മലയാറ്റൂർ സ്വദേശി ചിത്രപ്രിയ (19) കൊല്ലപ്പെട്ട സംഭവത്തില്‍ നിർണായക കണ്ടെത്തലുമായി പൊലീസ്. അലൻ മുമ്പും ചിത്രപ്രിയയെ കൊലപ്പെടുത്താൻ അലൻ ശ്രമിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മാസങ്ങള്‍ക്കുമുൻപ് ബംഗളൂരുവില്‍ നിന്നുവന്ന യുവതിയെ കാലടി പാലത്തില്‍ നിന്ന് തള്ളിയിട്ട് കൊല്ലാൻ പദ്ധതിയിട്ടിരുന്നതായും പ്രതി പൊലീസിന് മൊഴി നല്കി.
യുവതിയുടെ തലയില്‍ അലൻ 22 കിലോഗ്രാം ഭാരമുള്ള കല്ലിട്ടാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തിയത്. കൊലപാതകത്തിനുശേഷം പ്രതി വേഷം മാറി മറ്റൊരു ബൈക്കിലാണ് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടത്. ഈ ബൈക്ക് എത്തിച്ച അലൻ്റെ സുഹൃത്തിനായി അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. കൂടുതല്‍ അന്വേഷണം നടത്താൻ ഒരു സംഘം ബംഗളൂരുവിലേക്ക് പോയിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.