വനിത ഏകദിന ലോകകപ്പിൽ ഇന്ത്യ-ആസ്ട്രേലിയ സെമി ഫൈനൽ. 13 പോയൻ്റോടെ നിലവിലെ പാമ്പ്യന്മാർ ഗ്രൂപ്പിൽ ഒന്നാംസ്ഥാനത്ത് എത്തിയതോടെയാണ് നാലാംസ്ഥാനക്കാരായ ഇന്ത്യക്ക് കരുത്തരായ എതിരാളികളെ ലഭിച്ചത്. ഒക്ടോബർ 30ന് നവി മുംബൈ ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിലാണ് ഇന്ത്യ-ആസ്ട്രേലിയ സെമി. 29ന് ഗുവാഹതിയിൽ നടക്കുന്ന ആദ്യ സെമിയിൽ ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിനെ ഏറ്റുമുട്ടും.

നവി മുംബൈയിൽ ഇന്ന് നടക്കുന്ന ഇന്ത്യ – ബംഗ്ലാദേശ് മത്സരത്തോടെ ലീഗ് റൗണ്ട് പൂർത്തിയാവും. ഇന്നത്തെ കളിയിൽ ഇന്ത്യ ജയിച്ചാലും തോറ്റാലും നാലാം സ്ഥാനത്തുതന്നെ തുടരും. നിലവിൽ ആറ് പോയൻറാണ് ഇന്ത്യക്കുള്ളത്, ദക്ഷിണാഫ്രിക്ക (10) രണ്ടും ഇംഗ്ലണ്ട് (9) മൂന്നും സ്ഥാനങ്ങളിലാണ്. വൈകിട്ട് മൂന്നു മുതലാണ് ഇന്ത്യ-ബംഗ്ലാദേശ് മത്സരം. രാവിലെ 11ന് വിശാഖപട്ടണത്ത് ആരംഭിക്കുന്ന മറ്റൊരു മത്സരത്തിൽ ഇംഗ്ലണ്ടും ന്യൂസിലൻഡും ഏറ്റുമുട്ടും.

Related Posts