കേരള സമാജം ക്രിസ്മസ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു
കേരള സമാജം കർണാടക യെലഹങ്ക അംബേദ്കർ ഭവനിൽ നടന്ന ആഘോഷങ്ങൾ എസ് ആർ വിശ്വനാഥ് എംഎൽഎ ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡണ്ട് എസ് കെ പിള്ള അധ്യക്ഷത വഹിച്ചു. ഫാദർ സക്കറിയ തോമസ്, ഫാദർ ഷിന്റോ ജോസഫ്, അഡ്വൈസർമാരായ വൈസ് എയർ മാർഷൽ ഒ ഇ എം മേനോൻ, അഡ്വക്കേറ്റ് പ്രഭാകരൻ, ഷിബു പീനിയ, രമേശ് പീനിയ, സുനിൽ മല്ലേശ്വരം, രാധാ രാജഗോപാൽ, ശോഭന ചോലയിൽ, സെക്രട്ടറി ശ്രീകുമാർ, വൈസ്
ശബരിമല സ്വർണക്കൊള്ള; റിമാൻ്റ് റിപ്പോർട്ട് പുറത്ത്
ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻ്റ് റിപ്പോർട്ട് പുറത്ത്. കേസിൽ പിടിയിലായ ഗോവർദ്ധനനും പങ്കജ് ബണ്ടാരിയും ദേവസ്വം ജീവനക്കാരുമായി ചേർന്ന് ഗൂഡാലോചന നടത്തിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. രണ്ടുപേർക്കും പാളികൾ സ്വർണം പൂശിയതാണെന്ന് അറിയാമായിരുന്നു. പോറ്റിയുടെ സഹായത്തോടെ പാളികൾ സമാർട് ക്രിയേഷനിലെത്തിച്ച് സ്വർണം വേർതിരിച്ചു. വേർതിരിച്ചെടുത്ത സ്വർണം പ്രതികൾ എന്തു ചെയ്തുവെന്ന് കണ്ടെത്തണം. ഗോവർദ്ധൻ സ്വർണം വാങ്ങിയത് ശബരിമല സ്വർണമാണെന്ന അറിവോടെയാണ്. സ്മാർട്ക്രിയേഷൻസില്‍ നിന്നും വേർതിരിച്ചെടുത്ത സ്വർണത്തിൽ 150 ഗ്രാം പണിക്കൂലിയായി വാങ്ങിയെന്നാണ്
ഡോ. പ്രേംരാജ്.കെ.കെയുടെ ബാലനോവൽ ഉൽക്കയുടെ പ്രകാശനം ജനുവരി 24ന്
കഥാകൃത്ത് ഡോ.പ്രേംരാജ് കെ കെയുടെ ഏറ്റവും പുതിയ കൃതി “ഉൽക്ക” പ്രസിദ്ധീകരണത്തിനൊരുങ്ങുന്നു. ജനുവരിയിൽ വായനക്കാരുടെ കൈകളിലേക്കെത്തുന്ന ഈ ബാലനോവലിൻ്റെ ഇരുപതോളം പെൻസിൽ ചിത്രങ്ങളും കവർ ഡിസൈനിങ് എന്നിവ ചെയ്തതും നോവലിസ്റ്റ് തന്നെയാണ്. കൊച്ചിയിൽ നടന്ന ഒരു മോഷണവും തുടർന്ന് ഏതാനും കുട്ടികൾ ചേർന്ന് നടത്തുന്ന അന്വേഷണവുമാണ് ഇതിലെ ഇതിവൃത്തം. ഓർമ്മ വൈകല്യമുള്ള ഒരു ബാലൻ അന്വേഷണത്തിന് നേതൃത്വം വഹിക്കുമ്പോൾ അവൻ്റെ ഏതാനും കൂട്ടുകാർ അതിൻ്റെ ഭാഗമാകുന്നു. കുട്ടികളുടെ ബുദ്ധിവൈഭവവും കുറ്റാന്വേഷണ
ബംഗളൂരു മലയാളി ഫോറം യൂത്ത് വിങ്ങ് ബ്ലാങ്കറ്റ് വിതരണം നടത്തി
ബംഗളൂരു മലയാളി ഫോറം യൂത്ത് വിങ്ങിൻ്റെ നേതൃത്വത്തിൽ ‘Warm Bengaluru’ എന്ന പേരിൽ വഴിയോരങ്ങളിലും ആശുപത്രി പരിസരത്തും അന്തിഉറങ്ങുന്നവർക്ക് ബ്ലാങ്കറ്റും ലഘുഭക്ഷണവും വിതരണം ചെയ്തു. അസോസിയേഷൻ പ്രസിഡണ്ട് ജോജോ.പി.ജെ, സെക്രട്ടറി ഷിബു ശിവദാസ്, വൈസ് പ്രസിഡണ്ട് അരുൺ ജോർജ്, ജോയിൻറ് ട്രഷറർ പ്രിജി എന്നിവരും യൂത്ത് വിംഗ് മെൻഡർമാരായ അഡ്വ.മെന്റോ ഐസക്, ഷാജി ആർ പിള്ള, മധു കലമാനൂർ, യൂത്ത് വിംഗ് കൺവീനർ അബിൻ, കോഡിനേറ്റർ അശ്വതി, സുരേഷ്, ഡോ.
