മലപ്പുറത്ത് വീട്ടിൽ അതിക്രമിച്ച് കയറി വയോധികയുടെ സ്വർണാഭരണങ്ങൾ കവർന്നു
വണ്ടൂരിൽ വീട്ടിൽ അതിക്രമിച്ച് കയറി വയോധികയുടെ സ്വർണാഭരണങ്ങൾ കവർന്നു. അമ്പലപ്പടിയിൽ തനിച്ചു താമസിക്കുന്ന ചന്ദ്രമതിയുടെ സ്വർണാഭരണങ്ങളാണ് മൂന്നംഗ സംഘം കവർന്നത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.മുഖംമൂടി ധരിച്ചെത്തിയ മൂന്നംഗ സംഘം വീടിനുള്ളിൽ അതിക്രമിച്ച് കയറി മുളകുപൊടി വിതറി കൈയിൽ ധരിച്ചിരുന്ന ഏകദേശം രണ്ട് പവനോളം തൂക്കമുള്ള സ്വർണവള മോഷ്ടിക്കുകയായിരുന്നു. കത്രിക ഉപയോഗിച്ച് വള മുറിച്ചെടുക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. പരാതിയിന്മേൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഗുരുവായൂർ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് ലീഗ്, മത്സരിക്കാൻ താല്പര്യമില്ലെന്ന് കെ. മുരളീധരൻ
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തൃശൂർ ജില്ലയിലെ സീറ്റ് വിഭജനത്തെച്ചൊല്ലി യു.ഡി.എഫിൽ ചർച്ചകൾ സജീവമാകുന്നു. കെ. മുരളീധരൻ ഗുരുവായൂരിൽ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ, സീറ്റ് വിട്ടുകൊടുക്കാൻ തയ്യാറല്ലെന്ന് മുസ്ലിം ലീഗ് വ്യക്തമാക്കി. തൃശൂരിൽ മത്സരിക്കാൻ തനിക്ക് വ്യക്തിപരമായ താല്പര്യമില്ലെന്ന് കെ. മുരളീധരൻ പ്രതികരിച്ചു. ഗുരുവായൂർ സീറ്റ് ആർക്കും വിട്ടുകൊടുക്കില്ലെന്നും യു.ഡി.എഫിൻ്റെ ഭാഗമായി ലീഗ് തന്നെ അവിടെ മത്സരിക്കുമെന്നും മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് സി.എച്ച്.റഷീദ് പറഞ്ഞു. “മുരളീധരനെപ്പോലെയുള്ള കരുത്തനായ ഒരു നേതാവ് എവിടെ
കർമയോഗി മാനവരത്ന ഡോ.പി ജി കെ നായർ ഫൗണ്ടേഷൻ വാർഷികാഘോഷം സംഘടിപ്പിച്ചു
കർമയോഗി മാനവരത്ന ഡോ.പി ജി കെ നായർ ഫൗണ്ടേഷൻ വാർഷികാഘോഷം സംഘടിപ്പിച്ചു. TIA ടെക്നോളജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൽ നടന്ന പരിപാടിയിൽ രാമയ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പ്രിൻസിപ്പൾ ഡോ.എൻ വി ആർ നായിഡു ചടങ്ങ് ഉദ്ഘാടനം ചെയ്തു. വ്യവസായരംഗത്തെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പ്രമുഖർ, വിവിധ സംഘടനാ ഭാരവാഹികൾ തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരെ ചടങ്ങിൽ ആദരിച്ചു. വിദ്യാഭ്യാസം, കായികം, കല, സംസ്കാരം എന്നിവയിൽ
ലക്ഷം കടന്ന് സ്വര്‍ണവില; പവന് 1,01,600 രൂപ
സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിൽ. പവന് ഒരു ലക്ഷം രൂപ കടന്നു. 1,01,600 രൂപയാണ് ചൊവ്വാഴ്ച രാവിലെ ഒരു പവന് രേഖപ്പെടുത്തിയത്. ഗ്രാമിന് 12,700 രൂപയാണ് വില. തിങ്കളാഴ്ച പവന് 1,440 രൂപ ഉയർന്ന് 99,840 രൂപയിലെത്തിയിരുന്നു. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിരക്കാണിത്. നിലവിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1.13 ലക്ഷം രൂപയ്ക്കു മുകളിൽ നൽകണം.
