500 മെഗാവാട്ട് വൈദ്യുതി സംസ്ഥാനത്തിന് ലഭ്യമാക്കുന്നതിന് കേന്ദ്ര പൊതുമേഖല സ്ഥാപനമായ സോളാർ എനർജി കോർപറേഷൻ ഓഫ് ഇന്ത്യയുമായുള്ള കെ.എസ്.ഇ.ബി കരാറിന് റെഗു ലേറ്ററി കമീഷൻ്റെ അനുമതി. വൈദ്യുതി ലഭ്യതയിൽ കുറവുള്ള വൈകീട്ട് ആറിന് ശേഷമുള്ള ‘പീക്ക്’ മണിക്കൂറുകളിലുൾപ്പെടെ വൈദ്യുതി ലഭ്യമാകുന്നതാണ് കരാർ. 25 വർഷത്തേക്കാണ് സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് വലിയൊരളവിൽ ആശ്വാസമാകുന്ന ഈ കരാർ. കഴിഞ്ഞ സെപ്റ്റംബറിൽ ഒപ്പിട്ട കരാറിന് അനുമതി തേടി കെ.എസ്.ഇ. ബി റെഗുലേറ്ററി കമ്മീഷന് നൽകിയ അപേക്ഷയിൽ തെളിവെടുപ്പ് നടത്തിയാണ് അനുമതി ഉത്തരവ് നൽകിയത്. പകൽ സൗരോർജ വൈദ്യുതിയും പീക്ക് സമയത്ത് രണ്ടുമണിക്കൂർ ബാറ്ററി സ്റ്റോറേജ് സിസ്റ്റം വഴിയുള്ള വൈദ്യുതിയുമാണ് ലഭ്യമാകുക. യൂനിറ്റിന് താരതമ്യേന കുറഞ്ഞ നിരക്കായ 3.95 രൂപക്ക് വൈദ്യുതി ലഭ്യമാകും.വൈകിട്ട് മണിക്കൂറിൽ 250 മെഗാവാട്ട് എന്ന നിലയിൽ തുടർച്ചയായി രണ്ടു മണിക്കുറോ തവണകളായോ ഈ വൈദ്യുതി ഉപയോഗിക്കാനാകും. കേന്ദ്രം അനുവദിച്ച കൽക്കരി (കോൾ) ലി ങ്കേജ് ഉപയോഗിച്ച് വൈദ്യുതി ഉൽപാദിപ്പിച്ച് കേരളത്തിലെത്തിക്കുന്നതിനുള്ള കരാറാണിത്.

Related Posts