ചിന്നസ്വാമി സ്റ്റേഡിയത്തിൽ വിജയ് ഹസാരെ ട്രോഫി മത്സരത്തിന് കർണാടക പൊലീസ് അനുമതി നിഷേധിച്ചു
ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഡൽഹിയും ആന്ധ്രപ്രദേശും തമ്മിലുള്ള വിജയ് ഹസാരെ ട്രോഫി മത്സരത്തിന് കർണാടക പൊലീസ് അനുമതി നിഷേധിച്ചു. സുരക്ഷാപ്രശ്നവും ജനക്കൂട്ട നിയന്ത്രണ വെല്ലുവിളിയും ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. വിരാട് കോഹ്ലിയെ കാണാൻ വൻ ജനാവലിയെത്തുമെന്ന കണക്കുകൂട്ടലിലാണ് അനുമതി നിഷേധിച്ചത് ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടത്താനിരുന്ന മത്സരങ്ങളെല്ലാം ബി.സി.സി.ഐയുടെ സെൻ്റർ ഓഫ് എക്സലൻസിൽ അടച്ചിട്ട സ്റ്റേഡിയത്തിലാകും മത്സരം നടക്കുക. “സുരക്ഷാസമിതി തിങ്കളാഴ്ച സ്റ്റേഡിയം സന്ദർശിച്ചിരുന്നു. ഉദ്യോഗസ്ഥർ സ്റ്റേഡിയം പരിശോധിച്ചു. ഉദ്യോഗസ്ഥരുടെ റിപ്പോർട്ട് പ്രകാരം
സമസ്ത ശതാബ്ദി സന്ദേശയാത്ര; അനുഗമിച്ച് ബാംഗ്ലൂർ എസ്.വൈ.എസ്
ഡിസംബർ 19ന് കന്യാകുമാരിയിൽ നിന്ന് തുടക്കം കുറിച്ച സമസ്ത ശതാബ്ദി സന്ദേശ യാത്രയിൽ അനുഗമിച്ച് ബാംഗ്ലൂരിലെ സമസ്തയുടെ കീഴ്ഘടകങ്ങളായ എസ് വൈ എസ്, എസ് കെ എസ് എസ് എഫ് പ്രവർത്തകർ.സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങൾ നയിക്കുന്ന യാത്രയിൽ ഉടനീളം വാഹന അകമ്പടിയോടെയാണ് പ്രവർത്തകർ അനുഗമിക്കുന്നത്. കാസർഗോഡ് കുനിയയിൽ ഡിസംബർ 28ന് ജാഥസമാപിക്കുന്നത് വരെ എസ്.വൈ. എസ് ജനറൽ സെക്രട്ടറി പി എം. അബ്ദുൽ ലത്തീഫ് ഹാജിയുടെ നേതൃത്വത്തിലുള്ള
പക്ഷിപ്പനി മനുഷ്യരിലേക്ക് പകരാതിരിക്കാൻ ജാഗ്രത വേണം: മന്ത്രി വീണാ ജോർജ്
കോട്ടയം, ആലപ്പുഴ ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. ആലപ്പുഴ, കോട്ടയം ജില്ലകളിലെ പരിശീലനം സിദ്ധിച്ച വൺ ഹെൽത്ത് കമ്യൂണിറ്റി വോളന്റിയർമാരുടെ നേതൃത്വത്തിൽ സാമൂഹിക അവബോധം ശക്തിപ്പെടുത്തുമെന്നും പ്രതിരോധ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി നിർദേശം നൽകി.പക്ഷികളുടെ പച്ചമാംസം, കാഷ്ട്ടം കൈകാര്യം ചെയ്യുന്നവർ മാസ്ക്കുകൾ, കൈയുറകൾ തുടങ്ങിയ സുരക്ഷാ മാർഗങ്ങൾ ഉപയോഗിക്കണമെന്നും മാംസം നല്ലതുപോലെ വേവിച്ച് കഴിക്കണമെന്നും
റിലീസിനൊരുങ്ങി ജോസഫിൻ്റ ‘വലതു വശത്തെ കള്ളൻ’
