നടന് ഷൈന്‍ ടോം ചാക്കോയ്ക്കെതിരായ ലഹരിക്കേസില്‍ പോലീസിന് തിരിച്ചടി
ഷൈന്‍ ടോം ചാക്കോയ്ക്കെതിരായ ലഹരിക്കേസില്‍ പോലീസിന് തിരിച്ചടി. ഫോറൻസിക് പരിശോധനയിൽ ഷൈൻ ലഹരി ഉപയോഗിച്ചുവെന്ന് തെളിയിക്കാനായില്ല. ഇന്നലെയാണ് ഫോറൻസിക് റിപ്പോർട്ട് പുറത്തുവന്നത്. കൊച്ചിയിലെ ഹോട്ടലിൽ മുറിയെടുത്ത് ഷൈനും സുഹൃത്തും ലഹരി ഉപയോഗിച്ചുവെന്നാണ് കേസ്. ഡാൻസാഫ് പരിശോധനയ്ക്കിടെ ഷൈൻ ടോം ചാക്കോ ഹോട്ടൽ മുറിയിൽ നിന്ന് ഇറങ്ങി ഓടുകയായിരുയിരുന്നു. കഴിഞ്ഞ ഏപ്രിലിലായിരുന്നു സംഭവം.
കർണാടകയിലെ പൾസ് പോളിയോ തുള്ളി മരുന്നു വിതരണ യജ്‌ഞത്തിന് തുടക്കമായി
കർണാടകയിലെ പൾസ് പോളിയോ തുള്ളി മരുന്നു വിതരണ യജ്‌ഞത്തിന് തുടക്കമായി. ആരോഗ്യ വകുപ്പിൻ്റെ കണക്കു പ്രകാരം 60 ലക്ഷത്തോളം കുട്ടികൾക്കാണ് ഇത്തവണ തുള്ളിമരുന്നു നൽകുന്നത്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഔദ്യോഗിക വസതിയായ കാവേരിയിൽ നടന്ന ചടങ്ങിൽ പോളിയോ യജ്‌ഞം ഉദ്ഘാടനം ചെയ്തു. ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടുറാവുവും ആഭ്യന്തരമന്ത്രി ജി.പരമേശ്വരയും സന്നിഹിതരായിരുന്നു. വിജയപുര കമലാപുരയിൽ ചിന്തൻശിബിരിൽ പങ്കെടുക്കാനെത്തിയ കേന്ദ്രമന്ത്രി നിർമല സീതാരാമൻ 5 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് തുള്ളിമരുന്നു നൽകി.
ഓൺസ്റ്റേജ് ജാലഹള്ളി കരോൾദിനം ആഘോഷിച്ചു
കലാ സാംസ്‌കാരിക സംഘടനയായ ഓൺസ്റ്റേജ് ജാലഹള്ളിയുടെ നേതൃത്വത്തിൽ കരോൾ ദിനം ആഘോഷിച്ചു. ഓൺസ്റ്റേജ് ജാലഹള്ളി പ്രസിഡണ്ട് കാവിരാജിൻ്റെ അധ്യക്ഷതയിൽ നടന്ന പരിപാടി ദാസറഹള്ളി സെൻറ് ജോസഫ് & ക്ലാരെറ്റ് പുരോഹിതൻ ഫാദർ ഷിബു ജോസഫ് നന്മയുടെ ദീപം തെളിയിച്ചു. ബി.ജി.എസ്. കോളേജ് പ്രിൻസിപ്പൽ ഡോ.സുധീപ് “മാനസിക ആരോഗ്യവും മാനസിക ശുദ്ധിയും നിത്യ ജീവിതത്തിൽ“ എന്ന വിഷയത്തെ ആസ്‌പദമാക്കി മോട്ടിവേഷൻ ക്ലാസ്സ് എടുത്തു. ജെനെക്സ് യൂട്ടീലിറ്റി മാനേജ്മെന്റ് ഡയറക്ടർ ജീവൻ, ചലച്ചിത്ര
ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റിൻ്റെ ക്രിസ്മസ് ആഘോഷവും സാഹിത്യ സംവാദവും നടത്തി
ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റിൻ്റെ ക്രിസ്മസ് ആഘോഷവും സാഹിത്യ സംവാദവും ഫാ.സേവ്യർ തെക്കിനേൽ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ടി.എ.കലിസ്റ്റസ് അധ്യക്ഷത വഹിച്ചു. ഡോ. മാത്യു മാമ്പറ മുഖ്യപ്രഭാഷണം നടത്തി.ഡോ.ജോർജ് മരങ്ങോലിയുടെ ‘ഇനി ഒരിക്കൽ ‘ എന്ന ചെറുകഥാ സമാഹാരം ഡോ.മാത്യു മണിമല ഡോ. പി.എം.മാത്യുവിന് നൽകി പ്രകാശനം ചെയ്തു. ഫ്രാൻസിസ് ആൻ്റണി ITS, ജിനേഷ് അമ്പാടി, ബിജു മേനോൻ, ഡോ. പി.എ.സജി, മെറ്റി ഗ്രേസ്, സി. ഡി. ഗബ്രിയേൽ, വൽസ
വയനാട് പുൽപ്പള്ളിയിൽ ഭീതി പരത്തുന്ന നരഭോജി കടുവയ്ക്കായി നിരീക്ഷണം ശക്തം
വയനാട് പുൽപ്പള്ളിയിൽ ഭീതി പരത്തുന്ന നരഭോജി കടുവയ്ക്കായി നിരീക്ഷണം ശക്തം. എട്ട് സംഘങ്ങളായി തിരിഞ്ഞാണ് പ്രദേശത്ത് വനപാലകർ പട്രോളിങ് നടത്തുന്നത്. കടുവ വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങാൻ സാധ്യതയുള്ളതിനാൽ കനത്ത ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഇന്നലെ വൈകിട്ട് മാടപ്പള്ളിക്കുന്ന് ഉന്നതിക്ക് സമീപം വനാതിർത്തിയിലാണ് നാട്ടുകാർ കടുവയെ അവസാനം കണ്ടത്. ദേവർഗദ്ദയിലെ മാരനെ കടുവ കൊലപ്പെടുത്തിയ പ്രദേശത്തിന് ഏതാണ്ട് ഒരു കിലോമീറ്റർ അകലെയാണിത്. കർണാടക ഡാറ്റാ ബേസിലുള്ള കടുവയുടെ ദൃശ്യങ്ങളാണ് ക്യാമറ
മൈസൂരു കൊട്ടാരത്തിൽ പുഷ്‌പമേള
ബെംഗളൂരു മൈസൂരു കൊട്ടാരത്തിലെ പുഷ്പമേളയ്ക്ക് തുടക്കമായി. 31 വരെ രാവിലെ 10 മുതൽ രാത്രി 9 വരെയാണു മേള. പുഷ്പങ്ങൾ കൊണ്ട് അലങ്കരിച്ച ഇന്ത്യൻ ഭരണഘടനയുടെയും ശൃംഗേരി ശാരദാംബ ക്ഷേത്രത്തിൻ്റെയും മാതൃകകളാണ് ഈ വർ ഷത്തെ പുഷ്പമേളയുടെ ആകർഷണങ്ങൾ. ഇതോടനുബന്ധിച്ച് 25 വരെ വൈകിട്ട് 5 മുതൽ രാത്രി 9.30 വരെ കലാ, സാംസ്കാരിക പരിപാടികളും ഉണ്ടാകും.
