മംഗളൂരു ഉള്ളാൾ ദേരളക്കട്ടെയിലെ സ്വകാര്യ കോളജ് വിദ്യാർഥിയെ കാണാതായതായി പരാതി. ഉള്ളാൾ – പാലക്കാട് സ്വദേശികളായ റാബിയയുടെയും അബുബക്കറിൻ്റെയും മകൻ മാലിക് അബൂബക്കറിനെയാണ് കാണാതായത്. പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. മാലിക്കിൻ്റെ മാത്യസഹോദരനായ അസ്‌മൽ ടി.എ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്

ബി.എൻ.വൈ.എസ് പഠനം നടത്തിക്കൊണ്ടിരുന്ന അദ്ദേഹം അബ്ദുൾ ഷെറീഫിൻ്റെ ഉടമസ്ഥതയിലുള്ള പി.ജി ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. നവംബർ 13ന് രാത്രി അത്താഴത്തിന് പുറത്ത് പോകുന്നുവെന്ന് പറഞ്ഞ് മാലിക് പിജിയിൽനിന്ന് ഇറങ്ങിപ്പോയിരുന്നു. പക്ഷേ, പിന്നീട് തിരിച്ചെത്തിയില്ല.

Related Posts