കാഞ്ഞിരപ്പള്ളിയിൽ അച്ഛനേയും മകനേയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കാഞ്ഞിരപ്പള്ളിയിൽ അച്ഛനേയും മകനേയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വീട്ടിനുള്ളിലെ രണ്ടുമുറികളിലായാണ് രണ്ട് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. മാക്കൽ തങ്കച്ചൻ (63), മകൻ അഖിൽ (29) എന്നിവരാണ് മരിച്ചത്. ഇവർ രണ്ടുപേർ മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. അയൽവാസികളാണ് സംഭവം പൊലീസിൽ അറിയിച്ചത്. തുടർന്ന് പൊൻകുന്നം പൊലീസ് സ്ഥലത്തെത്തി മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ദുരൂഹതകളില്ലെന്ന് പൊലീസ് അറിയിച്ചു.
സി എച്ച് മുഹമ്മദ് കോയ നാഷണൽ പൊളിറ്റിക്കൽ സിമ്പോസിയം ഇന്ന്
സി എച്ച്ൻ്റെ ലോകം, എന്ന വിഷയത്തിൽ ഒക്ടോബർ 25 ശനിയാഴ്ച ബാംഗ്ലൂരിൽ വെച്ച് നടത്തപ്പെടുന്ന നാഷണൽ പൊളിറ്റിക്കൽ സിമ്പോസിയത്തിന് അന്തിമ രൂപമായി. ഇന്ന് രാത്രി 9.00 മണി മുതൽ 12 മണി വരെ നീണ്ടു നിൽക്കുന്ന സിമ്പോസിയത്തിൽ സി എച്ച് ൻ്റെ ഐതിഹാസികമായ ജീവ ചരിത്രം, സി എച്ച് ഉയർത്തിപ്പിടിച്ച വിവിധ സാമൂഹിക വിഷയങ്ങൾ എന്നിവ ചർച്ച ചെയ്യും. കർണാടക മൈനോരിറ്റി കൾച്ചറൽ സെന്റർ ബാംഗ്ലൂരിന് കീഴിൽ നടക്കുന്ന ഈ
രണ്ട് ഓസ്ട്രേലിയൻ വനിതാക്രിക്കറ്റ് താരങ്ങളെ ബൈക്കിൽ പിന്തുടർന്ന് ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ചയാൾ പിടിയിൽ
ഐസിസി വനിതാ ലോകകപ്പിനെത്തിയ രണ്ട് വനിതാക്രിക്കറ്റ് താരങ്ങൾക്ക് നേരെ ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇൻഡോർ ഖജ്റാന റോഡിന് സമീപം വ്യാഴാഴ്ചയാണ് സംഭവം. പ്രതിയായ അഖീൽ ഖാനെ വെളിയാഴ്ച പൊലീസ് പിടികൂടി. സംഭവം കണ്ടയാൾ അഖീൽ ഖാൻ്റെ ബൈക്ക് നമ്പർ കുറിച്ചെടുത്തിരുന്നു. ഇതാണ് പ്രതിയെ കണ്ടെത്താൻ നിർണായകമായത്. ഓസ്ട്രേലിയൻ വനിതാ താരങ്ങൾ റാഡിസൺ ബ്ലൂ ഹോട്ടലിലായിരുന്നു താമസം. രണ്ട് ക്രിക്കറ്റ് താരങ്ങൾ ഒരു കഫേ സന്ദർശിച്ച്
കോലി-രോഹിത് കൂടുകെട്ടിൽ ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് ജയം
ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ഇന്ന് നടന്ന മത്സരത്തിൽ ഒൻപത് വിക്കറ്റിനാണ് ഗില്ലും സംഘവും വിജയിച്ചത്. ഓസ്ട്രേലിയ ഉയർത്തിയ 237 റൺസ് പിന്തുടർന്ന ഇന്ത്യ 69 പന്ത് ബാക്കിനിൽക്കെ വിജയത്തിലെത്തി.രോഹിത് ശര്‍മയുടെ അപരാജിത സെഞ്ചുറിയുടെയും വിരാട് കോലിയുടെ അപരാജിത അര്‍ധസെഞ്ചുറിയുടെയും മികവിലാണ് ആശ്വസ ജയം സ്വന്തമാക്കിയത്. രോഹിത് 125പന്തില്‍ 121 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ കോലി 81 പന്തില്‍ 74 റണ്‍സെടുത്ത് വിജയത്തില്‍ രോഹിത്തിന്
കുര്‍ണൂലില്‍ ബസിന് തീപിടിച്ച സംഭവം, അപകടമുണ്ടാക്കിയ ബൈക്ക് യാത്രികന്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തല്‍