ഇന്ത്യൻ റെയിൽവേ യാത്രടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; ഡിസംബർ 26 മുതൽ നിരക്ക് വർധന പ്രാബല്യത്തിൽ
യാത്രടിക്കറ്റ് നിരക്ക് വർധിപ്പിച്ച് ഇന്ത്യൻ റെയിൽവേ. ഡിസംബർ 26 മുതൽ നിരക്ക് വർധന നിലവിൽ വരും. ഇതിലൂടെ 600 കോടി രൂപയുടെ അധിക വരുമാന വർധനവാണ് റെയിൽവേ ലക്ഷ്യമിടുന്നത്. 215 കിലോ മീറ്ററിൽ കൂടുതലുള്ള യാത്രക്കാണ് ഇന്ത്യൻ റെയിൽവേ യാത്രടിക്കറ്റ് നിരക്ക് വർധിപ്പിച്ചു. ഡിസംബർ 26 മുതൽ നിരക്ക് വർധന പ്രാബല്യത്തിൽ. 600 കോടി രൂപയുടെ അധിക വരുമാന വർധനവാണ് ഇതിലൂടെ റെയിൽവേ ലക്ഷ്യമിടുന്നത്. ടിക്കറ്റ് നിരക്ക് വർധനയുണ്ടാവുക 215
ദക്ഷിണാഫ്രിക്കയിലുണ്ടായ വെടിവെപ്പിൽ 3 കുട്ടികൾ ഉൾപ്പെടെ 11 പേർ കൊല്ലപ്പെട്ടു
ദക്ഷിണാഫ്രിക്കയിലുണ്ടായ വെടിവെപ്പിൽ 3 കുട്ടികൾ ഉൾപ്പെടെ 11 പേർ കൊല്ലപ്പെട്ടു. ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിനടുത്തുള്ള ബേക്കേഴ്‌സ്‌ഡെയ്ൽ പട്ടണത്തിൽ ഒരു അനധികൃത മദ്യശാലയ്‌ക്ക് സമീപമാണ് അജ്ഞാതരായ തോക്കുധാരികളുടെ വെടിവെപ്പ് ഉണ്ടായത്. സംഭവസ്ഥലത്ത് നിന്ന് വെടിവെപ്പ് നടത്തിയവർ ഓടി രക്ഷപ്പെട്ടു. പോലീസ് അവർക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇതുവരെ വെടിവയ്പ്പിനുള്ള കാരണം പുറത്തുവന്നിട്ടില്ല. ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഡിസംബർ 14 ന് (കഴിഞ്ഞ ഞായറാഴ്ച) ജൂത ഹനുക്ക ആഘോഷത്തിനിടെ രണ്ട് രണ്ട് ഭീകരർ വെടിയുതിർത്ത് 16
കർണാടകയിലെ 10 സർക്കാർ സ്കൂളുകളിൽ ‘വിജയ് പത’ ലാബുകൾ ആരംഭിച്ചു
കർണാടകയിലെ 10 സർക്കാർ സ്കൂളുകളിൽ ‘വിജയ് പത’ ലാബുകൾ ആരംഭിച്ചു. ‘വിജയ് പത’ എ.ഐ ലാബുകൾ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഉദ്ഘാടനം ചെയ്തു. കർണാടകയിലെ ഹൊസാപേട്ട് താലൂക്കിലെ ഗ്രാമീണ മേഖലയിലെ 10 സർക്കാർ സ്കൂളുകളിലാണ് റോബോട്ടിക്‌സ് വിദ്യാഭ്യാസം, കൃത്രിമബുദ്ധി, സ്റ്റെം എന്നിവ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കുന്നത്. ലോകോത്തര എ.ഐ, സ്റ്റെം (സയൻസ്, ട്ടെക്നോളജി, എൻജിനീയറിങ്, മാത്തമാറ്റിക്സ്), റോബോട്ടിക്‌സ് ലബോറട്ടറികൾ എന്നിവ പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കും.
