സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനത്ത് അഞ്ചുവർഷം പൂർത്തിയാക്കുമെന്ന് മകനും കോൺഗ്രസ് എംഎൽഎസിയുമായ യതീന്ദ്ര. നിലവിലെ സാഹചര്യത്തിൽ തൻ്റെ പിതാവ് അഞ്ചുവർഷവും മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമെന്നും അധികാരമാറ്റം സംബന്ധിച്ച് ഒന്നും പറയാനില്ലെന്നും യതീന്ദ്ര പറഞ്ഞു.

എന്നാൽ പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളിയാണ് സിദ്ധരാമയ്യക്ക് ഏറ്റവും അനുയോജ്യനായ പിൻഗാമിയെന്ന് യതീന്ദ്ര കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സതീഷ് ജാർക്കിഹോളിയുടെ സ്ഥലമായ ബെളഗാവിയിൽ നടന്ന പരിപാടിയിൽ പ്രസംഗിക്കുമ്പോഴായിരുന്നു യതീന്ദ്രയുടെ വിവാദ പരാമർശം.
അധികാരമാറ്റം സംബന്ധിച്ച് പരസ്യപ്രതികരണം കോൺഗ്രസ് പാർട്ടി ദേശീയ നേതൃത്വം വിലക്കിയിരുന്നു. ഇത് ലംഘിച്ചതിന് യതീന്ദ്രയുടെ പേരിൽ നടപടിയെടുക്കാൻ കെപിപിസി നേതൃത്വം ഒരുങ്ങുകയാണ്. കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചാൽ വിശദീകരണം നൽകുമെന്ന് യതീന്ദ്ര പറഞ്ഞു.

Related Posts