കഠിനം കുളത്ത് യുവതിയെ കഴുത്തിൽ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. വെഞ്ഞാറമൂട് സ്വദേശി ആതിരയെയാണ് (30) ഇന്ന് രാവിലെ പതിനൊന്നരയോടെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ആതിരയുടെ ഭർത്താവ് വീടിനടുത്തുള്ള ക്ഷേത്രത്തിലെ പൂജാരിയാണ്. ഇയാൾ ക്ഷേത്രത്തിൽ നിന്ന് തിരികെ എത്തിയപ്പോഴാണ് മരിച്ചനിലയിൽ ആതിരയെ കണ്ടത്. ഉടൻ തന്നെ ഭർത്താവ് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട കൊച്ചി സ്വദേശിയായ യുവാവുമായി ആതിര സൗഹൃദത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഈ യുവാവിനെ കഴിഞ്ഞ രണ്ട് ദിവസമായി യുവതിയുടെ വീട്ടുപരിസരത്ത് വെച്ച് കണ്ടിരുന്നതായും വിവരമുണ്ട്. കൊലപാതകത്തിന് പിന്നിൽ സുഹൃത്തായിരിക്കുമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. യുവാവിനായുള്ള തിരച്ചിൽ നടക്കുന്നുണ്ട്. ആതിരയുടെ സ്കൂട്ടറും കാണാതായിട്ടുണ്ട്. മതിൽ ചാടിയാണ് അക്രമി വീട്ടിനകത്തേക്ക് കയറിയതെന്നാണ് പോലീസ് നിഗമനം. കൊലയ്ക്കു ശേഷം യുവതിയുടെ സ്കൂട്ടറുമായാണ് അക്രമി രക്ഷപ്പെട്ടത്.

Related Posts