തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ ഡിസംബർ 28ന്
Association News
0 min read
7.1k

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ ഡിസംബർ 28ന്

ഡിസംബർ 21, 2025
0

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ ഡിസംബർ 28 ഞായറാഴ്ച 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ് സ്കൂളിൽ നടക്കും. “സത്യാനന്തരകാലം കെടുതികളും അതിജീവനവും” എന്ന വിഷയത്തിൽ എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ കെ.ആർ.കിഷോർ സംസാരിക്കും. സാംസ്കാരിക പ്രവർത്തകനായ ടി വി പ്രതീഷ് ചർച്ച ഉദ്ഘാടനം ചെയ്യും. പി. മോഹൻദാസ് അധ്യക്ഷത വഹിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9964113800.

Continue Reading
ഡെക്കാൻ കൾച്ചറൽ സൊസൈറ്റി സംഘടിപ്പിക്കുന്ന വയലാർ അനുസ്മരണം ഡിസംബർ 28ന്
Association News
0 min read
6.8k

ഡെക്കാൻ കൾച്ചറൽ സൊസൈറ്റി സംഘടിപ്പിക്കുന്ന വയലാർ അനുസ്മരണം ഡിസംബർ 28ന്

ഡിസംബർ 21, 2025
0

ഡെക്കാൻ കൾച്ചറൽ സൊസൈറ്റി വയലാർ അനുസ്മരണം നടത്തുന്നു. ഡിസംബർ 28നു വൈകിട്ട് 4 മണിക്ക് മൈസൂർ റോഡിലുള്ള ബ്യാറ്ററായനാപുരയിലെ സൊസൈറ്റി സിൽവർ ജൂബിലി ഹാളിൽ വെച്ച് നടക്കുന്ന പരിപാടിയിൽ “മരണമില്ലാത്ത വയലാർ” എന്ന വിഷയത്തിൽ ടി.എം.ശ്രീധരൻ മുഖ്യപ്രഭാഷണം നടത്തും. ഡെക്കാൻ കൾച്ചറൽ സൊസൈറ്റി പ്രസിഡണ്ട് സതീഷ് തോട്ടശ്ശേരി അധ്യക്ഷം വഹിക്കും. ആർ.വി.ആചാരി ചർച്ച ഉദ്‌ഘാടനം ചെയ്യും. ബംഗളുരുവിലെ എഴുത്തുകാരും സാംസ്‌കാരിക പ്രവർത്തകരും അനുബന്ധപ്രഭാഷണങ്ങൾ നടത്തും. വയലാർ കവിതകളും ഗാനങ്ങളും ആലപിക്കും.

Continue Reading
ശ്രീനിവാസനെ നമ്മൾ എക്കാലവും ആഘോഷിച്ചു, എല്ലാത്തിനും നന്ദി: പാർവതി തിരുവോത്ത്
Kerala
0 min read
7.1k

ശ്രീനിവാസനെ നമ്മൾ എക്കാലവും ആഘോഷിച്ചു, എല്ലാത്തിനും നന്ദി: പാർവതി തിരുവോത്ത്

ഡിസംബർ 21, 2025
0

തിരക്കഥാകൃത്തും നടനും സംവിധായകനുമായ ശ്രീനിവാസനെ നമ്മൾ എക്കാലവും ആഘോഷിച്ചിട്ടുണ്ടെന്ന് പാർവതി തിരുവോത്ത് പറഞ്ഞു. ശ്രീനിവാസനെ അവസാനമായി കാണാൻ പാർവതി തിരുവോത്ത് കണ്ടനാട്ടെ വീട്ടിലെത്തി. സിനിമാ മേഖലയിലുള്ളവർ മാത്രമല്ല എല്ലാവരും അ​ദ്ദേഹത്തെ ആഘോഷിച്ചു. ശ്രീനിവാസൻ നൽകിയ സംഭാവനകൾ സിനിമകളിൽ മാത്രമല്ല, വ്യക്തികൾ എന്ന നിലയിലും അത് മറക്കാൻ പറ്റാത്തതാണ്. അതിൽ നിന്നും പ്രചോദനം ഉൾക്കൊള്ളുന്നു. എല്ലാത്തിനും അ​ദ്ദേഹത്തോട് നന്ദി പറയുന്നുവെന്നും പാർവതി പറഞ്ഞു.

