പാലക്കാട്‌ അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിൽ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിലെ വിധിക്ക് പിന്നാലെ പ്രതികരണവുമായ് മധുവിൻ്റെ അമ്മ മല്ലിയും സഹോദരി  സരസുവും. എല്ലാവരും തങ്ങളെ സഹായിച്ചു എന്നും ഒറ്റയ്ക്ക് ഒന്നും ചെയ്യാൻ പറ്റുകയില്ലായിരുന്നുവെന്നും മാധ്യമപ്രവർത്തകരോട് വിധി വന്നതിനു പിന്നാലെ അമ്മ പറഞ്ഞു. വെറുതെ വിട്ട പ്രതികളെ ശിക്ഷിക്കണമെന്നും അമ്മ കൂട്ടിച്ചേർത്തു.

മധു കൊല്ലപ്പെട്ട സംഭവത്തിൽ 12 പ്രതികൾക്ക് ജീവപര്യന്തം വിധിച്ചത് കൂടാതെ പതിനാറാം പ്രതി മുനീറിന് ഒരു വർഷം തടവാക്കി ഉയ‌ർത്തി. രണ്ട് ലക്ഷം രൂപ പിഴയും ചുമത്തി. അതേസമയം ഒന്നാം പ്രതി താവളം പാക്കുളം മേച്ചേരിൽ ഹുസൈനെ ഹൈക്കോടതി വെറുതെ വിടുകയും ചെയ്തിട്ടുണ്ട്.

Related Posts