രഞ്ജി ട്രോഫിയിൽ കേരളത്തെ സച്ചിൻ ബേബി നയിക്കും, രഞ്ജി ട്രോഫിയിൽ മധ്യപ്രദേശിനെതിരെയുള്ള മത്സരത്തിനു വേണ്ടിയുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു
രഞ്ജി ട്രോഫിയിൽ മധ്യപ്രദേശിനെതിരെയുള്ള മത്സരത്തിനു വേണ്ടിയുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ക്യാപ്റ്റനായി സീനിയർ താരം സച്ചിൻ ബേബിയാണ്. സച്ചിൻ മികച്ച പ്രകടനമാണ് കഴിഞ്ഞ രഞ്ജി മത്സരങ്ങളിൽ കാഴ്‌ചവച്ചത്. സച്ചിൻ ബേബി രഞ്ജി ട്രോഫിയിൽ കേരളത്തിന് വേണ്ടി ഏറ്റവും ഉയർന്ന റൺസ് നേടുന്ന താരമെന്ന ബഹുമതിയും സ്വന്തമാക്കിയിരുന്നു. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വെച്ച് ജനുവരി 23 മുതൽ 26 വരെ ആണു മത്സരം നടക്കുന്നത്. മത്സരം തത്സമയം സ്പോര്‍ട്ട് 18 ചാനലില്‍
നടന്‍ വിനായകന്‍ വീണ്ടും വിവാദത്തില്‍; കെട്ടിടത്തിൻ്റെ ബാല്‍ക്കണിയില്‍ നഗ്‌നതാ പ്രദര്‍ശനം
ഇടയ്‌ക്കിടെ വിവാദത്തില്‍ ചെന്ന് ചാടുന്നത് നടന്‍ വിനായകന് പതിവാണ്. നടന്‍ വീണ്ടും വിവാദത്തില്‍ പെട്ടിരിക്കുകയാണ്. വിനായകന്‍ ഒരു കെട്ടിടത്തിൻ്റെ ബാല്‍ക്കണിയില്‍ നിന്ന് അസഭ്യം പറയുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. താരത്തിൻ്റെ സ്വന്തം ഫ്‌ളാറ്റില്‍ നിന്നുള്ള ദൃശ്യങ്ങളാണിതെന്നാണ് വിവരം. നടന്‍ നഗ്‌നതാ പ്രദര്‍ശനം നടത്തുന്ന ദൃശ്യങ്ങളും പ്രചരിക്കുന്നു. ഫ്‌ളാറ്റിൻ്റെ ബാല്‍ക്കണിയില്‍ നിന്ന് വസ്ത്രം അഴിച്ച് കാണിക്കുന്ന വിനായകൻ്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്. നഗ്‌നതാ പ്രദര്‍ശനത്തിൻ്റെ കൂടെ താരം ആളുകളെ അസഭ്യം
500 മെഗാവാട്ട് വെളിച്ചം ഇനി കേരളത്തിലും
500 മെഗാവാട്ട് വൈദ്യുതി സംസ്ഥാനത്തിന് ലഭ്യമാക്കുന്നതിന് കേന്ദ്ര പൊതുമേഖല സ്ഥാപനമായ സോളാർ എനർജി കോർപറേഷൻ ഓഫ് ഇന്ത്യയുമായുള്ള കെ.എസ്.ഇ.ബി കരാറിന് റെഗു ലേറ്ററി കമീഷൻ്റെ അനുമതി. വൈദ്യുതി ലഭ്യതയിൽ കുറവുള്ള വൈകീട്ട് ആറിന് ശേഷമുള്ള ‘പീക്ക്’ മണിക്കൂറുകളിലുൾപ്പെടെ വൈദ്യുതി ലഭ്യമാകുന്നതാണ് കരാർ. 25 വർഷത്തേക്കാണ് സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് വലിയൊരളവിൽ ആശ്വാസമാകുന്ന ഈ കരാർ. കഴിഞ്ഞ സെപ്റ്റംബറിൽ ഒപ്പിട്ട കരാറിന് അനുമതി തേടി കെ.എസ്.ഇ. ബി റെഗുലേറ്ററി കമ്മീഷന് നൽകിയ
നാലുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രനെതിരേ ലുക്കൗട്ട് നോട്ടീസ്
