വിദ്യാരണ്യപുര കൈരളി സമാജത്തിൻ്റെ നേതൃത്വത്തിൽ നടത്തിയ പ്രശ്നോത്തരി മത്സരം – ‘വികാസ് ക്വിസ് ഫെസ്റ്റ്’ സമാജം ഹാളിൽ നടത്തപ്പെട്ടു. വികാസ് പ്രസിഡണ്ട് മുരളീധരൻ.കെ മത്സരം ഉദ്ഘാടനം ചെയ്തു. വികാസ് ജനറൽ സെക്രട്ടറി പി ശ്രീജേഷ് സ്വാഗതം പറഞ്ഞു. രാമൻ കുട്ടി കെ ടി, ഗോപിനാഥൻ.കെ, ബിജോയ് പിള്ള, ശശിധരൻ നായർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. ക്വിസ് മാസ്റ്റർ ശ്രീരാം വേങ്ങയിൽ മത്സരത്തിന് നേതൃത്വം നൽകി.

പ്രശ്നോത്തരി മത്സരത്തിൽ എൻ.എൽ.രാജപ്പൻ – ദിലീപ് കുമാർ ടീം ഒന്നാം സ്ഥാനവും ബിജോയ് പിള്ള – ലക്ഷ്മി ബിജോയ് രണ്ടാം സ്ഥാനവും രമണി.ടി – അതുൽ.എസ്.നായർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വികാസ് വൈസ് പ്രസിഡണ്ട് ഡോ.ശ്രീജിത്ത് വളപ്പിൽ നന്ദി രേഖപ്പെടുത്തി.

Related Posts