കേരളത്തിലൂടെ സർവീസ് നടത്തുന്ന രണ്ട് ട്രെയിനുകൾക്ക് ഇന്ത്യൻ റെയിൽവേ പുതുതായി കൂടുതൽ സ്റ്റോപ്പുകൾ അനുവദിച്ചു. കേന്ദ്രമന്ത്രി ജോർജ് കുര്യനാണ് പുതിയ സ്റ്റോപ്പുകളുടെ വിശദാംശങ്ങൾ പുറത്തുവിട്ടത്. നാഗർകോവിൽ ജങ്ഷൻ – കോട്ടയം എക്സ്‌പ്രസ്, നിലമ്പൂർ റോഡ് – കൊച്ചുവേളി രാജ്യറാണി എക്സ്‌പ്രസ് എന്നിവയ്ക്കാണ് പുതിയ സ്റ്റോപ്പുകൾ ലഭിച്ചത്.

നാഗർകോവിൽ ജങ്ഷൻ – കോട്ടയം എക്സ്‌പ്രസ്നു ചെറിയനാടും നിലമ്പൂർ റോഡ് – കൊച്ചുവേളി രാജ്യറാണി എക്സ്‌പ്രസിനു മാവേലിക്കരയിലുമാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പ് അനുവദിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനും ജോർജ് കുര്യൻ നന്ദി പറഞ്ഞു.

Related Posts