യു.എസിൻ്റെ 47-ാമത് പ്രസിഡൻ്റ് ആയി ചുമതലയേറ്റതിനു പിന്നാലെ നിരവധി എക്സിക്യുട്ടീവ് ഉത്തരവുകളിൽ ഒപ്പുവെച്ച് ഡൊണാൾഡ് ട്രംപ്
ലോകാരോഗ്യ സംഘടനയിൽനിന്ന് (ഡബ്ല്യു.എച്ച്.ഒ.) പിന്മാറുന്നത് ഉൾപ്പെടെയുള്ള ഉത്തരവുകളാണ് ഒപ്പുവെച്ചത്. ലോകാരോഗ്യ സംഘടനയ്ക്ക് ചൈനയെക്കാൾ കൂടുതൽ പണം യു.എസ്. അന്യായമായി നൽകുന്നുവെന്ന് വാദിച്ചാണ് പിന്മാറുന്നതായുള്ള ഒപ്പുവെച്ചത്. ഫെഡറൽ ജീവനക്കാർ വർക്ക് ഫ്രം ഹോം അവസാനിപ്പിച്ച് ഓഫീസുകളിൽ തിരിച്ചെത്തണമെന്ന ഉത്തരവിലും ട്രംപ് ഒപ്പുവെച്ചു. കോവിഡ് വ്യാപിച്ചതു മുതൽ ഫെഡറൽ ജീവനക്കാർ വർക്ക് ഫ്രം ഹോം സംവിധാനം തുടരുകയായിരുന്നു ഫെഡറൽ തൊഴിലാളികൾ വർക്ക് ഫ്രം ഹോം ജോലി അവസാനിപ്പിച്ച് ഓഫീസുകളിലെത്തണമെന്നതു മുതൽ ജന്മാവകാശ പൗരത്വം
ഹേമ കമ്മിറ്റി റിപ്പോർട്ട്; ഹൈക്കോടതി ഉത്തരവിനെ പിന്തുണയ്ക്കാനാകില്ലെ ന്ന് സുപ്രീം കോടതി
ഈ മാസം 27 ന് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ അപ്പീലുകളിൽ സുപ്രീം കോടതി ഉത്തരവ്. കേസെടുക്കാനുള്ള ഹൈക്കോടതി ഉത്തരവിന് എതിരായ അപ്പീലുകളാണ് സുപ്രീം കോടതി ഇന്നു പരിഗണിച്ചത്. ലൈംഗിക പീഡനം സംബന്ധിച്ച് ഹേമ കമ്മിറ്റിക്ക് ലഭിച്ച എല്ലാ മൊഴികളിലും കേസ് എടുക്കാമോ, ഇതു വിചിത്രമാണെന്നും പരാതികളില്ലാതെ കേസെടുത്തത് എന്തിനെന്നും സുപ്രീം കോടതി പറഞ്ഞു. ഹേമ കമ്മിറ്റിക്ക് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലുള്ള അന്വേഷണം റദ്ദാക്കുന്നതിനെ വനിതാ കമ്മിഷനും സംസ്ഥാന സർക്കാരും ശക്തമായി
ഒഡീഷ-ഛത്തീസ്ഗഢ് അതിർത്തിയിൽ മാവോയിസ്റ്റ് വേട്ട; നക്സൽ നേതാവ് ചലപതി ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ടു
ഛത്തീസ്ഗഢ്-ഒഡീഷ അതിർത്തിയിൽ സുരക്ഷാ ഉദ്യോസ്ഥരും മാവോയിസ്റ്റുകളും തമ്മിൽ നടന്ന പ്രധാന ഏറ്റുമുട്ടലിൽ 13 ഇടത് തീവ്രവാദികളെ വധിച്ചു. റിപ്പോർട്ടുകൾ പ്രകാരം കുപ്രസിദ്ധ ഭീകരൻ ചലപതി ഉൾപ്പെടെയുള്ള 13 നക്സലുകളാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട നക്സൽ നേതാവ് ചലപതിയുടെ തലയ്‌ക്ക് ഒരു കോടി രൂപ പാരിതോഷികം ഉണ്ടായിരുന്നതായി റിപ്പോർട്ട് ഉണ്ട്. പ്രദേശത്തെ ഇടതുപക്ഷ ഭീകരരിൽ ശ്രീകലുലം-കോരാപുട്ട് ഡിവിഷൻ്റെ തലവനായിരുന്നു ചലപതി. ഒഡീഷ അതിർത്തിയോട് ചേർന്നുള്ള ഛത്തീസ്ഗഢിലെ ഗരിയബന്ദ് പ്രദേശത്താണ് ഏറ്റുമുട്ടൽ നടന്നത്. ഏറ്റുമുട്ടൽ
സംസ്ഥാനത്ത് മൂന്ന് ഡിഗ്രി വരെ ചൂട് കൂടുമെന്ന് മുന്നറിയിപ്പ്
സംസ്ഥാനത്ത് ചൊവ്വ, ബുധൻ എന്നീ ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ രണ്ടു ഡിഗ്രി മുതൽ മൂന്നു വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് ക്രേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചുടും അസ്വസ്ഥതയുമുണ്ടാവാൻ സാധ്യതയുണ്ട്. ഉയർന്ന ചുട് സൂര്യാഘാതം, സൂര്യാതാപം, നിർജലീകരണം തുടങ്ങി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണകും. അതിനാൽ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പിൽ പറയുന്നു.