Continue Reading
ബാംഗളൂരിൽ നിര്യാതനായി
Obituary
0 min read
6.4k

ബാംഗളൂരിൽ നിര്യാതനായി

ഡിസംബർ 21, 2025
0

തൃശ്ശൂർ സ്വദേശിയായ ടി.കെ.സണ്ണി കർമലാരത്ത് സ്വവസതിയിൽവച്ച് നിര്യാതനായി. ഇന്നലെ രാത്രിയിൽ ആയിരുന്നു അന്ത്യം. ചിത്രകാരനും നടനും ഗായകനുമായിരുന്നു.കേരള സമാജം ശ്രീനാരായണ സമിതി, കലാജ്യോതി മുതലായ സംഘടനകളിൽ സജീവമായിരുന്നു. 1995 ൽ കേരള സമാജം ബാംഗ്ലൂർ ദൂരദർശൻ അവതരിപ്പിച്ച “ഓണം 1995” എന്ന പ്രത്യേക പരിപാടിയിൽ മഹാബലിയുടെ വേഷം അവതരിപ്പിച്ചിരുന്നു. ശ്രീനാരായണ സമിതിയുടെ “സന്ദേശം” മാസികയിൽ ആർടിസ്റ്റായി (ഇല്ലാസ്‌ട്രേഷൻ) പത്തു കൊല്ലത്തോളം സേവനമനുഷ്ഠിച്ചിട്ടുണ്ട്. കലാജ്യോതിയുടെ നാടകങ്ങളിൽ നടനും ഗായകനുമായിരുന്നു. ഏതാനും വർഷങ്ങൾക്കു

Continue Reading
അണ്ടർ 19 ഏഷ്യ കപ്പ് : ഇന്ത്യ – പാകിസ്ഥാൻ ഫൈനൽ ഇന്ന്
Sports
0 min read
6.7k

അണ്ടർ 19 ഏഷ്യ കപ്പ് : ഇന്ത്യ – പാകിസ്ഥാൻ ഫൈനൽ ഇന്ന്

ഡിസംബർ 21, 2025
0

അണ്ടർ 19 ഏഷ്യ കപ്പ് ഏകദിന ഫൈനലിൽ ഇന്ത്യ ഇന്ന് പാകിസ്‌താനെതിരെ കലാശക്കളിക്കിറങ്ങും. ടൂർണമെന്റിൽ തോൽവി അറിയാതെയാണ് ആയുഷ്‌മഹാത്രെയും സംഘവും ഫൈനലിലെത്തിയത്. വെടിക്കെട്ട് ഓപ്പണർ വൈഭവ് സുര്യവംശിയിൽ കാര്യമായ പ്രതീക്ഷയർപ്പിക്കുന്നുണ്ട് ഇന്ത്യ. മലയാളി ബാറ്റ്സ്മാൻ ആരോൺ ജോർജും ഫോമിലാണ്. സ്‌പിൻ ബൗളിങ് ഓൾ റൗണ്ടറായ കനിഷ്ക് ചൗഹാൻ പന്തുകൊണ്ടും ബാറ്റുകൊണ്ടും മികവ് പുലർത്തുന്നുണ്ട്.

Continue Reading
തൃശൂരിൽ യുവതിയെ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
Kerala
0 min read
6.8k

തൃശൂരിൽ യുവതിയെ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

ഡിസംബർ 21, 2025
0

തൃശൂർ പഴുവിൽ വെസ്റ്റ് വലിയകത്ത് സുൽഫത്ത് (38)നെ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വീട്ടിലെത്തിയ അയല്‍വാസി വിളിച്ചിട്ട് വാതിൽ തുറക്കാതിരുന്നതിനെ തുടർന്ന് ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് അടുക്കളയിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവും മകളും കടയില്‍ പോയതിനാല്‍ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. നാട്ടുകാരും ബന്ധുക്കളും എത്തി അടുക്കള ഭാഗത്തെ വാതിൽ ബലം പ്രയോഗിച്ച് തുറന്നു. വാതിൽ തുറന്ന് അകത്ത് എത്തിയപ്പോൾ കത്തിക്കരിഞ്ഞ നിലയിൽ

Continue Reading
തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ ഇന്ന്
Kerala
0 min read
6.5k

തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ ഇന്ന്

ഡിസംബർ 21, 2025
0

കേരളത്തിലെ തദ്ദേശസ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ ഇന്ന്. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും രാവിലെ പത്തിനും കോർപ്പറേഷനുകളിൽ രാവിലെ പതിനൊന്നരയ്ക്കുമാണ് സത്യപ്രതിജ്ഞ. ഏറ്റവും മുതിർന്ന അംഗം ആദ്യം സത്യപ്രതിജ്ഞ ചെയ്യും. കോർപ്പറേഷനുകളിലും ജില്ലാ പഞ്ചായത്തുകളിലും കളക്ടർമാരും മറ്റിടങ്ങളിൽ അതത് വരണാധികാരികൾക്കുമാണ് ചുമതല. ആദ്യ ഭരണസമിതി യോഗവും ഇന്ന് നടക്കും.

