കേരളത്തിന്റെ സമുദ്രാതിർത്തിയിൽ തീപിടിച്ച എം.വി വാൻഹായ് 503 കപ്പലിൽ നിന്ന് രക്ഷപ്പെടുത്തിയ ജീവനക്കാരെ നാവികസേന കപ്പലായ ഐ.എൻ.എസ് സുറത്തിലേക്ക് മാറ്റി. രക്ഷപ്പെട്ട 18 പേരിൽ 2 പേരുടെ നിലഗുരുതരമാണെന്നാണ് വിവരം. ഹെലിക്കോപ്റ്റർ മാർഗം ഇവരെ മംഗലാപുരത്തേക്ക് എത്തിക്കും. 4 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.
അതേസമയം, കപ്പലിലെ തീ നിയന്ത്രണ വിധേയമാക്കാനായിട്ടില്ല. കോസ്റ്റ് ഗാർഡ് ഷിപ്പുകൾക്ക് തീപിടിത്തമുണ്ടായ കപ്പലിന് അടുത്തേക്ക് അടുക്കാൻ സാധിക്കുന്നില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. കണ്ടെയ്നറുകൾ കടലിലേക്ക് വീഴുന്നുവെന്നും കപ്പൽ പൂർണമായും തകരുവാനുള്ള സാധ്യതയുണ്ടെന്നുമാണ് വിവരം.
നാവിക സേനയുടെ ഒരു കപ്പലും കോസ്റ്റ് ഗാർഡിന്റെ അഞ്ച് കപ്പലുകളും 3 ഡോണിയർ വിമാനങ്ങളും സംഭവ സ്ഥലത്തുള്ളത്. കപ്പലിലെ 620 കണ്ടെയ്നറുകളിൽ പൊട്ടിത്തെറിക്ക് കാരണമായ അപകടരമായ വസ്തുകളുള്ളത് കടുത്ത ആശങ്ക സൃഷ്ടിക്കുന്നുണ്ട്.