കണ്ണൂരിൽ അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി
കണ്ണൂർ മാലൂരിൽ അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. അമ്മയെ കൊലപ്പെടുത്തി മകൻ ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലീസ് കരുതുന്നത്. നിട്ടാറമ്പ് സ്വദേശി നിർമല (62) മകനായ സുമേഷ് എന്നിവരാണ് മരിച്ചത്. കഴിഞ്ഞ രണ്ടു ദിവസമായി ഇരുവരെയും വീടിന് പുറത്ത് കണ്ടിരുന്നില്ല. ചൊവ്വാഴ്ച രാവിലെ വീട്ടിലെത്തിയ ആശാ പ്രവർത്തകരാണ് സംശയം തോന്നി പൊലീസിൽ വിവരമറിയിച്ചത്. സുമേഷിനെ കിടപ്പുമുറിയിൽ തൂങ്ങിനിൽക്കുന്ന നിലയിലാണ് കണ്ടത്തിയത്. ജനുവരി 19 മുതൽ ഇവർ താമസിക്കുന്ന വീട്ടിൽ ആളനക്കം
തിരുവനന്തപുരം കഠിനം കുളത്ത് 30 കാരിയെ കഴുത്തിൽ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തി, ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവിനെ പോലീസ് തെരയുന്നു
കഠിനം കുളത്ത് യുവതിയെ കഴുത്തിൽ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. വെഞ്ഞാറമൂട് സ്വദേശി ആതിരയെയാണ് (30) ഇന്ന് രാവിലെ പതിനൊന്നരയോടെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ആതിരയുടെ ഭർത്താവ് വീടിനടുത്തുള്ള ക്ഷേത്രത്തിലെ പൂജാരിയാണ്. ഇയാൾ ക്ഷേത്രത്തിൽ നിന്ന് തിരികെ എത്തിയപ്പോഴാണ് മരിച്ചനിലയിൽ ആതിരയെ കണ്ടത്. ഉടൻ തന്നെ ഭർത്താവ് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട കൊച്ചി സ്വദേശിയായ യുവാവുമായി ആതിര സൗഹൃദത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഈ യുവാവിനെ കഴിഞ്ഞ രണ്ട് ദിവസമായി യുവതിയുടെ
ഗുളികയിൽ മൊട്ടുസൂചി, പിന്നിൽ ഗൂഢാലോചന? ഡിജിപിക്ക് പരാതി നൽകി ആരോഗ്യ വകുപ്പ്
വിതുര താലൂക്ക് ആശുപത്രിയിൽ നിന്നു വിതരണം ചെയ്ത ഗുളികയിൽ മൊട്ടുസൂചി കണ്ടെത്തിയ സംഭവത്തിൽ പരാതി നൽകി ആരോഗ്യ വകുപ്പ്. പരാതി വ്യാജമാണെന്നും പിന്നിൽ ഗൂഢാലോചനയുണ്ടോ എന്നു പരിശോധിക്കണമെന്നും ആരോഗ്യ വകുപ്പ് ഡയറക്ടർ രേഖാമൂലം ഡിജിപിക്ക് നൽകിയ പരാതിയിൽ പറയുന്നു. സർക്കാരിൻ്റെ മരുന്നു വിതരണ സംവിധാനത്തെ തകർക്കാൻ ബോധപൂർവമുള്ള ശ്രമമാണ് പിന്നിലെന്നു സംശയിക്കുന്നതായും പരാതിയിലുണ്ട്. മൊട്ടുസൂചി കിട്ടിയെന്നു പരാതി നൽകിയ രോഗിയുടെ മൊഴികളിലും വൈരുദ്ധ്യമുണ്ടായിരുന്നു. ഇതോടെയാണ് ആരോഗ്യ വകുപ്പ് രേഖാമൂലം പരാതി
വയനാട് ദുരന്തം; കാണാതായവരെ മരിച്ചവരായി കണക്കാക്കി രജിസ്റ്റർ ചെയ്യും, ദുരന്തത്തിൽ മരണപ്പെട്ടവരുടെ ബന്ധുക്കൾക്ക് നൽകിയിട്ടുള്ള എല്ലാ ആനുകൂല്യങ്ങളും കാണാതായവരുടെ ബന്ധുക്കൾക്കും നൽകും
വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽപെട്ട് കാണാതായവരുടെ ലിസ്റ്റ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അംഗീകരിച്ചു. വിശദപരിശോധനയ്ക്കായി പട്ടിക സംസ്ഥാനതല സമിതിക്ക് കൈമാറി. കാണാതായ 32 പേരുടെ പട്ടികയാണ് പ്രാദേശികതല സമിതി അംഗീകരിച്ചത്. പട്ടികയിലുള്ളവരെ മരിച്ചവരായി കണക്കാക്കുമെന്ന് സർക്കാർ കഴിഞ്ഞദിവസം അറിയിച്ചിട്ടുണ്ട്. രണ്ട് സമിതികളും മരിച്ചവർക്കുള ധനസഹായത്തിന് വേണ്ടി രൂപീകരിച്ചിട്ടുണ്ട്. ദുരന്തത്തിനിരയായവരുടെ 231 മൃതദേഹങ്ങളും 223 മൃതദേഹഭാഗങ്ങളുമടക്കം 454 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. സർക്കാർ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ മേപ്പാടി പഞ്ചായത്ത് സെക്രട്ടറി, വെള്ളരിമല
ബെംഗളുരുവിലെ മലയാളി ബിസിനസുകാരനെ മൈസൂരിൽ വെച്ച് കൊള്ളയടിച്ചു; വെള്ള ഇക്കോസ്പോർട് കാറും ഒന്നര ലക്ഷം രൂപയും നഷ്ടപ്പെട്ടു
മൈസുരുവിൽ മലയാളി ബിസിനസ്സുകാരനെ പട്ടാപ്പകൽ നടുറോഡിൽ വെച്ച് കൊള്ളയടിച്ചു. ഇന്ന് രാവിലെ മൈസുരുവിലെ ഹാരോഹള്ളിയിലുള്ള ജയപുരയിൽ വെച്ചാണ് സംഭവം നടന്നത്. ബെംഗളുരുവിൽ ബിസിനസ്സുകാരനായ മലയാളി സൂഫിയെയാണ് കൊള്ളയടിച്ചത്. ഇയാളുടെ വെള്ള ഇക്കോസ്പോർട് കാറും ഒന്നരലക്ഷം രൂപയുമായി കൊള്ളസംഘം കടന്നുകളഞ്ഞു. കർണാടകയിൽ പലയിടങ്ങളിലായി നടന്ന എടിഎം, ബാങ്ക് കൊള്ളകൾക്ക് പിന്നാലെയാണ് ഇത്തരമൊരു മോഷണം. വയനാട് അടക്കം ചെക്ക് പോസ്റ്റുകളിലും ഹൈവേകളിലും വണ്ടിക്കും മോഷ്ടാക്കൾക്കുമായി തെരച്ചിൽ പുരോഗമിക്കുന്നുണ്ട്.
സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ കേരളം മാതൃക, കൂറുമാറിയെങ്കിൽ കലാ രാജു കൂറുമാറിയെങ്കിൽ കലാ രാജു രാജിവെക്കണമെന്ന് മുഖ്യമന്ത്രി
കുത്താട്ടുകുളം നഗരസഭയിൽ കൗൺസിലർ കലാ രാജുവിനെ തട്ടിക്കൊണ്ടു പോയെന്ന ആരോപണത്തിൽ അടിയന്തര പ്രമേയമായി ചർച്ച വേണമെന്ന ആവശ്യവുമായി പ്രതിപക്ഷം നിയമസഭയിൽ രംഗത്തെത്തി. അനൂപ് ജേക്കബ് എം.എൽ.എയാണ് ആവശ്യമുന്നയിച്ചത്. എന്നാൽ സഭ നിർത്തിവെച്ച് ചർച്ച ആവശ്യമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നും സ്ത്രീ സുരക്ഷക്ക് പ്രത്യേക പ്രാധാന്യം നൽകുന്ന സംസ്ഥാനമാണ് കേരളമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കലാ രാജുവിനെ സ്വാധീനിക്കാൻ യു.ഡി.എഫ് ശ്രമിച്ചെന്നും കൂറുമാറിയെങ്കിൽ അവർ രാജിവെക്കേണ്ടതല്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു. സംഭവത്തിൽ