കണ്ണൂർ മാലൂരിൽ അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. അമ്മയെ കൊലപ്പെടുത്തി മകൻ ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലീസ് കരുതുന്നത്. നിട്ടാറമ്പ് സ്വദേശി നിർമല (62) മകനായ സുമേഷ് എന്നിവരാണ് മരിച്ചത്. കഴിഞ്ഞ രണ്ടു ദിവസമായി ഇരുവരെയും വീടിന് പുറത്ത് കണ്ടിരുന്നില്ല. ചൊവ്വാഴ്ച രാവിലെ വീട്ടിലെത്തിയ ആശാ പ്രവർത്തകരാണ് സംശയം തോന്നി പൊലീസിൽ വിവരമറിയിച്ചത്. സുമേഷിനെ കിടപ്പുമുറിയിൽ തൂങ്ങിനിൽക്കുന്ന നിലയിലാണ് കണ്ടത്തിയത്. ജനുവരി 19 മുതൽ ഇവർ താമസിക്കുന്ന വീട്ടിൽ ആളനക്കം ഉണ്ടായിരുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Posts