ജീത്തു ജോസഫ് സിനിമകൾക്ക് എന്നും ആരാധകരേറെയാണ്. ജീത്തു ജോസഫിൻ്റ ഏറ്റവും പുതിയ ചിത്രമായ ‘വലതു വശത്തെ കള്ളൻ’ റിലീസിനൊരുങ്ങുകയാണ്. ജനുവരി 30 ന് സിനിമ തീയേറ്ററുകളിൽ എത്തുമെന്നാണ് അണിയറ പ്രവർത്തകർ പുറത്ത് വിടുന്ന വിവരം. റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു കൊണ്ടുള്ള വീഡിയോയും പുറത്തിറക്കിയിട്ടുണ്ട്. ബിജു മേനോൻ, ജോജു ജോർജ് എന്നിവരാണ് സിനിമയിൽ കേന്ദ്ര കഥാപാത്രങ്ങളിൽ എത്തുന്നത്. അരണ്ട വെളിച്ചത്തിൽ ഇവർ മുഖാംമുഖം നോക്കിയിരിക്കുന്ന വീഡിയോയാണ് ചിത്രത്തിൻ്റെ റിലീസ് ഡേറ്റ് അറിയിച്ചു
വി.കെ.മിനിമോൾ കൊച്ചി മേയർ
വി.കെ. മിനി മോളും ഷൈനി മാത്യുവും കൊച്ചി മേയർ സ്ഥാനം പങ്കിടും. ദീപക് ജോയ് ഡെപ്യൂട്ടി മേയറാകും. ലത്തീൻ സമുദായം എന്ന പരിഗണനയും പാർലമെന്ററി പാർട്ടി യോഗത്തിൽ കൗൺസിലർമാരുടെ പിന്തുണയും മിനിമോൾക്ക് തന്നെ ലഭിച്ചു. രണ്ടാമത്തെ ടേം ഷൈനി മാത്യുവിന് നൽകാനും ധാരണയായി. കൊച്ചി മേയർ സ്ഥാനത്തേക്ക് ദീപ്തി മേരി വർഗീസിന്റെ പേരായിരുന്നു ഏറ്റവു കൂടുതൽ കേട്ടിരുന്നത്. എന്നാൽ ഇന്നലെ ചേർന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ വി.കെ. മിനിമോൾക്കും ഷൈനി
എസ്ഐആർ കരടു പട്ടിക പ്രസിദ്ധീകരിച്ചു; 25 ലക്ഷംപേർ പട്ടികയിൽനിന്ന് പുറത്തായതായി
സംസ്ഥാനത്തെ എസ്ഐആർ കരടു പട്ടിക പ്രസിദ്ധീകരിച്ചു. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റായ www.ceo.kerala.gov.in/voters-corner ലും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ecinet മൊബൈൽ ആപ്പ് voters.eci.gov.in വെബ്സൈറ്റ് എന്നിവ വഴിയും പട്ടിക പരിശോധിക്കാം. 24, 08,503 പേർ പട്ടികയിൽനിന്ന് പുറത്തായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു.ഖേൽക്കർ അറിയിച്ചു. 2,54,42,352 പേരാണ് ഫോം പൂരിപ്പിച്ച് നൽകിയത്. 1,23,83,341 പുരുഷൻമാരും 1,30,58,731 സ്ത്രീകളും പട്ടികയിലുണ്ട്. 280 ട്രാൻസ്ജെൻഡർമാരും കരട് പട്ടികയിലുണ്ട്. ഒഴിവാക്കിയവരിൽ പേര് ചേർക്കേണ്ടവർ ഫോം
അഴിമതിക്കേസ്; ഡിഐജി വിനോദ് കുമാറിനെ സസ്പെൻഡ് ചെയ്തു
അഴിമതിക്കേസിൽ പ്രതിയായിരുന്ന ജയിൽ ഡിഐജി വിനോദ് കുമാറിനെ സസ്പെൻഡ് ചെയ്തു. തടവുകാരനിൽ നിന്നും കൈക്കൂലി വാങ്ങിയതിന് വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. പരോൾ നൽകാൻ പ്രതികളുടെ ബന്ധുക്കളിൽ നിന്ന് 1.80 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. ഗൂഗിൾ പേ വഴിയും ഭാര്യയുടെ അക്കൗണ്ട് വഴിയും ഇയാൾ കൈക്കൂലി വാങ്ങിയിരുന്നു. കൊടി സുനി അടക്കം ടി.പി. കേസിലെ പ്രതികൾക്ക് ജയിലിൽ സുഖസൗകര്യങ്ങൾ ഒരുക്കാനും വിനോദ് കുമാർ കൈക്കൂലി
