തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യി​ലെ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫും എ​ൽ​ഡി​എ​ഫും മ​ത്സ​രി​ക്കും. മ​ത്സ​രി​ക്കാ​തെ മാ​റി നി​ൽ​ക്കു​ന്ന​ത് ഗു​ണം ചെ​യ്യി​ല്ലെ​ന്നാ​ണ് സി​പി​എ​മ്മി​ന്‍റെ വി​ല​യി​രു​ത്ത​ൽ. യു​ഡി​എ​ഫും മേ‌​യ​ർ സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​മെ​ന്ന് അ​റി​യി​ച്ചു. പു​ന്ന​ക്കാ​മു​ഗ​ൾ കൗ​ൺ​സി​ല​ർ ആ​ർ.​പി. ശി​വ​ജി സി​പി​എം സ്ഥാ​നാ​ർ​ഥി ആ​യി​രി​ക്കും. ഡിസംബർ 24 ന് ​ നടക്കുന്ന കൗ​ൺ​സി​ല​ർ​മാ​രു​ടെ യോ​ഗ​ത്തി​ലാ​ണ് സ്ഥാ​നാ​ർ​ഥി​യെ തീ​രു​മാ​നി​ക്കു​ക.

തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​നി​ൽ നാ​ല് പ​തി​റ്റാ​ണ്ട് നീ​ണ്ട ഇ​ട​തു​ഭ​ര​ണം അ​വ​സാ​നി​പ്പി​ച്ചാ​ണ് ബി​ജെ​പി അ​ധി​കാ​ര​ത്തി​ലേ​ക്കെ​ത്തു​ന്ന​ത്. ഭൂ​രി​പ​ക്ഷ​ത്തി​ന് ഒ​രു സീ​റ്റി​ന്‍റെ കു​റ​വ് കാ​ര്യ​മാ​ക്കു​ന്നി​ല്ലെ​ന്നും മേ​യ​ര്‍ പ്ര​ഖ്യാ​പ​ന​ത്തി​ലെ സ​സ്പെ​ൻ​സ് അ​ങ്ങ​നെ നി​ല​നി​ൽ​ക്ക​ട്ടെ എ​ന്നും ബി​ജെ​പി നേ​താ​ക്ക​ൾ പ​റ​ഞ്ഞു. മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ് 26നാ​ണ്. അ​ത് വ​രെ ച​ർ​ച്ച തു​ട​രും. വി.​വി.രാ​ജേ​ഷോ, ആ​ർ.ശ്രീ​ലേ​ഖ​യോ അ​തോ വേറെ ആരെങ്കിലും വ​രു​മോ എ​ന്നും തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. ര​ണ്ട് സ്വ​ത​ന്ത്ര അം​ഗ​ങ്ങ​ളു​ടെ നി​ല​പാ​ടും കോ​ര്‍​പ​റേ​ഷ​ൻ ഭ​ര​ണ​ത്തി​ൽ നി​ര്‍​ണ്ണാ​യ​ക​മാ​ണ്. സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി മ​രി​ച്ച വി​ഴി​ഞ്ഞ​ത്ത് ജ​നു​വ​രി 12​നാ​ണ് തെ​ര‍​ഞ്ഞെ​ടു​പ്പ്.

Related Posts