ആന്ധ്രാപ്രദേശിലെ കുര്‍ണൂലില്‍ ബസിന് തീപിടിച്ച് 20 പേര്‍ മരിച്ച സംഭവത്തില്‍ അപകടമുണ്ടാക്കിയ ബൈക്ക് യാത്രികന്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തല്‍. അപകടത്തിന് തൊട്ടുമുന്‍പ് ഇയാള്‍ ബൈക്കില്‍ സഞ്ചരിച്ചിരുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. അപകടത്തിന് മുന്‍പ് ബൈക്കോടിച്ചിരുന്ന യുവാവും മറ്റൊരാളും ഒരു പെട്രോള്‍ പമ്പിലെത്തിയിരുന്നു. ഇവിടെ എത്തിയപ്പോള്‍ ഇരുവരും മദ്യലഹരിയിലായിരുന്നു. തുടര്‍ന്ന് യുവാവ് പമ്പില്‍ അല്പസമയം ചിലവഴിച്ചശേഷം ബൈക്കുമായി പോയി. ഈ സമയം ബൈക്കിൻ്റെ നിയന്ത്രണംനഷ്ടമായി വീഴാന്‍ പോകുന്നതും പമ്പിലെ സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്.
മൈസൂരു ഗുണ്ടൽപേട്ടിന് സമീപം കാർ അപകടത്തിൽപ്പെട്ട് രണ്ട് മലയാളികൾ മരിച്ചു
മൈസൂരു ഗുണ്ടൽപേട്ടിന് സമീപം ബേഗൂരിൽ കാർ അപകടത്തിൽപ്പെട്ട് രണ്ട് പേർ മരിച്ചു. മരിച്ച രണ്ടുപേരും മലയാളികളാണ്. മടക്കിമല സ്വദേശി കരിഞ്ചേരി ബഷീർ (52), ജസീറ (24) എന്നിവരാണ് മരിച്ചത്. കാറും ലോറിയും കൂടിയിടിച്ചാണ് അപകടം ഉണ്ടായത്. വിദേശ യാത്ര കഴിഞ്ഞു ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് നാട്ടിലേക്ക് മടങ്ങവേ ആണ് അപകടം സംഭവിച്ചത്. ഇരുവരുടെയും മൃതദേഹം ഗുണ്ടൽപേട്ട് ആശുപത്രിയിലേക്ക് മാറ്റി. കാറിലുണ്ടായിരുന്ന ജസീറയുടെ ഭർത്താവ് ഷാഫി, ബഷീറിൻ്റെ ഭാര്യ നസീമ, ജസീറയുടെ
മൂന്നാം ഏകദിനം; ഇന്ത്യക്ക് 237 റണ്‍സ് വിജയലക്ഷ്യം
ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് 237റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 46.4 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സിന് ഓള്‍ ഔട്ടായി. 56 റണ്‍സെടുത്ത മാറ്റ് റെൻഷാ ആണ് ഓസീസിന്‍റെ ടോപ് സ്കോറര്‍. ഓസീസിനായി ക്യാപ്റ്റൻ മിച്ചല്‍ മാര്‍ഷ് 41ഉം ട്രാവിസ് ഹെഡ് 29ഉം റണ്‍സെടുത്തു. 34-ാം ഓവറില്‍ 183-3 എന്ന മികച്ച നിലയിലായിരുന്ന ഓസീസിന്‍റെ അവസാന ഏഴ് വിക്കറ്റുകള്‍ 53 റൺസിനിടെ
വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു, സംഗീത സംവിധായകന്‍ സച്ചിന്‍ സങ്‌വിയെ അറസ്റ്റ് ചെയ്തു
ആല്‍ബത്തില്‍ അവസരം നല്‍കാം എന്നും വിവാഹം ചെയ്യാമെന്നും വാഗ്ദാനം ചെയ്ത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സംഗീത സംവിധായകനും ഗായകനുമായ സച്ചിന്‍ സങ്‌വി അറസ്റ്റിൽ ആയി. ഒക്ടോബര്‍ 23 വ്യാഴാഴ്ച ആണ് അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തില്‍ വിട്ടയയ്ക്കുകയും ചെയ്തു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് പരാതിക്കാരിയും സച്ചിനും പരിചയപ്പെട്ടത്. സച്ചിനാണ് ആദ്യം സന്ദേശം അയച്ചത്. പിന്നീട് പെണ്‍കുട്ടിയുമായി ബന്ധം സ്ഥാപിച്ച സച്ചിന്‍ തൻ്റെ വരാനിരിക്കുന്ന സംഗീത ആല്‍ബത്തില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്‍കി.
