രീഷ്മ പൊലീസിനെ തെറ്റിദ്ധരിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഒന്നാം പ്രതി ഗ്രീഷ്‌മയ്ക്കെതിരെ തെളിഞ്ഞത്. അമ്മാവൻ നിർമ്മൽ കുമാറിനെതിരെ തെളിവ് നശിപ്പിച്ചെന്ന കുറ്റമാണ് തെളിഞ്ഞിരിക്കുന്നത്. തെളിവുകൾ
അടിസ്ഥാന ശമ്പളം 41,000 രൂപയാകും; എട്ടാം കേന്ദ്ര ശമ്പളക്കമ്മിഷന് അനുമതി. 2026 ജനുവരി മുതൽ പുതിയ ശമ്പള സ്‌കെയിൽ
കേന്ദ്ര സർക്കാർ ജീവനക്കാരുടെ കാലാനുസൃതമായ ശമ്പള വർദ്ധനവ് ശുപാർശ ചെയ്യാനുള എട്ടാം ശമ്പളക്കമ്മിഷൻ രൂപീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ധ്യക്ഷനായ കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നൽകി. 2026 ജനുവരി ഒന്നു മുതൽ ശമ്പള പരിഷ്കരണം നിലവിൽ വരുന്ന രീതിയിൽ കമ്മിഷൻ ശുപാർശകൾ സമർപ്പിക്കും. കമ്മിഷൻ അദ്ധ്യക്ഷനെയും രണ്ട് അംഗങ്ങളെയും ഉടൻ പ്രഖ്യാപിക്കുമെന്ന് കേന്ദ്രമന്ത്രി അശ്വനി വൈഷ്‌ണവ് അറിയിച്ചിട്ടുണ്ട്. പത്തു വർഷത്തിലൊരിക്കലാണ് ശമ്പള കമ്മിഷൻ രൂപീകരിക്കുന്നത്. പണപ്പെരുപ്പം ഉൾപ്പെടെയുള്ള വിവിധ സാമ്പത്തിക
ചികിത്സാച്ചെലവിനായി പണപ്പിരിവിലൂടെ എട്ടുലക്ഷം രൂപ നല്‍കിയെന്ന യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവിൻ്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്; തനിക്കതു കിട്ടിയില്ലല്ലോയെന്ന് മേഘ
പോലീസ് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റു കഴിയുന്ന സഹപ്രവര്‍ത്തകയ്ക്ക് ചികിത്സാച്ചെലവിനായി പണപ്പിരിവിലൂടെ എട്ടുലക്ഷം രൂപ നല്‍കിയെന്ന യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവിൻ്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വിവാദമായി. 2024 ജനുവരി 15-ന് ആലപ്പുഴ കളക്ടറേറ്റിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനിടെ ഉണ്ടായ ലാത്തിച്ചാർജിലാണ് മേഘയ്ക്കു പരിക്കേറ്റത്. പരിക്കുപറ്റിയ യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി മേഘാ രഞ്ജിത്തിന് സംഘടന പണം നല്‍കിയതായാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് അരിതാ ബാബു ബുധനാഴ്ച ഫെയ്‌സ്ബുക്കില്‍
കാമുകനെ ഒഴിവാക്കാൻ ക്രൂര കൊലപാതകം; ഷാരോൺ വധക്കേസിൽ വിധി ഇന്ന്
പാറശ്ശാല ഷാരോണ്‍ വധക്കേസിൽ ഇന്ന് കോടതി വിധി പറയും. കാമുകിയായ ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി ഷാരോണിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. ഗ്രീഷ്മയുടെ അമ്മയും അമ്മാവനും ഗൂഢാലോചന കേസിൽ പ്രതിയാണ്. നെയ്യാറ്റിൻകര സെഷൻസ് കോടതിയാണ് വിധി പറയുക. ഷാരോണിനെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാൻ വേണ്ടിയാണ് ഗ്രീഷ്മ കഷായത്തിൽ കളനാശിനി കലർത്തി നൽകിയതെന്നാണ് കേസ്.ഷാരോണും ഗ്രീഷ്മയുമായി വർഷങ്ങളായി സുഹൃത്തുക്കളായിരുന്നു. മറ്റൊരു വിവാഹം നിശ്ചയിച്ചപ്പോള്‍ ഗ്രീഷ്മ ജ്യൂസ് ചലഞ്ച് നടത്തി വിദ്ഗദമായി പാരാസെറ്റാമോൾ
എട്ടാമത് ഒ.എൻ.ജി.സി-എം.ആർ.പി.എൽ രാജ്യാന്തര കൈറ്റ് ഫെസ്റ്റിവൽ ശനി, ഞായർ ദിവസങ്ങളിൽ മംഗളൂരു തണ്ണീർഭാവി ബീച്ചിൽ