മുഹമ്മദ് കുനിങ്ങാടിൻ്റെ കഥാസമാഹാരം ‘ഗോഡ്സ് ഓൺ ചങ്ക്’ പ്രകാശനം ചെയ്തു
എഴുത്തുകാരനും, സാംസ്‌കാരിക പ്രവർത്തകനുമായ മുഹമ്മദ് കുനിങ്ങാടിൻ്റെ പുതിയ കഥാസമാഹാരം ‘ഗോഡ്സ് ഓൺ ചങ്ക്’ ബെംഗളൂരുവില്‍ പ്രകാശനം ചെയ്തു. ഇന്ദിരാനഗർ റോട്ടറി ഹോളിൽ നടന്ന ചടങ്ങില്‍ വിവർത്തകനും കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാര ജേതാവുമായ സുധാകരൻ രാമന്തളി മാധ്യമപ്രവർത്തകൻ ഉമേഷ്‌രാമന് നല്‍കിയാണ് പുസ്തക പ്രകാശനം നിര്‍വഹിച്ചത്. ബെംഗളൂരു കവിക്കൂട്ടം സംഘടിപിച്ച പരിപാടിയില്‍ ശാന്തന്‍ എലപ്പുള്ളി അധ്യക്ഷത വഹിച്ചു. കവിക്കൂട്ടം സാരഥി രമ പ്രസന്ന പിഷാരടി സ്വാഗതം പറഞ്ഞു. ബാഷോ ബുക്ക് എഡിറ്ററും എഴുത്തുകാരനുമായ
നേതൃമാറ്റം; രാഹുൽ ഗാന്ധി തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ
നേതൃമാറ്റം സംബന്ധിച്ച തീരുമാനം രാഹുൽ ഗാന്ധി എടുക്കുമെന്ന് സിദ്ധരാമയ്യ. രാഹുൽ ഗാന്ധി എന്ത് തീരുമാനിച്ചാലും പാർട്ടി അത് അംഗീകരിക്കുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ. മൈസുരുവിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. കോൺഗ്രസിൻ്റെ മുതിർന്ന നേതാക്കളുമായി വിഷയം ചർച്ച ചെയ്‌തിട്ടുണ്ട്. ‘രാഹുൽ ഗാന്ധി തീരുമാനിക്കും. അദ്ദേഹത്തിൻ്റെ തീരുമാനം അംഗീകരിക്കാൻ ഞങ്ങൾ ബാധ്യസ്ഥരാണ്’ അദ്ദേഹം പറഞ്ഞു.
മൈസൂരു – ബംഗളൂരു എൻ.എച്ച് 275;പിരിച്ചെടുത്തത് 855.79 കോടി രൂപ ടോൾ
മൈസൂരു – ബംഗളുരു ദേശീയപാത 275ൽ ആകെ പിരിച്ചെടുത്ത ടോൾ 855.79 കോടി രൂപ. നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻ.എച്ച്.എ.ഐ) നിർമ്മിച്ച 119 കിലോമീറ്റർ ദൂരമുള്ള ആക്സസ്-കൺട്രോൾഡ് ഹൈവേ പ്രധാനമന്ത്രി നരേന്ദ്ര മോദി 2023 മാർച്ചിലാണ് ഉദ്ഘാടനം ചെയ്തത്. ബംഗളൂരു സൗത്ത് താലൂക്കിലെ ബിദാതിക്കടുത്ത് കണിമിനികെയിലും മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണ താലൂക്കിലെ ഗണൻഗുരു ഹൈവേയിലും രാമനഗര താലൂക്കിലെ ശേഷഗിരി ഹള്ളിയിലും ടോൾ പ്ലാസക ളുണ്ട്.
