ലോക ഒ.ടി.ടിയിലും ഡീയെസ് ഈറേ തിയേറ്ററിലും
ദുൽഖർ സൽമാൻ നിർമ്മിച്ച് ഡൊമിനിക് അരുൺ രചനയും സംവിധാനവും നിർവഹിച്ച ലോക: ചാപ്ടർ – 1 ചന്ദ്ര ഒ.ടി.ടിയിലും ഭ്രമയുഗത്തിന് ശേഷം രാഹുൽ സദാശിവൻ രചനയും സംവിധാനവും നിർവഹിച്ച് പ്രണവ് മോഹൻലാൽ കേന്ദ്രകഥാപാത്രമായി എത്തുന്ന ഡീയെസ് ഈറേ തിയേറ്ററിലും ഹാലോവിൻ ദിനമായ ഒക്ടോബർ 31 ന് റിലീസ് ചെയ്യും. ആത്മാക്കളുടെ ദിനമാണ് ഹാലോവിൻ ഡേ. മരിച്ചു പോയവരുടെ ആത്മാക്കൾ ഉറ്റവരെ കാണാനെത്തുന്ന ദിവസം എന്നാണ് വിശ്വാസം. ഹൊറർ സ്പർശമുള്ല ഫാൻറസി
മഴ തുടരും; സംസ്ഥാനത്ത് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. 6 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ആണ് ഇന്ന് യെല്ലോ അലർട്ട്. അറബിക്കടലിലെ തീവ്ര ന്യൂനമർദ്ദത്തിൻ്റെയും ബംഗാൾ ഉൾക്കടലിൽ ശക്തി പ്രാപിക്കുന്ന ചുഴലിക്കാറ്റിൻ്റെയും സ്വാധീന ഫലമായാണ് നിലവിലെ മഴ. ഇടി മിന്നലിനും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഈ മാസം 28 വരെ
ടണൽ റോഡ് പദ്ധതിയെ ചോദ്യം ചെയ്ത് പൊതുതാൽപ്പര്യ ഹർജി; ലാൽബാഗ് പാറയ്ക്ക് ഗുരുതര ഭീഷണി
ബെംഗളൂരുവിലെ ലാൽബാഗ് റോക്കിലെ നിർദ്ദിഷ്ട ടണൽ റോഡ് പദ്ധതിയെ ചോദ്യം ചെയ്ത് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിൽ (പിഐഎൽ) നടൻ പ്രകാശ് ബെലവാഡിയെ പ്രതിനിധീകരിച്ച് ഭാരതീയ ജനതാ പാർട്ടി (ബിജെപി) എംപിയും അഭിഭാഷകനുമായ തേജസ്വി സൂര്യ ശനിയാഴ്ച കർണാടക ഹൈക്കോടതിയിൽ ഹാജരായി. പദ്ധതിക്ക് ബെംഗളൂരു മെട്രോപൊളിറ്റൻ ലാൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുമായി (ബിഎംഎൽടിഎ) കൂടിയാലോചന നടത്താത്തതും പരിസ്ഥിതി ആഘാത വിലയിരുത്തൽ (ഇഐഎ) ഇല്ലാത്തതും ഹർജിയിൽ ചോദ്യം ചെയ്യുന്നു. വിശദമായ പദ്ധതി റിപ്പോർട്ടിനെകുറിച്ച് (ഡിപിആർ),
ഹൊസൂർ കൈരളി സമാജം ഓണാഘോഷം ‘ഓണനിലാവ്’ ഇന്ന്
ബെംഗളൂരു ഹൊസൂർ കൈരളി സമാജം ഓണാഘോഷം ‘ഓണനിലാവ് 2025 വൈവിധ്യമാർന്ന പരിപാടികളോടെ ഇന്ന് ഹോട്ടൽ ഹിൽസ് ഓഡിറ്റോറിയത്തിൽ നടക്കും. അത്തപ്പൂക്കളമത്സരത്തോടെ ആഘോഷം ആരംഭിക്കും. മുതിർന്നവരുടെയും കുട്ടികളുടെയും കലാപരിപാടികൾ, ഓണസദ്യ, തിരുവാതിരക്കളി, സാംസ്‌കാരിക സമ്മേളനം, രാഗമാലിക, ഹാസ്യപരിപാടി, കൈപ്പട്ടൂർ കലാവേദിയുടെ ഫ്യൂഷൻ മെഗാഷോ, നാടൻപാട്ടും നാടൻകലാരൂപങ്ങളും ചേർത്തിണക്കിക്കൊണ്ടുള്ള കൊച്ചിൻ പാണ്ഡവാസിൻ്റെ മെഗാഷോ തുടങ്ങിയ പരിപാടികൾ അരങ്ങേറും. സാംസ്കാരികസമ്മേളനത്തിൽ കൃഷ്‌ണഗിരി എംപി കെ. ഗോപിനാഥ്, ഹൊസൂർ എംഎൽഎ വൈ. പ്രകാശ്, ഹൊസൂർ മേയർ
നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ്; കർണാടകയിൽ 1462 ആശുപത്രികളിൽ കാഷ്‌ലെസ് ചികിത്സ
നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസിൽ ചേരുന്നവർക്ക് കർണാടകയിൽ 1462 ആശുപത്രികളിൽ കാഷ്‌ലെസ് ചികിത്സ സൗകര്യം ലഭിക്കും. ബെംഗളൂരുവിലെ ആശുപത്രികളാണ് ഇതിൽ ഭൂരിഭാഗവും. രാജ്യത്ത് ആകെ 16167 ആശുപത്രികളിലാണ് നോർക്ക കെയർ പ്രകാരം കാഷ്‌ലെസ് ചികിത്സ ലഭിക്കുക. ആശുപത്രികളുടെ എണ്ണത്തിൽ മൂന്നാംസ്ഥാനം കർണാടകത്തിനാണ്. എറ്റവും കൂടുതൽ മഹാരാഷ്ട്രയിലാണ് – 2,761 ആശുപത്രികൾ. തമിഴ്‌നാട്ടിൽ 1612 ആശുപത്രികളിൽ പണംനൽകാതെ തന്നെ ചികിത്സ ലഭിക്കും. വിദേശത്തുള്ളവർ അടക്കമുള്ള പ്രവാസി മലയാളികൾക്കുവേണ്ടി നോർക്ക മുഖേനെ നടപ്പാക്കുന്ന
സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനത്ത് അഞ്ചുവർഷം പൂർത്തിയാക്കും: യതീന്ദ്ര
സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനത്ത് അഞ്ചുവർഷം പൂർത്തിയാക്കുമെന്ന് മകനും കോൺഗ്രസ് എംഎൽഎസിയുമായ യതീന്ദ്ര. നിലവിലെ സാഹചര്യത്തിൽ തൻ്റെ പിതാവ് അഞ്ചുവർഷവും മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമെന്നും അധികാരമാറ്റം സംബന്ധിച്ച് ഒന്നും പറയാനില്ലെന്നും യതീന്ദ്ര പറഞ്ഞു. എന്നാൽ പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളിയാണ് സിദ്ധരാമയ്യക്ക് ഏറ്റവും അനുയോജ്യനായ പിൻഗാമിയെന്ന് യതീന്ദ്ര കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സതീഷ് ജാർക്കിഹോളിയുടെ സ്ഥലമായ ബെളഗാവിയിൽ നടന്ന പരിപാടിയിൽ പ്രസംഗിക്കുമ്പോഴായിരുന്നു യതീന്ദ്രയുടെ വിവാദ പരാമർശം.അധികാരമാറ്റം സംബന്ധിച്ച് പരസ്യപ്രതികരണം കോൺഗ്രസ് പാർട്ടി
വനിത ഏകദിന ലോകകപ്പിൽ ഇന്ത്യ-ആസ്ട്രേലിയ സെമി ഫൈനൽ
വനിത ഏകദിന ലോകകപ്പിൽ ഇന്ത്യ-ആസ്ട്രേലിയ സെമി ഫൈനൽ. 13 പോയൻ്റോടെ നിലവിലെ പാമ്പ്യന്മാർ ഗ്രൂപ്പിൽ ഒന്നാംസ്ഥാനത്ത് എത്തിയതോടെയാണ് നാലാംസ്ഥാനക്കാരായ ഇന്ത്യക്ക് കരുത്തരായ എതിരാളികളെ ലഭിച്ചത്. ഒക്ടോബർ 30ന് നവി മുംബൈ ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിലാണ് ഇന്ത്യ-ആസ്ട്രേലിയ സെമി. 29ന് ഗുവാഹതിയിൽ നടക്കുന്ന ആദ്യ സെമിയിൽ ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിനെ ഏറ്റുമുട്ടും. നവി മുംബൈയിൽ ഇന്ന് നടക്കുന്ന ഇന്ത്യ – ബംഗ്ലാദേശ് മത്സരത്തോടെ ലീഗ് റൗണ്ട് പൂർത്തിയാവും. ഇന്നത്തെ കളിയിൽ ഇന്ത്യ ജയിച്ചാലും