എട്ടാമത് ഒ.എൻ.ജി.സി-എം.ആർ.പി.എൽ രാജ്യാന്തര കൈറ്റ് ഫെസ്റ്റിവൽ ശനി, ഞായർ ദിവസങ്ങളിൽ മംഗളൂരു തണ്ണീർഭാവി ബീച്ചിൽ നടക്കും. ശനിയാഴ്ച വൈകീട്ട് അഞ്ചിന് ജില്ല ചുമതലയുള്ള മന്ത്രി ദിനേശ് ഗുണ്ടുറാവു പട്ടംപറത്തൽ ഉദ്ഘാടനം ചെയ്യും. എം.ആർ.പി.എൽ എം.ഡി. മുണ്ട്കൂർ ശ്യാംപ്രസാദ് കാമത്ത്, എക്സിക്യൂട്ടിവ് ഡയറക്ടർ ബി.എച്ച്.വി. പ്രസാദ് തുടങ്ങിയവർ പങ്കെടുക്കും. ഞായറാഴ്ച വൈകീട്ട് ഏഴിന് ഉത്സവം സമാപിക്കും. ദക്ഷിണ കന്നട ജില്ല ഡെപ്യൂട്ടി കമീഷണർ എം.പി. മുല്ലൈ മുഹിലൻ സമാപന ചടങ്ങ് ഉദ്ഘാടനം
കളിക്കുന്നതിനിടെ കുട്ടികൾ പുഴയിൽ വീണു; രക്ഷിക്കാനിറങ്ങിയ ദമ്പതികളടക്കം 4 പേർ മരിച്ചു
ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട രണ്ടു കുട്ടികളടക്കം ഒരു കുടുംബത്തിലെ നാലുപേർ മുങ്ങിമരിച്ചു. ചെറുതുരുത്തി ഓടക്കൽ വീട്ടിൽ കബീർ (47), ഭാര്യ, ഷാഹിന (35), മകൾ സൈറ (10), ഷാഹിനയുടെ സഹോദരിയുടെ മകൻ ഫുവാദ് സനു (12) എന്നിവരാണ് മുങ്ങിമരിച്ചത്. പാത്താൾ പഞ്ചായത്തിലെ പൈങ്കുളം ശ്മശാനം കടവിന് സമീപത്ത് വ്യാഴാഴ്ച വൈകിട്ടായിരുന്നു അപകടം. ഭാരതപ്പുഴയുടെ തീരത്ത് കുട്ടികൾ കളിക്കുന്നതിനിടെ വെള്ളത്തിലേക്ക് വീഴുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. രക്ഷിക്കാനാൻ ഇറങ്ങിയ കബീറും ഷാഹിനയും ഒഴുക്കിൽ പെടുകയായിരുന്നു
ചേന്ദമംഗലത്ത് ഒരു വീട്ടിലെ മൂന്നുപേരെ ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ചുകൊന്നു, അയൽവാസി അറസ്റ്റിൽ
പറവൂർ ചേന്ദമംഗലത്ത് കുടുംബത്തിലെ മൂന്നുപേരെ ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ചു കൊലപ്പെടുത്തി. വേണു, ഉഷ , വിനിഷ എന്നിവരാണ് കൊല്ലപ്പെട്ടത്. അതിക്രമത്തിൽ പരിക്കേറ്റ വിനിഷയുടെ ഭർത്താവ് ജിതിൻ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. സംഭവത്തിൽ അയൽവാസിയായ റിതു ജയൻ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലയ്ക്ക് പിന്നാലെ ഇയാൾ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ചേന്ദമംഗലം കിഴക്കുമ്പാട്ടുകരയിൽ ഇന്ന് വൈകിട്ടാണ് കൊലപാതകം നടന്നത്. അയൽവാസികൾ തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് നൽകുന്ന സൂചന.
സിതാന്‍ഷു കൊടക് ഇനി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ബാറ്റിങ് കോച്ച്
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിൻ്റെ ബാറ്റിങ് കോച്ചായി സിതാന്‍ഷു കൊടകിനെ ബിസിസിഐ നിയമിച്ചു. ഇന്ത്യന്‍ ടീമിന് ബാറ്റിങ് പരിശീലകനെ വേണമെന്ന ഹെഡ് കോച്ച് ഗൗതം ഗംഭീറിന്റെ ആവശ്യപ്രകാരമാണ് ബിസിസിഐ സിതാന്‍ഷു കൊടകിനെ ഈ സ്ഥാനത്തേക്ക് നിയമിച്ചിരിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ സൗരാഷ്ട്രയുടെ ബാറ്ററായിരുന്ന സിതാന്‍ഷു 2023-ല്‍ അയര്‍ലന്‍ഡിനെതിരായ ട്വന്റി20 പരമ്പരയില്‍ ഇന്ത്യന്‍ ടീമിൻ്റെ കോച്ചായി പ്രവർത്തിച്ചിട്ടുണ്ട്. മുന്‍ ഇംഗ്ലീഷ് ക്രിക്കറ്റര്‍ കെവിന്‍ പീറ്റേഴ്‌സണേയും ഈ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നതായാണ് വിവരം. ദേശീയ ക്രിക്കറ്റ് അക്കാദമി(എന്‍.സി.എ.)യില്‍