ബെംഗളൂരുവിൽ 13 എലവേറ്റഡ് കോറിഡോറുകൾ പരിഗണനയിൽ
ബെംഗളൂരു സ്മാർട്ട് ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് നഗരത്തിലെ(ബി സ്മൈൽ) 13 എലിവേറ്റഡ് കോറിഡോറുകളുടെ വിശദമായ പദ്ധതി റിപ്പോർട്ടുകൾതയ്യാറാക്കിയിരിക്കുകയാണ്. അതിൽ തന്നെ അഞ്ചെണ്ണത്തിൻ്റെ ഡിപിആർ കൃത്യതാ പരിശോധനക്കായി സ്ഥാപനങ്ങളിൽ നിന്ന് ടെൻഡറുകൾ ക്ഷണിച്ചിരിക്കുകയാണ്. ബാക്കിയുള്ളവയുടെ മറ്റ് നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണ്. ബെംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ 18,204 കോടി രൂപ ചെലവിൽ 13 മേൽപ്പാലങ്ങളാണ് ബി സ്മൈൽ നിർമ്മിക്കുവാൻ ഒരുങ്ങുന്നത്. 126.44 കി മീ നീളമുള്ള പദ്ധതികളിൽ, വിവിധ ഇടങ്ങളിലെ റോഡുകളുടെ ദൈർഘ്യമനുസരിച്ച്
കടം വാങ്ങിയ 2000രൂപ തിരികെ നൽകാത്തതിന് 19കാരനെ കുത്തിക്കൊല്ലാൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ
ഡൽഹിയിൽ കടം വാങ്ങിയ 2000രൂപ തിരികെ നൽകാത്തതിന് 19കാരനെ കുത്തിക്കൊല്ലാൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ. ഡൽഹി രോഹിണിയിൽ കുൽദീപ് എന്ന 19കാരനാണ് കഴുത്തിൽ കുത്തേറ്റത്.രത്തൻ എന്നയാളിൽ നിന്ന് കുൽദീപ് 2000 രൂപ കടം വാങ്ങിയിരുന്നു. വാങ്ങിയ 2000 തിരികെ നൽകാത്തതിനെ തുടർന്ന് ഇരുവരും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് രത്തൻ സുഹൃത്തായ ശ്യാംവീറിന്റെ സഹായത്തോടെ കുൽദീപിനെ കത്തികൊണ്ട് കുത്തുകയായിരുന്നു.പരിക്കേറ്റ കുൽദീപിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. സംഘർഷത്തിൽ ഇടപെട്ട ആദിത്യനും പരുക്കുണ്ട്. പോലീസ് എത്തി
ക്രിസ്തുമസ് അവധി; മൂന്ന് സ്പെഷൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ
ബംഗളൂരുവിൽനിന്ന് കൊല്ലത്തേക്കും കൊല്ലം വഴി തിരുവനന്തപുരത്തേക്കും മൂന്ന് സ്പെഷൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ. എല്ലാ ട്രെയിനുകൾക്കും മുൻകൂർ റിസർവേഷൻ ആരംഭിച്ചു. ഹുബ്ബള്ളി – തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) ഹുബ്ബള്ളി – തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) സ്പെഷൽ നാളെ രാവിലെ 6.55ന് ഹുബ്ബള്ളിയിൽനിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 10.30ന് കൊച്ചുവേളിയിൽ എത്തിച്ചേരും. പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം, വർക്കല