നടനും ഹാസ്യകലാകാരനുമായ കൂട്ടിക്കൽ ജയചന്ദ്രന് എതിരെ പോക്സോ കേസിൽ ലുക്കൗട്ട് നോട്ടീസ്. കഴിഞ്ഞയാഴ്‌ച കൂട്ടിക്കൽ ജയചന്ദ്രൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. നേരത്തേ ജാമ്യാപേക്ഷ കോഴിക്കോട് സെഷൻസ് കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് മുൻകൂർ ജാമ്യാപേക്ഷയുമായി നടൻ ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ പ്രതിയായ കൂട്ടിക്കൽ ജയചന്ദ്രനെതിരെ നടപടി വൈകുന്നതായി കാണിച്ച് കുട്ടിയുടെ ബന്ധു സംസ്ഥാന പോലീസ് മേധാവിക്കും കമ്മിഷണർക്കും പരാതി നൽകിയിരുന്നു. പ്രതി വിദേശത്തേക്കു രക്ഷപ്പെടാൻ സാധ്യതയുണ്ട്, പെൺകുട്ടിക്കും ബന്ധുക്കൾക്കും
യുഎസിൽ ഇനി ട്രംപ് യുഗം; രണ്ടാം ഡോണൾഡ് ട്രംപ് സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
അധികാരമൊഴിയുന്ന പ്രസിഡൻ്റ് ജോ ബൈഡനും ഭാര്യ ജിൽ ബൈഡനും ചേർന്നാണ് ഇവരെ വൈറ്റ് ഹൗസിലേക്ക് സ്വീകരിച്ചത്. വാഷിങ്ടൺ ഡിസിയിലെ സെൻ്റ് ജോൺസ് എപ്പിസ്കോപ്പൽ പള്ളിയിലെ കുർബാനയിൽ പങ്കെടുത്ത ശേഷമാണ് ട്രംപും വാൻസും കുടുംബങ്ങളും ട്രംപും വാൻസും കുടുംബങ്ങളും എത്തിയത്. അതിശൈത്യം മൂലം തുറന്ന വേദി ഒഴിവാക്കി ക്യാപ്പിറ്റൾ മന്ദിരത്തിനുള്ളിലെ പ്രശസ്തമായ താഴികക്കുടത്തിനു താഴെയൊരുക്കിയ വേദിയിലാണു സത്യപ്രതിജ്ഞ നടന്നത്. ചടങ്ങിനു മുന്നോടിയായി ട്രംപും ഭാര്യ മെലാനിയയും ജെ.ഡി.വാൻസും ഭാര്യ ഉഷ വാൻസും
ജനുവരി 22ന് ജീവനക്കാരുടെയും അദ്ധ്യാപകരുടെയും പണിമുടക്ക്; ഡയസ്‌നോൺ പ്രഖ്യാപിച്ച് സർക്കാർ
ജനുവരി 22 ന് നടത്തുന്ന പണിമുടക്ക് ഒരു വിഭാഗം അദ്ധ്യാപകരും സർക്കാർ ജീവനക്കാരും നേരിടാൻ സർക്കാർ ഡയസ്‌നോൺ പ്രഖ്യാപിച്ചു. പണിമുടക്ക് ദിവസത്തെ ശമ്പളം ഫെബ്രുവരി മാസത്തെ ശമ്പളത്തിൽ നിന്ന് കുറവു ചെയ്യും. അവശ്യ സാഹചര്യങ്ങളിൽ അല്ലാതെ അവധി അനുവദിക്കരുതെന്ന് ചീഫ് സെക്രട്ടറി വകുപ്പ് മേധാവികൾക്ക് കർശന നിർദ്ദേശം നൽകി. അനധികൃത അവധികൾ ഡയസ് നോൺ ആയി കണക്കാക്കാനും തീരുമാനിച്ചിട്ടുണ്ട്. 12ാം ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് സർക്കാർ ഏറ്റെടുക്കുക
പുരുഷന്മാരും സ്ത്രീകളും ഒരുമിച്ചുകൂടുന്നതിൽ പ്രശ്‌നമില്ലെന്ന് പഠിപ്പിക്കുന്നു; വീണ്ടും മെക്സെവനെതിരെ വിമർശനവുമായി കാന്തപുരം എ.പി അബൂബക്കർ മുസല്യാർ
മെസെവനെതിരെ വീണ്ടും വിമർശനവുമായി കാന്തപുരം എ.പി അബൂബക്കർ മുസല്യാർ. സ്ത്രീകൾ ശരീരം കാണിച്ചുകൊണ്ടാണ് വ്യായാമത്തിൻ്റെ ഭാഗമാകുന്നതെന്നും ചെറുപ്പക്കാരായ പുരുഷന്മാരും സ്ത്രീകളും ഒരുമിച്ചുകൂടുന്നതിൽ പ്രശ്നമില്ലെന്നാണ് മെക് സെവൻ പഠിപ്പിക്കുന്നതെന്നും അബൂബക്കർ മുസല്യാർ പറഞ്ഞു. വ്യായാമം മത നിയമങ്ങൾക്ക് അനുസരിച്ചായിരിക്കണമെന്നും മതത്തിന് ഹാനികരമാകുന്ന വിധത്തിലുള്ള ഗാനങ്ങളും പ്രചരണങ്ങളും പാടില്ലെന്നും മതത്തിനെതിരായ ക്ലാസുകൾ സംഘടിപ്പിക്കരുതെന്നും കാന്തപുരം വിഭാഗം പറഞ്ഞിരുന്നു. കാന്തപുരം വിഭാഗം നേതാവായ പേരോട് അബ്ദുറഹ്‌മാൻ സഖാഫിയും നേരത്തെ മെക് സെവൻ വ്യായാമ കൂട്ടായ്‌മയെവിമർശിച്ച്
