പിതാവ് ലഹരിക്കടിമയായ മകനെ കുത്തി പരിക്കേൽപ്പിച്ചു
കോഴിക്കോട് ജില്ലയിലെ മൂന്നാലിങ്കലിൽ ലഹരിക്കടിമയായ മകനെ പിതാവ് കുത്തി പരിക്കേൽപ്പിച്ചു. പള്ളിക്കണ്ടി സ്വദേശി യാസിൻ അറാഫത്ത് എന്ന യുവാവിനാണ് കുത്തേറ്റത്. മൂന്നാലിങ്കൽ ജംഗ്ഷന് സമീപം ഇന്ന് ഉച്ചയ്ക്ക് 12.30 നാണ് സംഭവം. അറാഫത്തിൻ്റെ വയറിനാണ് കുത്തേറ്റത്. പരിക്ക് ഗുരുതരമല്ല. സംഭവത്തിൽ പിതാവ് അബൂബക്കർ സിദ്ദീഖിനെയും മറ്റൊരു മകൻ മുഹമ്മജ് ജാബിറിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
ലഹരിക്കടിമയായ മകൻ നിരന്തരം ആക്രമിക്കുന്നതിനെ തുടർന്നാണ് കുത്തിയതെന്നാണ് പിതാവ് പൊലീസിൽ മൊഴി നൽകി. അബൂബക്കർ മുൻപും മകൻ നിരന്തരം പ്രശ്നമുണ്ടാക്കുന്നതിനെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. മകൻ ആക്രമിക്കാൻ എത്തിയപ്പോൾ പ്രതിരോധിക്കുന്നതിനിടെ കുത്തിയതാണെന്നാണ് വിവരം.