സ്വകാര്യ കോളജ് വിദ്യാർഥിയെ കാണാതായതായി പരാതി
Karnataka
1 min read
6.8k

സ്വകാര്യ കോളജ് വിദ്യാർഥിയെ കാണാതായതായി പരാതി

നവംബർ 17, 2025
0

മംഗളൂരു ഉള്ളാൾ ദേരളക്കട്ടെയിലെ സ്വകാര്യ കോളജ് വിദ്യാർഥിയെ കാണാതായതായി പരാതി. ഉള്ളാൾ – പാലക്കാട് സ്വദേശികളായ റാബിയയുടെയും അബുബക്കറിൻ്റെയും മകൻ മാലിക് അബൂബക്കറിനെയാണ് കാണാതായത്. പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. മാലിക്കിൻ്റെ മാത്യസഹോദരനായ അസ്‌മൽ ടി.എ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത് ബി.എൻ.വൈ.എസ് പഠനം നടത്തിക്കൊണ്ടിരുന്ന അദ്ദേഹം അബ്ദുൾ ഷെറീഫിൻ്റെ ഉടമസ്ഥതയിലുള്ള പി.ജി ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. നവംബർ 13ന് രാത്രി അത്താഴത്തിന് പുറത്ത് പോകുന്നുവെന്ന്

Continue Reading
കർണാടക നിയമസഭയുടെ ശൈത്യകാല സമ്മേളനം ഡിസംബർ 8 മുതൽ
Karnataka
0 min read
6.7k

കർണാടക നിയമസഭയുടെ ശൈത്യകാല സമ്മേളനം ഡിസംബർ 8 മുതൽ

നവംബർ 17, 2025
0

കർണാടക നിയമസഭയുടെ ശൈത്യകാല സമ്മേളനം ഡിസംബർ എട്ട് മുതൽ 10 ദിവസം ബെലഗാവി സുവർണ വിധാൻ സൗധയിൽ നടക്കും. മൂന്ന് മന്ത്രിസഭ ഉപസമിതികൾ സമർപ്പിക്കുന്ന മൂന്ന് റിപ്പോർട്ടുകളാവും സമ്മേളനത്തിൽ മുഖ്യചർച്ച. ആറ് മാസത്തിലേറെയായി റിപ്പോർട്ട് സമർപ്പിക്കാത്ത ഉപസമിതികളോട് എത്രയുംവേഗം സമർപ്പിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ നിർദേശം നൽകി.

Continue Reading
ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും
Kerala
0 min read
7.2k

ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും

നവംബർ 17, 2025
0

ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും. നിതീഷിന് പുറമെ ബിജെപി യിൽനിന്ന് 16 പേരും ജെഡിയുവില്‍ നിന്ന് 14 പേരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. പട്‌ന ഗാന്ധി മൈതാനത്താണ് സത്യപ്രതിജ്ഞ. ചിരാഗ് പാസ്വാൻ്റെ പാര്‍ട്ടിക്ക് മൂന്ന് മന്ത്രിസ്ഥാനവും. മറ്റ് സഖ്യകക്ഷികള്‍ക്ക് ഓരോ മന്ത്രി സ്ഥാനവും ലഭിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പടെ പ്രമുഖ നേതാക്കള്‍ സത്യപ്രതിജ്ഞാ ചടങ്ങിന് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് പത്താംതവണയാണ് നിതീഷ് കുമാര്‍ ബിഹാറിൻ്റെ

Continue Reading
ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസ് ടാങ്കറുമായി കൂട്ടിയിടിച്ചു; 40 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം
World
0 min read
6.8k

ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസ് ടാങ്കറുമായി കൂട്ടിയിടിച്ചു; 40 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

നവംബർ 17, 2025
0

മക്ക മദീനയിൽ ഉംറ ബസ്, ടാങ്കറുമായി കൂട്ടിയിടിച്ച് കത്തി നാൽപതോളം പേർ മരിച്ചതായി റിപ്പോർട്ട്. മക്കയിൽ നിന്നും പുറപ്പെട്ട ഉംറ ബസാണ് അപകടത്തിൽപെട്ടത്. മക്കയിലെ തീർഥാടനം പൂർത്തിയാക്കി മദീനയിലേക്ക് പോകുന്ന വഴിയാണ് അപകടം നടന്നത്. ബദ്റിനും മദീനക്കും ഇടയിൽ മുഫറഹാത്ത് എന്ന സ്ഥലത്ത് വെച്ചാണ് അപകടം നടന്നത്. ഹൈദരാബാദ് സ്വദേശികളായ 43 പേരാണ് ബസിലുണ്ടായിരുന്നത്. മരിച്ചവരിൽ 20 പേർ സ്ത്രീകളും 11 പേർ കുട്ടികളുമാണെന്നാണ് വിവരം. ഒരാൾ മാത്രം രക്ഷപ്പെട്ടതായി

Continue Reading
വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കിയ നടപടി; ഹൈക്കോടതിയെ സമീപിച്ച് വൈഷ്‌ണ സുരേഷ്
Kerala
0 min read
7.2k

വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കിയ നടപടി; ഹൈക്കോടതിയെ സമീപിച്ച് വൈഷ്‌ണ സുരേഷ്

നവംബർ 17, 2025
0

വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കിയ നടപടിയിൽ ഹൈക്കോടതിയെ സമീപിച്ച് തിരുവനന്തപുരം കോർപ്പറേഷനിലെ കോൺഗ്രസ് സ്ഥാനാർഥി വൈഷ്‌ണ സുരേഷ്. പേര് വെട്ടിയ നടപടി റദാക്കണമെന്നാണ് ആവശ്യം പിഴവുണ്ടായത് വോട്ടർ പട്ടികയിലാണെന്നും ഇത് തിരുത്തണമെന്നുമാണ് വാദം. സംഭവത്തിൽ ജില്ലാ കളക്‌ടർക്കും അപ്പിൽ നൽകിയിട്ടുണ്ട്. മുട്ടട വാർഡിലെ സ്ഥാനാർഥിയാണ് വൈഷ്‌ണ സുരേഷ്. പട്ടിക വൈകിപ്പിച്ചത് സ്ഥാനാർഥിത്വം അനിശ്ചിതത്വത്തിലാക്കാനെന്ന് ശനിയാഴ്‌ച തന്നെ യുഡിഎഫ് ആരോപിച്ചിരുന്നു. വൈഷ്‌ണ സുരേഷ് സപ്ലിമെൻ്ററി വോട്ടർ പട്ടികയിൽ നിന്ന് പുറത്തായ

Continue Reading
സിദ്ധരാമയ്യയും ഡി.കെ.ശിവകുമാറും ഡൽഹിയിൽ; മന്ത്രിസഭാ പുനഃസംഘടനയ്ക്ക് സാധ്യത
Karnataka
0 min read
6.8k

സിദ്ധരാമയ്യയും ഡി.കെ.ശിവകുമാറും ഡൽഹിയിൽ; മന്ത്രിസഭാ പുനഃസംഘടനയ്ക്ക് സാധ്യത

നവംബർ 17, 2025
0

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിൻ്റെയും ഡൽഹി സന്ദർശനത്തോടെ കർണാടകത്തിൽ അധികാരമാറ്റച്ചർച്ച വീണ്ടും സജീവമായിരിക്കുകയാണ്. സിദ്ധരാമയ്യ കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. സംസ്ഥാനരാഷ്ട്രീയം ചർച്ചയായില്ലെന്നാണ് കൂടിക്കാഴ്‌ചയ്ക്കുശേഷം സിദ്ധരാമയ്യ പ്രതികരിച്ചത്.മുഖ്യമന്ത്രിസ്ഥാനത്ത് മാറ്റമുണ്ടായില്ലെങ്കിലും മന്ത്രിസഭാ പുനഃസംഘടനയ്ക്ക് സാധ്യതയുണ്ട്. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ഡൽഹിയിലെത്തിയത് ഈ വിഷയത്തിൽ ദേശീയ നേതൃത്വവുമായി ചർച്ചനടത്താൻ കൂടിയാണ്. ധാരണപ്രകാരം സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞ് ശിവകുമാറിനെ മുഖ്യമന്ത്രിയാക്കേണ്ടതാണ്. എന്നാൽ, അഞ്ചുവർഷവും മുഖ്യമന്ത്രിയായി തുടരുമെന്നാണ് സിദ്ധരാമയ്യ പ്രഖ്യാപിച്ചത്. അടുത്ത മുഖ്യമന്ത്രി

Continue Reading
വിദ്യാരണ്യപുര കൈരളി സമാജം പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു
Association News
1 min read
7.2k

വിദ്യാരണ്യപുര കൈരളി സമാജം പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു

നവംബർ 17, 2025
0

വിദ്യാരണ്യപുര കൈരളി സമാജത്തിൻ്റെ നേതൃത്വത്തിൽ നടത്തിയ പ്രശ്നോത്തരി മത്സരം – ‘വികാസ് ക്വിസ് ഫെസ്റ്റ്’ സമാജം ഹാളിൽ നടത്തപ്പെട്ടു. വികാസ് പ്രസിഡണ്ട് മുരളീധരൻ.കെ മത്സരം ഉദ്ഘാടനം ചെയ്തു. വികാസ് ജനറൽ സെക്രട്ടറി പി ശ്രീജേഷ് സ്വാഗതം പറഞ്ഞു. രാമൻ കുട്ടി കെ ടി, ഗോപിനാഥൻ.കെ, ബിജോയ് പിള്ള, ശശിധരൻ നായർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. ക്വിസ് മാസ്റ്റർ ശ്രീരാം വേങ്ങയിൽ മത്സരത്തിന് നേതൃത്വം നൽകി. പ്രശ്നോത്തരി മത്സരത്തിൽ എൻ.എൽ.രാജപ്പൻ –

Continue Reading
എസ്.ഐ ആർ എന്യൂമറേഷൻ സൗജന്യസഹായ സേവനവുമായി എം.എം.എ
Association News
1 min read
6.7k