തിരുവനന്തപുരം നഗരസഭയിലെ മേയർ തെരഞ്ഞെടുപ്പ്; എൽഡിഎഫും യുഡിഎഫും മത്സരിക്കും
തിരുവനന്തപുരം നഗരസഭയിലെ മേയർ തെരഞ്ഞെടുപ്പിൽ യുഡിഎഫും എൽഡിഎഫും മത്സരിക്കും. മത്സരിക്കാതെ മാറി നിൽക്കുന്നത് ഗുണം ചെയ്യില്ലെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തൽ. യുഡിഎഫും മേയർ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് അറിയിച്ചു. പുന്നക്കാമുഗൾ കൗൺസിലർ ആർ.പി. ശിവജി സിപിഎം സ്ഥാനാർഥി ആയിരിക്കും. ഡിസംബർ 24 ന് നടക്കുന്ന കൗൺസിലർമാരുടെ യോഗത്തിലാണ് സ്ഥാനാർഥിയെ തീരുമാനിക്കുക. തിരുവനന്തപുരം കോർപ്പറേഷനിൽ നാല് പതിറ്റാണ്ട് നീണ്ട ഇടതുഭരണം അവസാനിപ്പിച്ചാണ് ബിജെപി അധികാരത്തിലേക്കെത്തുന്നത്. ഭൂരിപക്ഷത്തിന് ഒരു സീറ്റിന്റെ കുറവ് കാര്യമാക്കുന്നില്ലെന്നും മേയര്‍
നിര്‍ണായക യുഡിഎഫ് നേതൃയോഗം ഇന്ന് കൊച്ചിയില്‍
തദ്ദേശ തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ നിര്‍ണായക യുഡിഎഫ് നേതൃയോഗം ഇന്ന് കൊച്ചിയില്‍ ചേരും. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കം യോഗത്തിൽ ചർച്ചയാകും. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യുകയും വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ പദവികൾ സംബന്ധിച്ച യുഡിഎഫ് കക്ഷികളുടെ അവകാശവാദങ്ങൾ ചർച്ച ചെയ്യുകയും ചെയ്യും. പി.വി അൻവറിന്‍റെ യുഡിഎഫ് പ്രവേശന കാര്യവും യോഗത്തിൽ ചർച്ചയായേക്കും. തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ഇതാദ്യമായാണ് യുഡിഎഫ് യോഗം ചേരുന്നത്.
ഏഴാം ക്ലാസ് വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
മലപ്പുറത്ത് ഏഴാം ക്ലാസ് വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം കൊണ്ടോട്ടി സ്വദേശി ഫാത്തിമ ഹന്ന (13) ആണ് മരിച്ചത്. കൊണ്ടോട്ടി കാന്തക്കാട് ജിയുപി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് ഫാത്തിമ ഹന്ന. മൊബൈൽ ഫോണിൽ കളിച്ചതിന് വീട്ടുകാർ ശകാരിച്ചു. ഇതിനെ തുടർന്ന് പിണങ്ങിയ കുട്ടി മുറിയിലേക്ക് പോയി മുറിയടച്ച് തൂങ്ങിമരിക്കുകയായിരുന്നു. പിന്നീട് വാതിൽ തുറന്ന് നോക്കിയപ്പോഴാണ് കുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. വീട്ടുകാർ ഉടൻ തന്നെ
സപ്ലൈകോയുടെ ക്രിസ്മസ്- പുതുവത്സര ഫെയർ; സംസ്ഥാനതല ഉദ്ഘാടനം ഇന്ന്
സപ്ലൈകോയുടെ ക്രിസ്മസ്- പുതുവത്സര ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 10 ന് പുത്തരിക്കണ്ടം നായനാര്‍ പാര്‍ക്കില്‍ മന്ത്രി ജി. ആർ. അനിൽ നിർവഹിക്കും. ജനുവരി 1 വരെയാണ് ഫെയറുകള്‍. 25 രൂപയ്ക്ക് 20 കിലോഗ്രാം അരി ഫെയറുകളില്‍ ലഭ്യമാകും. സബ്‌സിഡി ഇതര സാധനങ്ങള്‍ 500 രൂപയ്ക്ക് മുകളില്‍ വാങ്ങുന്നവര്‍ക്ക് ഒരു കിലോ ശബരി ഉപ്പ് 1 രൂപയ്ക്ക് നല്‍കും. ഇന്നു മുതല്‍ 12 ഉത്പന്നങ്ങളടങ്ങിയ പ്രത്യേക കിറ്റും ലഭ്യമാണ്.