ഷൈന്‍ ടോം ചാക്കോയ്ക്കെതിരായ ലഹരിക്കേസില്‍ പോലീസിന് തിരിച്ചടി. ഫോറൻസിക് പരിശോധനയിൽ ഷൈൻ ലഹരി ഉപയോഗിച്ചുവെന്ന് തെളിയിക്കാനായില്ല. ഇന്നലെയാണ് ഫോറൻസിക് റിപ്പോർട്ട് പുറത്തുവന്നത്.
കൊച്ചിയിലെ ഹോട്ടലിൽ മുറിയെടുത്ത് ഷൈനും സുഹൃത്തും ലഹരി ഉപയോഗിച്ചുവെന്നാണ് കേസ്. ഡാൻസാഫ് പരിശോധനയ്ക്കിടെ ഷൈൻ ടോം ചാക്കോ ഹോട്ടൽ മുറിയിൽ നിന്ന് ഇറങ്ങി ഓടുകയായിരുയിരുന്നു. കഴിഞ്ഞ ഏപ്രിലിലായിരുന്നു സംഭവം.