ആള്‍ക്കൂട്ട ആക്രമണം നടത്തിയ പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കണം; പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്തു നല്കി
അട്ടപ്പള്ളത്ത് ആള്‍ക്കൂട്ട ആക്രമണം നടത്തിയ പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന് മുഖ്യമന്ത്രിക്ക് കത്തു നല്കി. ക്രൂരമായ ആള്‍ക്കൂട്ട കൊലപാതകമാണ് ഉണ്ടായതെന്നും മരിച്ച അതിഥി തൊഴിലാളിയുടെ കുടുംബത്തെ സര്‍ക്കാര്‍ സാമ്പത്തികമായി സഹായിക്കണമെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നു. മോഷ്ടാവെന്ന് ആരോപിച്ചാണ് അതിഥി തൊളിലാളിയായ ഛത്തീസ്ഗഡ് ബിലാസ്പുര്‍ സ്വദേശി രാമനാരായണ്‍ ഭാഗേലിനെ ഒരു സംഘം ആള്‍ക്കൂട്ട വിചാരണയ്ക്ക് വിധേയനാക്കി ക്രൂരമായി മര്‍ദ്ദിച്ചത്. നാലു മണിക്കൂറിന് ശേഷം
ദിയ പാലാ നഗരസഭ അധ്യക്ഷ ആകണമെന്ന് ജനസഭ
ദിയ പുളിക്കക്കണ്ടത്തെ പാലാ നഗരസഭ ചെയർപേഴ്സൺ ആക്കണമെന്ന് ഭൂരിപക്ഷാഭിപ്രായം. പൊതുജനങ്ങളിൽ നിന്നും അഭിപ്രായം എഴുതി വാങ്ങുകയായിരുന്നു. അധ്യക്ഷസ്ഥാനം നൽകുന്ന മുന്നണിയെ പിന്തുണയ്ക്കുമെന്ന് പുളിക്കകണ്ടം കുടുംബം അറിയിച്ചു. ആവശ്യം അംഗീകരിക്കുന്നവരെ പിന്തുണയ്ക്കാനാണ് ഏകദേശ ധാരണ. ഭൂരിപക്ഷം ആളുകളും യുഡിഎഫിന് പിന്തുണയ്ക്കണം എന്നാണ് ആവശ്യപ്പെട്ടത്. ഇതിനടിസ്ഥാനത്തിൽ യുഡിഎഫുമായിട്ടായിരിക്കും ആദ്യം ചർച്ച നടത്തും. എൽഡിഎഫ് നേതാക്കളുമായും ചർച്ച നടത്തുമെന്ന് ബിനു പുളിക്കകണ്ടം യോഗത്തിൽ പറഞ്ഞു. ഇന്ന് ചേർന്ന് ജനസഭയിൽ ഒരു വന്ന അഭിപ്രായങ്ങൾ ക്രോഡീകരിച്ച്
ലോക കേരള സഭയുടെ അഞ്ചാം പതിപ്പ് ജനുവരി 29, 30,31 എന്നീ തീയതികളിൽ
ജനുവരി 29ന് തിരുവനന്തപുരം നിശാഗന്ധിയിലാണ് ഉദ്ഘാടനചടങ്ങ്. ലോക കേരളസഭ കൂടുന്നതിലൂടെ പ്രവാസികള്‍ക്ക് എന്ത് ഗുണമാണുള്ളത് എന്ന ചോദ്യം പ്രതിപക്ഷം നിരന്തരം ഉയര്‍ത്തിക്കൊണ്ടിരിക്കുന്നതിനിടെയാണ് അഞ്ചാം പതിപ്പിന് വേദിയൊരുങ്ങുന്നത്. 29ന് തിരുവനന്തപുരം നിശാഗന്ധിയിലെ ഉദ്ഘാടനത്തിന് ശേഷം 30,31 തീയതികളില്‍ നിയമസഭയിലെ ശങ്കരനാരായണന് തമ്പി ഹാളിലാണ് സമ്മേളന പരിപാടികള്‍ നടക്കുക. രണ്ടാം പിണറായി സര്‍ക്കാരിൻ്റെ ഭരണകാലത്തെ അവസാനത്തെ ലോക കേരളസഭയാണ് ഇത്തവണത്തേത് എന്ന പ്രത്യേകത കൂടിയുണ്ട് സഭയ്ക്ക്.
