ജനുവരി 22 ന് നടത്തുന്ന പണിമുടക്ക് ഒരു വിഭാഗം അദ്ധ്യാപകരും സർക്കാർ ജീവനക്കാരും നേരിടാൻ സർക്കാർ ഡയസ്‌നോൺ പ്രഖ്യാപിച്ചു. പണിമുടക്ക് ദിവസത്തെ ശമ്പളം ഫെബ്രുവരി മാസത്തെ ശമ്പളത്തിൽ നിന്ന് കുറവു ചെയ്യും. അവശ്യ സാഹചര്യങ്ങളിൽ അല്ലാതെ അവധി അനുവദിക്കരുതെന്ന് ചീഫ് സെക്രട്ടറി വകുപ്പ് മേധാവികൾക്ക് കർശന നിർദ്ദേശം നൽകി. അനധികൃത അവധികൾ ഡയസ് നോൺ ആയി കണക്കാക്കാനും തീരുമാനിച്ചിട്ടുണ്ട്. 12ാം ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കുക,​ മെഡിസെപ്പ് സർക്കാർ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഒരു വിഭാഗം ജീവനക്കാർ പണിമുടക്കുന്നത്. ജോലിക്കെത്തുന്ന ജീവനക്കാർക്ക് പൊലീസ് സംരക്ഷണം നൽകാൻ ചീഫ് സെക്രട്ടറി നിർദ്ദേശം നൽകിയിട്ടുണ്ട്. ബന്ധപ്പെട്ട വകുപ്പ് മേധാവി/ ഓഫീസ് മേധാവി തങ്ങളുടെ ഓഫീസിൻ്റെയും പ്രവേശന കവാടത്തിൻ്റെയും താക്കോൽ സ്വന്തം കൈവശം സൂക്ഷിക്കേണ്ടതും പണിമുടക്കിൽ പങ്കെടുക്കാത്ത ജീവനക്കാർക്ക് നേരത്തെ തന്നെ ഓഫീസിൽ പ്രവേശിക്കാൻ ഓഫീസ് തുറന്നു കൊടുക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തേണ്ടതുമാണ്.

Related Posts