മകൻ്റെ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛന്‍ മരിച്ചു
മകൻ്റെ മര്‍ദ്ദനമേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അച്ഛന്‍ മരിച്ചു. തിരുവന്തപുരം കിളിമാനൂര്‍ പൊരുന്തമണ്‍ സ്വദേശി ഷിബു എന്ന ഹരികുമാര്‍ (52) ആണ് മരിച്ചത്. കഴിഞ്ഞ 15 ന് വൈകുന്നേരം ആണ് ഹരികുമാറിന് മകന്റെ മര്‍ദ്ദനമേറ്റത്. മകന്‍ ആദിത്യ കൃഷ്ണന്‍ (22) അവൻ്റെ അമ്മയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങിയ വിവരം ‘അമ്മ ഹരികുമാറിനെ അറിയിച്ചതിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. ഹരികുമാര്‍ മൊബൈല്‍ തിരിച്ചു നല്‍കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന ഉണ്ടായ വാക്കേറ്റമാണ്
വിയറ്റ്‌നാം കോളനിയിലെ ‘റാവുത്തർ’ എന്ന കഥാപാത്രത്തെ അനശ്വരനാക്കിയ തെലുങ്ക് നടൻ വിജയ രംഗരാജു അന്തരിച്ചു
തെലുങ്ക് നടൻ വിജയ രംഗരാജു അന്തരിച്ചു 70 വയസ് ആയിരുന്നു അദ്ദേഹത്തിന്. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം . ഹൈദരാബാദിൽ തൻ്റെ വരാനിരിക്കുന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പരിക്കേറ്റതിനെ തുടർന്ന് ഏകദേശം ഏകദേശം ഒരാഴ്ച മുമ്പ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. പിന്നീട് കൂടുതൽ വൈദ്യസഹായത്തിനായി ചെന്നൈയിലേക്ക് കൊണ്ടുപോയതായിരുന്നു. എന്നാൽ ചികിത്സയിലിരിക്കെ അന്ത്യം സംഭവിക്കുകയായിരുന്നു. അദ്ദേഹത്തിൻ്റെ മരണവാർത്ത തെലുങ്ക് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗൺസിൽ അവരുടെ സോഷ്യൽ മീഡിയ
ഈ കേസ് ഞങ്ങളുടെ കയ്യില്‍തന്നെയായിരുന്നെങ്കില്‍ ഞങ്ങള്‍ വധശിക്ഷ ഉറപ്പുവരുത്തുമായിരുന്നു; വിധിയില്‍ താന്‍ തൃപ്തയല്ലെന്ന് മമത ബാനര്‍ജി
ആര്‍.ജി.കര്‍ മെഡിക്കല്‍ കോളേജ് ബലാത്സംഗ കേസില്‍ കേസന്വേഷണം കൊല്‍ക്കത്ത പോലീസില്‍നിന്ന് എടുത്തുമാറ്റിയില്ലായിരുന്നുവെങ്കില്‍ പ്രതിക്ക് വധശിക്ഷ ലഭിക്കുമായിരുന്നുവെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കേസ് പരിഗണിച്ച കൊല്‍ക്കത്ത സീല്‍ദാ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ജീവപര്യന്തം തടവ് വിധിച്ചത്. 17 ലക്ഷം രൂപ നഷ്ടപരിഹാരമായി സര്‍ക്കാര്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് നല്‍കണമെന്ന് കോടതി വ്യക്തമാക്കിരുന്നു. എന്നാല്‍, നഷ്ടപരിഹാരം വേണ്ടെന്നാണ് ഡോക്ടറുടെ ഡോക്ടറുടെ കുടുംബം അറിയിച്ചത്. റോയ് ഒറ്റക്കല്ല കുറ്റകൃത്യം നടത്തിയതെന്നാണ് ഡോക്ടറുടെ