കൈരളി നികേതൻ പി.യു കോളജിൽ വാർഷിക സമ്മാന വിതരണ പരിപാടി നടന്നു
കൈരളി നികേതൻ കോമ്പോസിറ്റ് പി.യു കോളജിൽ വാർഷിക സമ്മാന വിതരണ പരിപാടി നടന്നു. കെ.എൻ.ഇ ട്രസ്റ്റ് പ്രസിഡണ്ട് സി.ഗോപിനാഥൻ, സെക്രട്ടറി ജെയ്ജോ ജോസഫ്, ട്രഷറർ സുരേഷ് കുമാർ, കേരള സമാജം പ്രസിഡണ്ട് എം.ഹനീഫ്, ജനറൽ സെക്രട്ടറി റെജി കുമാർ, ട്രഷറർ ജോർജ് തോമസ്, കേരള സമാജം പ്രതിനിധി സയ്യിദ് മസ്‌താൻ എന്നിവർ പങ്കെടുത്തു. കോലാറിലെ ബാംഗ്ലൂർ നോർത്ത് യുനിവേഴ്‌സിറ്റി മുൻ സിൻഡിക്കേറ്റ് അംഗം അശ്വിനി ശങ്കർ മുഖ്യാതിഥിയായി. ദുർബല വിഭാഗങ്ങളിൽ
നിയമസഭ തെരഞ്ഞെടുപ്പിന് നേരത്തെ കളത്തിൽ ഇറങ്ങാൻ യുഡിഎഫ്; യോഗം നാളെ
സീറ്റ് വിഭജനം നേരത്തെ തീർത്ത് നിയമസഭ തെരഞ്ഞെടുപ്പിന് നേരത്തെ കളത്തിൽ ഇറങ്ങാൻ യുഡിഎഫ് തീരുമാനം. സ്ഥാനാർഥി നിർണയവും സീറ്റ് വിഭജനവും നേരത്തേയാക്കാൻ കോൺഗ്രസും ഒരുങ്ങുകയാണ്. അതിനായി യുഡിഎഫ് യോഗം നാളെ ചേരും. മണ്ഡലങ്ങളെ മൂന്നായി തിരിച്ച് തെരഞ്ഞെടുപ്പ് തന്ത്രം തയ്യാറാക്കും. യുഡിഎഫിന് തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെക്കാള്‍ 5.36 ശതമാനം വോട്ടാണ് കൂടുതല്‍ കിട്ടിയിത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഔദ്യോഗിക കണക്ക് പ്രകാരമാണിത്. യുഡിഎഫ് 38.81 ശതമാനം വോട്ട് നേടിയപ്പോള്‍ എൽഡിഎഫിന്‍റെ
ശ്രീനിവാസന്‍ ഇനി ഓര്‍മ്മ; ഭൗതിക ശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു
അഞ്ച് പതിറ്റാണ്ടോളം മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്ന നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്‍ ഇനി ഓര്‍മ. 11.45ന് ഉദയംപേരൂര്‍ കണ്ടനാട്ടെ വീട്ടുവളപ്പില്‍ അദ്ദേഹത്തിൻ്റെ ഭൗതിക ശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. മക്കളായ വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും ചിതയ്ക്കു തീ കൊളുത്തി. ശ്രീനിവാസനെ ഒരുനോക്ക് കാണാനായി ആയിരങ്ങളാണ് അവിടേയ്ക്ക് ഒഴുകിയെത്തിയത്. നടന്മാരായ പൃഥ്വിരാജ്, വിനീത്, ജഗദീഷ്, സൂര്യ സംവിധായകന്‍ ഫാസില്‍, രാജസേനന്‍, നടി പാര്‍വതി തിരുവോത്ത് തുടങ്ങിയവര്‍ ശ്രീനിവാസന് ഇന്ന് അന്തിമോപചാരം