എസ്.ഐ ആർ എന്യൂമറേഷൻ സൗജന്യസഹായ സേവനവുമായി എം.എം.എ

നവംബർ 17, 2025
0

ബാംഗ്ലൂർ:വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിൻ്റെ(എസ്ഐആർ) ഭാഗമായുള്ള എന്യൂമറേഷൻ ഫോറം പൂരിപ്പിക്കുന്നതിനും അനുബന്ധ കാര്യങ്ങൾക്കും പൊതുജനങ്ങളെ സഹായിക്കുന്നതിന് മലബാർ മുസ്ലിം അസോസിയേഷൻ എസ് ഐ ആർ സൗജന്യ സേവന ക്യാമ്പ് സംഘടിപ്പിക്കുന്നതായി ജനറൽ സെക്രട്ടറി ടി.സി. സിറാജ് അറിയിച്ചു. നവംബർ 22, 23 ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് മൂന്ന് മണി വരെയാണ് ക്യാമ്പ് നടക്കുന്നത്. ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള സൗകര്യവും ലഭ്യമാണ്. മൈസൂർ റോഡിലെ കർണാടക മലബാർ

Continue Reading
പ്രിൻസ്‌ടൗൺ അപ്പാർട്മെൻ്റ് നിവാസികൾക്ക് നവ്യാനുഭവമായി ശാസ്ത്രപ്രദർശനവും വാനനിരീക്ഷണവും
Association News
0 min read
7.0k

പ്രിൻസ്‌ടൗൺ അപ്പാർട്മെൻ്റ് നിവാസികൾക്ക് നവ്യാനുഭവമായി ശാസ്ത്രപ്രദർശനവും വാനനിരീക്ഷണവും

നവംബർ 17, 2025
0

ജാലഹള്ളി പ്രിൻസ്‌ടൗൺ അപ്പാർട്മെൻ്റ് നിവാസികൾക്ക് മറക്കാനാകാത്ത ശാസ്ത്രീയഅനുഭവമായി ശാസ്ത്രപ്രദർശനവും വാനനിരീക്ഷണവും. വിശ്വേശ്വര ഇൻഡസ്ട്രിയൽ ആൻഡ് ടെക്നോളജിക്കൽ മ്യൂസിയം (വിഐടിഎം.), ജനക്‌സ് യൂട്ടിലിറ്റി മാനേജ്‌മെന്റ്റ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് അപ്പാർട്ട്മെൻ്റിൽ പരിപാടി നടത്തിയത്. ഒരു പാർപ്പിട സമുച്ചയത്തിൽ വിഐടിഎം ആദ്യമായി നടത്തിയ പരിപാടിയായിരുന്നു ഇത്. കുട്ടികളും മുതിർന്നവരും കൗതുകത്തോടെയും താത്പര്യത്തോടെയും പരിപാടിയിൽ പങ്കെടുത്തു. വിദ്യാഭ്യാസ ഓഫീസർ ആർ. ഭരതൻ, ആർ. ആദിക, കെ. രമേഷ്, സഞ്ജന ആനന്ദ് എന്നിവരടങ്ങിയ ടീം വിവിധ ശാസ്ത്രപരീക്ഷണങ്ങൾ

Continue Reading
ബാംഗ്ലൂർ നഗരം സർഗ്ഗ സുരഭിലം; മലയാളി എഴുത്തുകാർ ഒരു കുടക്കീഴിൽ
Association News
1 min read
7.3k

ബാംഗ്ലൂർ നഗരം സർഗ്ഗ സുരഭിലം; മലയാളി എഴുത്തുകാർ ഒരു കുടക്കീഴിൽ

നവംബർ 17, 2025
0

നഗരത്തിലെ മലയാള എഴുത്തുകാരുടെയും സാംസ്‌കാരിക പ്രവർത്തകരുടെയും കൂട്ടായ്മയായ സർഗ്ഗസംഗമം ഈസ്റ്റ്‌ കൾച്ചറൽ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ വിജയകരമായി നടന്നു. കഴിഞ്ഞവർഷം ദൂരവാണിനഗർ കേരളസമാജത്തിൻ്റെ ജുബിലി സ്കൂളിൽ എസ്.കെ.നായർ തുടക്കം കുറിച്ച സർഗ്ഗസംഗമത്തിൻ്റെ രണ്ടാമധ്യായമാണ് ഇസിഎയിൽ ഇന്ന് അരങ്ങേറിയത്. സർഗ്ഗസംഗമം കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവായ സുധാകരൻ രാമന്തളി ഉദ്ഘാടനം ചെയ്തു. 125 എഴുത്തുകാരുടെ രചനകളടങ്ങിയ, 510 പേജുകളുള്ള ‘സുരഭിലം’ എന്ന രചനാസമാഹാരം ചടങ്ങിൽ ആലങ്കോട് ലീലാകൃഷ്‌ണൻ പ്രകാശനം ചെയ്തു. അനുരാധ

Continue Reading