വിയറ്റ്നാം, ഇൻഡോനേഷ്യ എന്നീ രാജ്യങ്ങളുമായി 4,000 കോടിയുടെ ബ്രഹ്മോസ് കരാർ
പ്രതിരോധ രംഗത്ത് വമ്പൻ കരാറിന് ഇന്ത്യ. പ്രതിരോധ കയറ്റുമതി മേഖലയിൽ റിക്കാർഡ് നേട്ടം ലക്ഷ്യമിട്ട് ഇൻഡൊനീഷ്യ, വിയറ്റ്നാം എന്നീ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബ്രഹ്മോസ് മിസൈൽ കരാറുകൾ അന്തിമഘട്ടത്തിലേക്ക്. ഇരുരാജ്യങ്ങൾക്കും മിസൈൽ കൈമാറാൻ ബ്രഹ്മോസിലെ പങ്കാളിയായ റഷ്യയും അനുമതി നൽകിയതോടെയാണ് കരാർ യാഥാർഥ്യത്തിലേക്ക് അടുക്കുന്നത്. ഈ മാസമാദ്യം ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും റഷ്യൻ പ്രതിരോധ മന്ത്രി ആൻഡ്രി ബെലോസോവും നടത്തിയ കൂടിക്കാഴ്ചയിൽ റഷ്യ ബ്രഹ്മോസ് വില്പന സംബന്ധിച്ച് അനുമതി
ദേശീയ നാടക മത്സരത്തിലേക്ക് സോളോഗമി തിരഞ്ഞെടുത്തു
‘വൃക്ഷ് ദ തീയേറ്റർ ആർട്ട് ഫോർ ഹ്യൂമാനിറ്റി’യുടെ നേതൃത്വത്തിൽ തെസ്പിസ് (Thespis) സീസൺ-5 നാടക മത്സരത്തിലേക്ക് നാടകം “സോളോഗമി” തിരഞ്ഞെടുക്കപ്പെട്ടു. രഞ്ജിത്ത് ആണ് നാടകത്തിൻ്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ബാക്സ്റ്റേജ് ബാംഗ്ളൂരാണ് നാടകം അവതരിപ്പിക്കുക. നാഷണൽ സ്കൂൾ ഓഫ് ഡ്രാമ, ഭാരത് രംഗ് മഹോത്സവ് എന്നിവയുമായി ചേർന്നാണ് നാടകം സംഘടിപ്പിക്കുന്നത്. 2026 ഫെബ്രുവരി 1ന് ഡൽഹിയിൽ ആണ് നാടകം അരങ്ങേറുക.
ഭർത്താവിനെ കൊന്ന് കഷണങ്ങളാക്കി; യുവതിയും കാമുകനും പിടിയിൽ
ഉത്തർപ്രദേശിൽ ഭർത്താവിനെ കൊന്ന് ശരീരം കഷ്ണങ്ങളാക്കിയ യുവതിയും കാമുകനും പോലീസ് പിടിയിൽ. ഉത്തർപ്രദേശിലെ സംഭലിലെ ചാന്ദൗസി പ്രദേശത്തായിരുന്നു സംഭവം. റൂബി, സുഹൃത്ത് ഗൗരവ് എന്നിവരാണ് അറസ്റ്റിലായത്. 38 കാരനായ രാഹുലാണ് ദാരുണമായി കൊല്ലപ്പെട്ടത്.ഡിസംബർ 15ന് പ്രദേശത്തെ അഴുക്കുചാലിൽനിന്ന് മൃതദേഹഭാഗങ്ങൾ കണ്ടെത്തിയിരുന്നു. കൈയും തലയും വേർപ്പെട്ട നിലയിലാണ് ശരീരഭാഗം കണ്ടെത്തിയത്. പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തുവന്നത്. ഗൗരവുമായുള്ള ബന്ധത്തെ തുടർന്ന് ഇരുവരും തമ്മിൽ കലഹങ്ങളുണ്ടായിരുന്നതായാണ് വിവരം.