തൃശ്ശൂരില്‍ വന്‍ കവര്‍ച്ച; 75 ലക്ഷം രൂപ തട്ടിയെടുത്തു
തൃശൂർ മണ്ണുത്തി ബൈപ്പാസ് ജങ്ഷന് സമീപം കാറിലെത്തിയ സംഘം എടപ്പാൾ സ്വദേശി മുബാറക്കിൻ്റെ 75 ലക്ഷം രൂപയടങ്ങിയ ബാഗ് തട്ടിയെടുത്തു. ഇന്ന് പുലർച്ചെ 04.30-നാണ് സംഭവം. ബെംഗളൂരുവിൽ നിന്നുള്ള സ്വകാര്യബസിലാണ് മുബാറക്ക് തൃശ്ശൂർ മണ്ണുത്തിയിലെത്തിയത്. ബസ്സിറങ്ങിയശേഷം മുബാറക്ക് സമീപത്തെ ചായക്കടയിലേക്ക് കയറി. ഈ സമയം കാറിലെത്തിയ അഞ്ചംഗസംഘം ബലപ്രയോഗത്തിലൂടെ പണമടങ്ങിയ ബാഗുമായി കൈക്കലാക്കി കടന്നുകളയുകയുമായിരുന്നു. പണം തട്ടിയെടുത്തവർ എത്തിയ കാറിൻ്റെ മുൻഭാഗത്തും പിൻഭാഗത്തും രേഖപ്പെടുത്തിയിരിക്കുന്ന നമ്പറുകൾ വ്യത്യസ്‌തമാണെന്നും മൊഴി നൽകിയിട്ടുണ്ട്.
വിജയ് ഉടൻ കരൂരിലേക്കില്ല, മരിച്ചവരുടെ കുടുംബങ്ങളെ ചെന്നൈയിലെത്തിക്കും
ടിവികെ അധ്യക്ഷൻ വിജയ് ഉടൻ കരൂരിലേക്കില്ലെന്ന് വിവരം. കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ ചെന്നൈയിൽ എത്തിക്കാനാണ് തീരുമാനം. അടുത്താഴ്ച മഹാബലിപുരത്ത് എല്ലാവരെയും വിജയ് ഒന്നിച്ചുകാണുമെന്നും ടിവികെ വൃത്തങ്ങൾ അറിയിച്ചു. ടിവികെ നേതാക്കൾ ദുരന്തബാധിതരുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചു. ചെന്നൈയിലേക്ക് വരാമെന്ന് ഭൂരിഭാഗം കുടുംബങ്ങളും സമ്മതിച്ചെന്ന് സൂചനയാണ് പുറത്തുവരുന്നത്. കരൂരിൽ ടിവികെയ്ക്ക് ഹാൾ ലഭിച്ചില്ലെന്ന വിവരവും പുറത്തുവരുന്നുണ്ട്. രണ്ട് കല്യാണമണ്ഡപങ്ങളുടെ ഉടമകൾ വാക്ക് പറഞ്ഞതിനുശേഷം പിന്മാറി. ഡിഎംകെയുടെ സമ്മർദം കാരണമാണ് ഈ നടപടിയെന്ന്