മാവോയിസ്റ്റ് രൂപേഷ് പതിനൊന്ന് വര്‍ഷത്തിനു ശേഷം ജാമ്യം നേടി പുറത്തിറങ്ങി. കോയമ്പത്തൂരില്‍ നിന്ന് 2015ല്‍ ആണ് രൂപേഷിനെയും ഭാര്യ ഉള്‍പ്പടെ അഞ്ച് പേരെയും അറസ്റ്റ് ചെയ്യുന്നത്. 43 കേസുകളാണ് കേരളത്തിലും തമിഴ്നാട്ടിലുമായി രൂപേഷിനുമേല്‍ ചുമത്തപ്പെട്ടത്. നിലവില്‍ 16 കേസുകളാണ് വിചാരണയിലുള്ളത്. രണ്ട് കേസുകളില്‍ ജിവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു, കൊച്ചി എന്‍ഐഎ കോടതി ശിക്ഷിച്ച വെള്ളമുണ്ട കേസില്‍ സുപ്രീം കോടതി ഇടപെടലിലൂടെയാണ് ജാമ്യം ലഭിച്ചത്.
രണ്ട് ലക്ഷം രൂപയുടെ രണ്ട് ആള് ജാമ്യവും എല്ലാ മാസവും ആദ്യ തിങ്കളാഴ്ച കളമശേരി എന്‍ഐഎ ഓഫീസില്‍ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് ജാമ്യം ലഭിച്ചത്. ജയിലിന് പുറത്ത് രൂപേഷിനെ സ്വീകരിക്കാന്‍ ഭാര്യ ഷൈനയും സഹപ്രവര്‍ത്തകരും കാത്തുനിന്നിരുന്നു. ചുവന്ന ഷാള്‍ അണിയിച്ചും മുദ്രാവാക്യം മുഴക്കിയുമാണ് രൂപേഷിനെ വരവേറ്റത്. ജയിലില്‍ വച്ച് എഴുതിയ തന്റെ പുസ്തകമായ ബന്ധിതരുടെ ഓര്മക്കുറിപ്പുകളില് പുറത്തിറക്കുന്നതിന് അനുവദിക്കാതിരുന്നതിലൂടെ ഇടതു ഭരണം അതിന്റെ അധികാര രൂപം കാണിച്ചുവെന്ന് രൂപേഷ് കുറ്റപ്പെടുത്തി.