ഒളിമ്പിക്‌സിൽ സ്വർണം നേടുന്ന കായിക താരങ്ങൾക്ക് ആറ് കോടി രൂപ പാരിതോഷികം നൽകും – മുഖ്യമന്ത്രി സിദ്ധരാമയ്യ
ഒളിമ്പിക്‌സിൽ സ്വർണം നേടുന്ന കായികതാരങ്ങൾക്ക് ആറ് കോടി രൂപ പാരിതോഷികം നൽകുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. കർണാടക ഒളിമ്പിക്‌സ് അസോസിയേഷൻ സംഘടിപ്പിച്ച ‘കർണാടക ഒളിമ്പിക്സ് 2025’ അവാർഡ് ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വെള്ളി മെഡൽ നേടുന്ന കായികതാരങ്ങൾക്ക് നാല് കോടി രൂപയും വെങ്കല മെഡൽ നേടുന്നവർക്ക് മൂന്ന് കോടി രൂപയും കാഷ് പ്രൈസായി നൽകും.അടുത്ത മാസം ജനുവരി മുതൽ സർക്കാർ ജോലികളിൽ കായികതാരങ്ങൾക്ക് സംവരണം നടപ്പാക്കും. വനം, പൊലീസ് വകുപ്പുകളിൽ
ശബരിമല സ്വർണ്ണക്കൊള്ള, പത്താം പ്രതി ഗോവർദ്ധൻ്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും
ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പത്താം പ്രതിയായ ബെല്ലാരിയിലെ സ്വർണ്ണ വ്യാപാരി ഗോവർദ്ധൻ നൽകിയ ജാമ്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിൽ റിമാൻഡിൽ കഴിയുന്ന ഗോവർദ്ധൻ തനിക്ക് സ്വർണ്ണക്കൊള്ളയിൽ പങ്കില്ലെന്നും സ്പോൺസർ എന്ന നിലയിൽ 2019 ന് മുൻപ് പലപ്പോഴായി 84 ലക്ഷം രൂപയുടെ സംഭാവന ശബരിമലക്ക് നൽകിയിട്ടുണ്ടെന്ന് ആണ് ഗോവർദ്ധൻ ഹർജിയിൽ പറയുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്ന് 400 ഗ്രാമിൽ അധികം സ്വർണമാണ് തനിക്ക് ലഭിച്ചത്. ഇത് ശബരിമല
ശബരിമല വിമാനത്താവളം ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ അപ്പീലിന്
ശബരിമല വിമാനത്താവളത്തിനായുള്ള ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ ഡിവിഷൻ ബഞ്ചിൽ അപ്പീൽ നൽകാൻ തീരുമാനം. എരുമേലിക്ക് സമീപമുള്ള ചെറുവള്ളി എസ്റ്റേറ്റും ചുറ്റുമുള്ള സ്ഥലങ്ങളുമടക്കം 2,570 ഏക്കർ ഏറ്റെടുക്കാനുള്ള വിജ്ഞാപനമാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കിയത്. ഗ്രീൻഫീൽഡ് വിമാനത്താവളങ്ങൾക്കായി കേന്ദ്രനയപ്രകാരം ഇത്രയും ഭൂമി ആവശ്യമാണെന്നും വിമാനത്താവളത്തിൻ്റെ കൂടെ ടൗൺഷിപ്പുകളും ഹോട്ടലുകലും നിർമ്മിക്കേണ്ടി വരുമെന്നും സർക്കാർ ചൂണ്ടിക്കാട്ടും. സ്ഥലത്തിൻ്റെ കൃത്യമായ അളവ് നിർണയിക്കാൻ പുതിയ സാമൂഹികാഘാത പഠനം നടത്തണമെന്നാണ്