Continue Reading
നടൻ ശ്രീനിവാസൻ്റെ സംസ്കാര ചടങ്ങുകൾ രാവിലെ 10 മണിക്ക്
Kerala
1 min read
6.9k

നടൻ ശ്രീനിവാസൻ്റെ സംസ്കാര ചടങ്ങുകൾ രാവിലെ 10 മണിക്ക്

ഡിസംബർ 21, 2025
0

ജനപ്രിയ നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ്റെ സംസ്കാര ചടങ്ങുകൾ രാവിലെ 10 മണിക്ക് തൃപ്പൂണിത്തുറ കണ്ടനാട്ടെ സ്വവസതിയിൽ നടക്കും. തങ്ങളുടെ പ്രിയപ്പെട്ട കലാകാരന് അവസാനമായി അന്ത്യാഞ്ജലി അർപ്പിക്കാൻ സമൂഹത്തിൻ്റെ വിവിധ തുറകളിൽ നിന്നുള്ള ആയിരങ്ങളാണ് കണ്ടനാട്ടെ വീട്ടിലേക്ക് ഒഴുകിയെത്തുന്നത്. അസുഖബാധിതനായി വിശ്രമത്തിലായിരുന്ന ശ്രീനിവാസനെ ഇന്നലെ രാവിലെ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ തൃപ്പൂണിത്തുറ ടൗൺഹാളിലും തുടർന്ന് കണ്ടനാട്ടെ വീട്ടിലും നടന്ന പൊതുദർശനത്തിൽ രാഷ്ട്രീയ

Continue Reading
ഓഫീസുകളിൽ മാന്യമായി വസ്ത്രം ധരിച്ച്‌ വരണമെന്ന് കർണാടക സർക്കാർ
Karnataka
0 min read
6.5k

ഓഫീസുകളിൽ മാന്യമായി വസ്ത്രം ധരിച്ച്‌ വരണമെന്ന് കർണാടക സർക്കാർ

ഡിസംബർ 21, 2025
0

മാന്യമായി വസ്ത്രം ധരിച്ച്‌ ഓഫീസുകളിൽ വരണമെന്ന് കർണാടക സർക്കാർ ജീവനക്കാർക്ക് കർശന നിർദേശം നൽകി. നിർദ്ദേശം അവഗണിച്ചാൽ അത് ഗൗരവമായി കാണുമെന്ന് പേഴ്‌സണൽ അഡ്‌മിനിസ്ട്രേഷൻ ആൻഡ് റിഫോംസ് വകുപ്പ് സർക്കുലറിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ്, വിവിധ വകുപ്പുകളുടെ മേധാവികൾ, ഡെപ്യൂട്ടി കമ്മിഷണർമാർ, അഡീഷണൽ ചീഫ് സെക്രട്ടറിമാർ, പ്രിൻസിപ്പൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ, ജില്ലാപഞ്ചായത്തുകളുടെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർമാർ തുടങ്ങിയവർക്കാണ് സർക്കുലർ അയച്ചിരിക്കുന്നത്. ചില ജീവനക്കാർ സർക്കാരിന് അവമതിപ്പുണ്ടാക്കുന്ന രീതിയിൽ വസ്ത്രം ധരിച്ചെത്തുന്നത്

Continue Reading
നമ്മ മെട്രോ യെല്ലോ പാതയിൽ ഇന്നത്തെ സർവീസ് തുടങ്ങാൻ വൈകും
Karnataka
1 min read
7.0k

നമ്മ മെട്രോ യെല്ലോ പാതയിൽ ഇന്നത്തെ സർവീസ് തുടങ്ങാൻ വൈകും

ഡിസംബർ 21, 2025
0

നമ്മ മെട്രോ യെല്ലോ പാതയിൽ (ആർവി റോഡ്- ബൊമ്മസാന്ദ്ര) ഇന്നത്തെ സർവീസ് തുടങ്ങാൻ വൈകും. രാവിലെ ഏഴിന് പകരം എട്ടിനാണ് തീവണ്ടി ഓടിത്തുടങ്ങുക. തുടർന്ന് സാധാരണപോലെ സർവീസുകൾ തുടരും. അടിയന്തര അറ്റകുറ്റപ്പണിയും സിസ്റ്റം അപ്ഗ്രഡേഷനും നടത്തുന്നതിനുവേണ്ടിയാണ് സർവീസുകൾ വൈകിപ്പിക്കുന്നതെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് അറിയിച്ചു.

Continue Reading