ചിത്രപ്രിയയെ കൊലപ്പെടുത്താൻ അലൻ മുമ്പും ശ്രമിച്ചതായി പൊലീസ്
മലയാറ്റൂർ സ്വദേശി ചിത്രപ്രിയ (19) കൊല്ലപ്പെട്ട സംഭവത്തില്‍ നിർണായക കണ്ടെത്തലുമായി പൊലീസ്. അലൻ മുമ്പും ചിത്രപ്രിയയെ കൊലപ്പെടുത്താൻ അലൻ ശ്രമിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മാസങ്ങള്‍ക്കുമുൻപ് ബംഗളൂരുവില്‍ നിന്നുവന്ന യുവതിയെ കാലടി പാലത്തില്‍ നിന്ന് തള്ളിയിട്ട് കൊല്ലാൻ പദ്ധതിയിട്ടിരുന്നതായും പ്രതി പൊലീസിന് മൊഴി നല്കി. യുവതിയുടെ തലയില്‍ അലൻ 22 കിലോഗ്രാം ഭാരമുള്ള കല്ലിട്ടാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തിയത്. കൊലപാതകത്തിനുശേഷം പ്രതി വേഷം മാറി മറ്റൊരു ബൈക്കിലാണ് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടത്.
പാലക്കാട്ട് പഞ്ചായത്ത് സെക്രട്ടറിക്ക് മർദനമേറ്റതായി പരാതി
സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം കാവശേരി പഞ്ചായത്ത് സെക്രട്ടറി പി. വേണുവിന് മർദനമേറ്റു. സിപിഎം പ്രവർത്തകരായ പ്രമോദ്, രമേശ് എന്നിവരടങ്ങുന്ന സംഘമാണ് മർദിച്ചതെന്ന് പരാതി. തെരഞ്ഞെടുപ്പിൽ പ്രമോദിന്റെ നാമനിർദേശപത്രിക തള്ളിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലായിരുന്നു മർദനമെന്നാണ് പരാതി. സംഭവത്തിൽ പോലീസിൽ പരാതി നൽകി.
അണ്ടർ 19 ഏഷ്യ കപ്പ് കിരീടം പാക്കിസ്ഥാന്
അണ്ടർ 19 ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കി പാക്കിസ്ഥാൻ. ഫൈനലിൽ ഇന്ത്യയെ 191 റൺസിന് തോൽപ്പിച്ചാണ് പാക്കിസ്ഥാൻ കിരീടം സ്വന്തമാക്കിയത്. പാക്കിസ്ഥാൻ ഉയർത്തിയ 348 റൺസ് പിന്തുടർന്ന ഇന്ത്യ 26.2 ഓവറിൽ 156 റൺസിൽ ഓൾഔട്ടായി. 36 റൺസെടുത്ത ദീപേഷ് ദേവേന്ദ്രൻ ആണ് ഇന്ത്യയുടെ ടോപ്സ്കോറർ.
പിതാവ് ലഹരിക്കടിമയായ മകനെ കുത്തി പരിക്കേൽപ്പിച്ചു
പിതാവ് ലഹരിക്കടിമയായ മകനെ കുത്തി പരിക്കേൽപ്പിച്ചുകോഴിക്കോട് ജില്ലയിലെ മൂന്നാലിങ്കലിൽ ലഹരിക്കടിമയായ മകനെ പിതാവ് കുത്തി പരിക്കേൽപ്പിച്ചു. പള്ളിക്കണ്ടി സ്വദേശി യാസിൻ അറാഫത്ത് എന്ന യുവാവിനാണ് കുത്തേറ്റത്. മൂന്നാലിങ്കൽ ജംഗ്ഷന് സമീപം ഇന്ന് ഉച്ചയ്ക്ക് 12.30 നാണ് സംഭവം. അറാഫത്തിൻ്റെ വയറിനാണ് കുത്തേറ്റത്. പരിക്ക് ഗുരുതരമല്ല. സംഭവത്തിൽ പിതാവ് അബൂബക്കർ സിദ്ദീഖിനെയും മറ്റൊരു മകൻ മുഹമ്മജ് ജാബിറിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ലഹരിക്കടിമയായ മകൻ നിരന്തരം ആക്രമിക്കുന്നതിനെ തുടർന്നാണ് കുത്തിയതെന്നാണ് പിതാവ് പൊലീസിൽ