തുരങ്ക റോഡുകള്‍ക്ക് കുരുക്ക്; കർണാടക സര്‍ക്കാരില്‍നിന്ന് ഹൈക്കോടതി വിശദീകരണം തേടി
ബെംഗളൂരു നഗരത്തിലെ ട്രാഫിക് കുരുക്ക് അഴിക്കാന്‍ നടപ്പാക്കുന്ന തുരങ്ക റോഡുകള്‍ക്ക് കുരുക്ക്. പദ്ധതി ലാല്‍ബാഗിലെ മരങ്ങള്‍ക്ക് ഭീഷണിയാണ് എന്ന ഹര്‍ജിയില്‍ ഹൈക്കോടതി ഇടപെടല്‍ ഉണ്ടായിരിക്കുന്നു. കർണാടക സര്‍ക്കാരില്‍ നിന്ന് വിശദീകരണം ചോദിച്ചിരിക്കുകയാണ് കോടതി. ചൊവ്വാഴ്ച പ്രതികരണം അറിയിക്കണം. കെആര്‍ പുര മുതല്‍ മൈസൂരു റോഡ് വരെയും ഹെബ്ബാല്‍ ജങ്ഷന്‍ മുതല്‍ സില്‍ക്ക് ബോര്‍ഡ് വരെയും രണ്ട് ആറുവരി തുരങ്ക പാതകളാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയിടുന്നത്. തുരങ്കം നിര്‍മിക്കുന്നതിന് ആവശ്യമായ മെഷീനുകള്‍
അടിമാലിയിൽ മണ്ണിടിച്ചിൽ, രാത്രി മുഴുവൻ നീണ്ട രക്ഷാപ്രവർത്തനം, ഭർത്താവ് മരിച്ചു, ഭാര്യ ഗുരുതരാവസ്ഥയിൽ
കൊച്ചി–ധനുഷ്കോടി ദേശീയപാതയിലെ അടിമാലി ലക്ഷം വീട് കോളനി ഭാഗത്ത് രാത്രിയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചു. വീടിൻ്റെ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയ ദമ്പതികളിൽ ഭർത്താവ് ബിജു ആണ് മരണപ്പെട്ടത്. ഭാര്യ സന്ധ്യയെ രക്ഷാപ്രവർത്തകർ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. നാട്ടുകാരും അഗ്നിശമനസേനയും ചേർന്ന് അഞ്ച് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ബിജുവിനെയും സന്ധ്യയെയും പുറത്തെടുത്തത്. ആദ്യം സന്ധ്യയെ രക്ഷപ്പെടുത്താനായി. അവരെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയ ശേഷം, അവിടെയുണ്ടായ പരിശോധനയ്ക്ക് പിന്നാലെ ആലുവ രാജഗിരി
ശബരിമലക്കൊള്ള; പോറ്റിയുടെ വീട്ടിൽ നിന്ന് സ്വർണം പിടിച്ചെടുത്തു
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ നിർണായക കണ്ടെത്തൽ. ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ശ്രീറാംപുരയിലെ വീട്ടിൽ നിന്ന് 176 ഗ്രാം സ്വർണാഭരണങ്ങൾ പിടിച്ചെടുത്തെന്ന് പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി. ഭൂമി ഇടപാട് രേഖകളും പിടിച്ചെടുത്തതായാണ് ലഭിക്കുന്ന വിവരങ്ങൾ. പിടിച്ചെടുത്ത സ്വർണാഭരണങ്ങൾ പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിൽ വിശദമായി പരിശോധിക്കുകയാണ്. കേരളത്തിൽ നിരവധി ഭൂമി ഇടപാടുകൾ ഉണ്ണിക്കൃഷ്ണൻ പോറ്റി നടത്തിയിരുന്നു. ഇതിന് സമാനമായി ബംഗളൂരുവിലും ഇയാൾ ഭൂമി ഇടപാടുകൾ നടത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച രേഖകളും